നീ അവളെ വിവാഹം ചെയ്യുന്നോ എന്ന് അച്ഛൻ, ആ ചോദ്യം പ്രതീക്ഷിച്ചില്ല; ഇനി തൃഷയെ അകറ്റാനാകില്ല; വിജയ് ചർച്ചകൾ
വിജയും തൃഷയും തമിഴകത്ത് സജീവ ചർച്ചയായിരിക്കെ കുറച്ച് പേരെങ്കിലും വിഷമിക്കുന്നത് വിജയുടെ ഭാര്യ സംഗീതയെ ഓർത്താണ്. സ്വന്തം ഭർത്താവിനെയും തൃഷയെയും ആരാധകർ പ്രണയജോഡികളായി ആഘോഷിക്കുമ്പോൾ സംഗീതയ്ക്കുണ്ടാകുന്ന വിഷമം കാണാതെ പോകുന്നെന്ന് ഇവർ പറയുന്നു. അതേസമയം വിജയുടെ മാനസികാവസ്ഥയും മനസിലാക്കേണ്ടതുണ്ടെന്നാണ് ആരാധകർ പറയുന്നത്. വിജയുടെ പഴയ അഭിമുഖത്തിലെ വാചകങ്ങളും ഇവർ ചൂണ്ടിക്കാട്ടുന്നു. സംഗീതയെ വിവാഹം ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ചാണ് വിജയ് അന്ന് സംസാരിച്ചത്.
സംഗീതയെ പറ്റി നീ എന്താണ് വിചാരിക്കുന്നതെന്ന് അച്ഛൻ ചോദിച്ചു. നല്ല പെൺകുട്ടിയാണെന്ന് ഞാൻ പറഞ്ഞു. അവളുടെ കുടുംബത്തെ പറ്റി എന്താണഭിപ്രായമെന്നും ചോദിച്ചു. നല്ല കുടുംബമാണ്, നല്ല വിദ്യഭ്യാസമുള്ള കുട്ടിയാണെന്ന് ഞാൻ മറുപടി നൽകി. നീ അവളെ വിവാഹം ചെയ്യുന്നോ എന്ന് അച്ഛൻ ചോദിച്ചു. ആ ചോദ്യം ഞാൻ പ്രതീക്ഷിച്ചില്ല. അവർ വിവാഹക്കാര്യം തീരുമാനിച്ചിരുന്നു. സംഗീതയുടെ കുടുംബത്തോട് സംസാരിക്കാൻ ലണ്ടനിലേക്ക് ഞങ്ങൾ പോയി. എൻഗേജ്മെന്റ് നടന്നു. വിവാഹം ചെയ്യാൻ തീരുമാനിച്ചു. ഇപ്പോൾ സംഗീതയെ ഞാൻ സ്നേഹിക്കുന്നു. ഈ ഫീലിംഗ് വളരെ നല്ലതാണെന്നും വിജയ് പറഞ്ഞു.

അച്ഛന്റെ ആഗ്രഹപ്രകാരമാണ് സംഗീതയും വിജയും തമ്മിലുള്ള വിവാഹം നടന്നതെന്ന് വിജയുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. അക്കാലത്ത് വിജയുടെ ജീവിതത്തിലേക്ക് തൃഷ വന്നിട്ടില്ല. വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് തൃഷയും വിജയും ഒരുമിച്ച് അഭിനയിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഒരുമിച്ച് അഭിനയിക്കുന്ന കാലത്തേ ഇവർ തമ്മിൽ അടുത്തിരുന്നു. അപ്പോഴും തടസമായത് അച്ഛനാണ്. ഗോസിപ്പുകൾ വന്ന് തുടങ്ങിയപ്പോൾ വിജയും തൃഷയും ഒരുമിച്ച് അഭിനയിക്കുന്നത് നിർത്തി. റിപ്പോർട്ടുകൾ പ്രകാരം ഗോസിപ്പുകൾ സംഗീതയെ ആശങ്കപ്പെടുത്തിയിരുന്നു.
ഇതോടെയാണ് കുടുംബം ഇടപെട്ടത്. വിജയ് ഭാര്യയെ ഉപേക്ഷിച്ചു എന്ന് പറയുമ്പോൾ അതിൽ കുറ്റക്കാർ നടന്റെ കുടുംബം കൂടിയാണെന്ന് നെറ്റിസൺസ് പറയുന്നത്. ഇന്ന് തൃഷയെ വിജയിൽ നിന്നും അകറ്റി നിർത്താൻ എസ്എ ചന്ദ്രശേഖറിനാകില്ല. ആ ധെെര്യം കൊണ്ടാണ് തൃഷ വിജയ് തെരഞ്ഞെടുപ്പിൽ വിജയിച്ച ദിവസം തന്നെ വീട്ടിൽ കാണാൻ എത്തിയത്.


Click it and Unblock the Notifications

