ബിൻസി ഒരുപാട് ഉപദ്രവിച്ചു, ആശുപത്രിയിൽ കൊണ്ടുപോകാൻ ആരുമില്ല, സ്നേഹം വീഡിയോയ്ക്ക് വേണ്ടി; താരത്തിന്റെ സഹോദരി!
മുൻ ബിഗ് ബോസ് താരവും ആർജെയും അവതാരകയുമായ ആർജെ ബിൻസിക്ക് എതിരെ അനിയത്തി മരിയ ബിജു രംഗത്ത്. ബിൻസി തന്നെ ക്രൂരമായി ഉപദ്രവിച്ചുവെന്നും ഏറെ കാലമായി താൻ ഇത് അനുഭവിക്കുകയാണെന്നുമാണ് മരിയ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. ബിൻസിയുടെ സഹോദരയുടെ വാക്കുകൾ ഇങ്ങനെയാണ്... കുറേ നാളായി ഞാൻ ഇതൊക്കെ സഹിച്ചുകൊണ്ടിരിക്കുകയാണ്. വീഡിയോയിൽ കാണിക്കുന്ന സ്നേഹം മാത്രമേയുള്ളു.
എന്റെ മേല് മുഴുവൻ ബിൻസി ഉപദ്രവിച്ചു. കയ്യൊക്കെ കടിച്ച് പറിച്ചു. എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ല. എന്നെ ആശുപത്രിയിൽ ആരും കൊണ്ടുപോകുന്നില്ല. അവൾ പാട്ടും വെച്ച് സന്തോഷിച്ച് ഇരിക്കുകയാണ്. കൊച്ചിലെ മുതൽ ഞാൻ ഇതൊക്കെ തന്നെയാണ് അനുഭവിക്കുന്നത്. വീഡിയോയിൽ കാണുന്ന സ്നേഹം മാത്രമേയുള്ളു.

എന്റെ മേല് മുഴുവൻ ഇതുപോലെയുള്ള പാടുകളാണ്. എന്റെ മുടിയൊക്കെ പിടിച്ച് വലിച്ച് ഉപദ്രവിച്ചു. ആരും വീഡിയോ കണ്ട് വിശ്വസിക്കരുത്. എല്ലാം കണ്ടന്റിന് വേണ്ടി ചെയ്യുന്നതാണ് എന്നാണ് സഹോദരി പറഞ്ഞത്. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാൽ പിന്നീട് അത് നീക്കം ചെയ്യപ്പെട്ടു. അൻസിഫ് മൂൺലൈറ്റ് മീഡിയ എന്ന യുട്യൂബ് ചാനലിലും ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു സഹോദരി മാത്രമാണ് ബിൻസിക്കുള്ളത്.
ആലപ്പുഴ എസ്ഡി കോളേജ് മൈക്രോ ബയോളജി വിഭാഗം വിദ്യാർത്ഥിനിയാണ് മരിയ. എല്ലാ പൊതുപരിപാടികളിലും ബിൻസി കുടുംബസമേതമാണ് പ്രത്യക്ഷപ്പെടാറുള്ളത്. അതുകൊണ്ട് തന്നെ ബിൻസിയുടെ കുടുംബം പ്രേക്ഷകർക്ക് സുപരിചിതമാണ്. ബിൻസിയുടെ റീൽ വീഡിയോകളിലും വ്ലോഗുകളിലും സഹോദരി മരിയ സ്ഥിരം സാന്നിധ്യമാണ്.
ഇരുവരും ഒരുമിച്ച് അടുത്തിടെ ബുള്ളറ്റ് വാങ്ങാൻ പോയതും വാഹനം ഷോറൂമിൽ നിന്ന് ഇറക്കുന്നതിനിടെ രണ്ടുപേരും ബൈക്കുമായി വീഴാൻ പോകുന്ന രംഗങ്ങളും അടുത്തിടെ വൈറലായിരുന്നു. സഹോദരി എന്നതിലുപരി മകളെപ്പോലെയാണ് ബിൻസി മരിയയെ കൊണ്ട് നടക്കാറുള്ളത്. അതുകൊണ്ട് തന്നെ മരിയയുടെ വീഡിയോ ഇവരുടെ ഫോളോവേഴ്സിലും അതിശയം ഉണ്ടാക്കി.
റീലും റിയാലിറ്റിയും വ്യത്യസ്തമാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു എന്നാണ് മരിയയുടെ വീഡിയോ കണ്ട് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വന്ന കമന്റുകൾ. ഫാമിലി വ്ലോഗേഴ്സിന് ഇടയിൽ പതിവായി കണ്ട് വരാറുള്ള ഒന്ന് കൂടിയാണ് കുടുംബപ്രശ്നങ്ങൾ സോഷ്യൽമീഡിയയിൽ കൊണ്ട് വന്ന് ചർച്ച ചെയ്യുക പ്രശ്നങ്ങൾ വഷളാക്കുക റീച്ച് ഉണ്ടാക്കുക എന്നത്. ബിൻസിയുടെ സഹോദരി മരിയയും എംസിയായി സജീവമാണ്.

ഓട്ടോറിക്ഷ ഡ്രൈവറാണ് ബിൻസിയുടെ പിതാവ്. ചാച്ചന്റെ ഓട്ടോയും ബിൻസിയും ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ പോപ്പുലറാണ്. അടുത്തിടെയാണ് ബിൻസിയും കുടുംബവും കഠിനാധ്വാനത്തിലൂടെ പുതിയൊരു വീട് സ്വന്തമാക്കിയത്. ബിഗ് ബോസ് മലയാളം സീസൺ ഏഴിലേക്ക് വലിയ പ്രതീക്ഷയോടെയാണ് ബിൻസി എത്തിയതെങ്കിലും അതിവേഗത്തിൽ പുറത്തായി. അവതാരകരെ കണ്ടെത്താനുള്ള സ്വകാര്യ ചാനൽ റിയാലിറ്റി ഷോയിലൂടെയാണ് ബിൻസി ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.
പിന്നീട് ബിഗ്ബോസിലൂടെ കൂടുതൽ പ്രശസ്തയാകുകയായിരുന്നു. സമൂഹമാധ്യമങ്ങളിലും സജീവമാണ് ബിൻസി. ഇടയ്ക്കിടെ ചില വിവാദങ്ങളിലും പെടാറുണ്ട്. അടുത്തിടെ ഭാവി വരനെ കുറിച്ച് ബിൻസി പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. തന്നെ കെട്ടുന്നവന് മാസം 50000 അങ്ങോട്ട് കൊടുക്കുമെന്നാണ് ബിൻസി പറഞ്ഞത്.
എനിക്ക് പാർട്ണർ ഇല്ല ഒറ്റയ്ക്കാണ്. ഞാൻ വെയിറ്റിംഗ് ആണ്. എനിക്ക് 27 വയസാണ് ഉള്ളത്. 30 വയസുള്ളൊരു ചേട്ടനെ കിട്ടിയാൽ സന്തോഷം. ഏജും ജോലിയുമൊന്നും എനിക്ക് പ്രശ്നമല്ല. ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളണം. ജോലിയ്ക്ക് പോവാൻ മടിയുള്ള ആളാണെങ്കിലും ഞാൻ നോക്കിക്കൊള്ളാം. ഞാൻ ചെലവിന് തരും. പക്ഷെ എന്നെ സ്നേഹിക്കണം കെയർ ചെയ്യണം. മാസം 50000 രൂപ വരെ കൊടുക്കാം എന്നാണ് ബിൻസി പറഞ്ഞത്.


Click it and Unblock the Notifications


