കാവ്യയുടെ പേര് കേട്ടപ്പോഴെ മുഖം മാറി, ഭാവന കൂളായി ഇരുന്നു, ഭാഗ്യലക്ഷ്മിക്ക് എന്തിന് ഇത്ര അസഹിഷ്ണുത?; വിമർശനം!
കഴിഞ്ഞ ദിവസം ഇടപ്പള്ളി ചലച്ചിത്രോത്സവം സമാപന സമ്മേളനത്തോടനുബന്ധിച്ച് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സംഘടിപ്പിച്ച കമൽ-നാല് പതിറ്റാണ്ടിന്റെ സെല്ലുലോയ്ഡ് കാഴ്ചകൾ പരിപാടിയിൽ നിന്നുള്ള വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇടപ്പള്ളി മെട്രോ ഫിലിം സൊസൈറ്റിയും ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രവും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. സമാപന സമ്മേളനം ചങ്ങമ്പുഴ പാർക്കിൽ സംവിധായകൻ സിബി മലയിലാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തത് ഭാവനയായിരുന്നു.
നടിയുടെ സിനിമാ ജീവിതത്തിൽ വലിയൊരു പങ്കുവഹിച്ച സംവിധായകനാണ് കമൽ. കാരണം നടിയുടെ ആദ്യ സിനിമ നമ്മൾ സംവിധാനം ചെയ്തത് കമലാണ്. പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല താരത്തിന്. ഇതിനോടകം നിരവധി കഥാപാത്രങ്ങൾക്ക് ഭാവന ജീവൻ പകർന്നെങ്കിലും പരിമളത്തിന് വലിയൊരു ആരാധകവൃന്ദമുണ്ട്.

അതുകൊണ്ടാവണം എല്ലാ തിരക്കുകളും മാറ്റിവെച്ച് പരിപാടിയിൽ പങ്കെടുക്കാൻ ഭാവന എത്തിയത്. ആഷിഖ് അബു, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, സിദ്ധാർഥ് ഭരതൻ എന്നിവരായിരുന്നു ഭാവനയ്ക്ക് പുറമെ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മറ്റ് വിശിഷ്ടാതിഥികൾ. പരിപാടിയിൽ നിന്നുള്ള ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നതും ചർച്ചയാകുന്നതും.
സ്വാഗത പ്രസംഗം നടത്തിയ വ്യക്തി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ ചടങ്ങിലേക്ക് സ്വാഗതം ചെയ്ത് സംസാരിക്കുന്നതിനിടെ പറഞ്ഞ ചില കാര്യങ്ങളും അതിന് ഭാഗ്യലക്ഷ്മിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണവുമാണ് പുതിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും കാരണമായതും. പെരുമഴക്കാലത്തിൽ മൊത്തം കരച്ചിലാണ്. സിനിമയിൽ കാവ്യ മാധവനാണ് കരയുന്നത്.
പക്ഷെ അതിന്റെ ശബ്ദം വരുന്നത് ഭാഗ്യലക്ഷ്മി ചേച്ചിയുടെയാണ് എന്നാണ് സ്വാഗത പ്രാസംഗികൻ പറഞ്ഞത്. അതേ കേട്ടതും ഭാഗ്യലക്ഷ്മിയുടെ മുഖം മാറി. അൽപം അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ട് താൻ അല്ല അവർക്ക് ശബ്ദം കൊടുത്തത് എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. സ്വാഗത പ്രാസംഗികൻ പ്രസംഗം തുടർന്നു. ഉള്ളടക്കത്തിൽ ശബ്ദം പ്രദർശിപ്പിച്ചു. അതിന് ശബ്ദം കൊടുത്തിരിക്കുന്നത് ഭാഗ്യലക്ഷ്മി മാഡമാണ്.
എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി സിനിമകൾക്ക് ഡബ്ബ് ചെയ്തത് ഭാഗ്യലക്ഷ്മി മാഡമാണ്. ചടങ്ങിലേക്ക് ഭാഗ്യലക്ഷ്മി മാഡത്തിനെ സ്വാഗതം ചെയ്യുന്നു എന്നാണ് സ്വാഗത പ്രാസംഗികൻ പറഞ്ഞത്. ഈ വീഡിയോ വൈറലായതോടെയാണ് ഭാഗ്യലക്ഷ്മിക്ക് നേരെ വിമർശനം ഉയർന്നത്. കാവ്യയുടെ പേരിനൊപ്പം തന്റെ പേര് ചേർത്ത് കേട്ടത് ഇഷ്ടപ്പെട്ടില്ലെന്നത് ഭാഗ്യലക്ഷ്മിയുടെ മുഖം പറയുന്നുവെന്ന് ചിലർ കുറിച്ചു.

ഭാഗ്യലക്ഷ്മി സ്വാഗതം പറഞ്ഞയാളെ തിരുത്തിയപ്പോൾ എല്ലാം കണ്ടും കേട്ടും സിബി മലയിൽ, കമൽ, ഭാവന തുടങ്ങിയവരെല്ലാം സമീപത്ത് ഇരിക്കുന്നുണ്ടായിരുന്നു. കാവ്യയുടെ പേര് കേൾക്കുമ്പോൾ ഭാഗ്യലക്ഷ്മിക്ക് എന്തിനാണ് ഇത്ര അസഹിഷ്ണുത എന്നാണ് വിമർശിച്ചവർ ചോദിച്ചത്. ഭാവനയും മറ്റുള്ളവരും കൂളായി ഇരിക്കുന്നുണ്ടല്ലോ എന്നും ചിലർ ഭാഗ്യലക്ഷ്മിയെ വിമർശിച്ച് ചോദിച്ചു.
മലയാളത്തിലെ എണ്ണം പറഞ്ഞ മികച്ച സിനിമകളിൽ നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള പ്രതിഭയാണ് കാവ്യ മാധവനെന്നും ചിലർ കുറിച്ചു. കാവ്യ മാധവൻ സ്വന്തമായി ഡബ്ബ് ചെയ്ത സിനിമയാണ് പെരുമഴക്കാലം. ആ വർഷത്തെ മികച്ച നടിക്കുള്ള പുരസ്കാരവും അവർക്ക് തന്നെയായിരുന്നു, എന്തിനാണ് കാവ്യയുടെ പേര് കേൾക്കുമ്പോൾ ഭാഗ്യലക്ഷ്മി പരിഹസിച്ച് ചിരിക്കുന്നത്?. മറ്റൊരു നടിമാരും കാവ്യയെ പോലെ നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടില്ല എന്നും ചിലർ കുറിച്ചു.
കാവ്യയ്ക്ക് മാടമ്പിയിലാണ് ഭാഗ്യലക്ഷ്മി ഡബ്ബ് ചെയ്തത്. ഭാവനയ്ക്ക് വിൻ്റർ സിനിമയിൽ ഡബ്ബ് ചെയ്തത് ഭാഗ്യലക്ഷ്മിയാണെന്നും ചിലർ കുറിച്ചു. ദിലീപുമായുള്ള വിവാഹശേഷമാണ് കാവ്യ മാധവൻ അഭിനയത്തിൽ നിന്നും ബ്രേക്കെടുത്തത്.


Click it and Unblock the Notifications


