യുഎസിലാണ് ആൾ! വീട്ടുകാർ കണ്ടെത്തിയതാണ്! സംസാരിച്ചപ്പോൾ തോന്നിയത്, വിവാഹത്തെക്കുറിച്ച് കാർത്തിക പറഞ്ഞത്
ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്ന താരമായിരുന്നു കാര്‍ത്തിക. മലയാളത്തിലൂടെ തുടങ്ങി തമിഴ് സിനിമയിലും അഭിനയിച്ചിരുന്നു താരം. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ലഭിച്ചപ്പോള്‍ അത് സ്വീകരിച്ചു. മലയാളത്തില്‍ നിന്നും അങ്ങനെയധികം കഥാപാത്രങ്ങളൊന്നും തേടിയെത്തിയിരുന്നില്ല. ഗ്ലാമറസാവുന്നതിനോട് അധികം താല്‍പര്യമില്ലായിരുന്നു. അതാണ് തെലുങ്കിലെ അവസരം വേണ്ടെന്ന് വെച്ചത്. അമൃത ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കാര്‍ത്തിക വിശേഷങ്ങള്‍ പങ്കുവെച്ചത്.
വിവാഹത്തെക്കുറിച്ചും കാര്‍ത്തിക അഭിമുഖത്തില്‍ തീരുമാനിച്ചിരുന്നു. വീട്ടുകാരാണ് ആളെ കണ്ടെത്തിയത്. സമയമായി, നമുക്ക് നോക്കാമെന്ന് പറഞ്ഞത് അവരാണ്. എനിക്ക് അറിയാവുന്ന ഫാമിലിയാണ്. ആളോട് സംസാരിച്ചു. ഓക്കെയെന്ന് തോന്നി. ആള്‍ യുഎസില്‍ വര്‍ക്ക് ചെയ്യുകയാണ്. ഇനി സിനിമ നിര്‍ത്തി യുഎസിലേക്ക് പോവാനുള്ള പ്ലാനിലാണ്. ഇനിയങ്ങോട്ട് എല്ലാ കാര്യങ്ങളും തനിച്ച് ചെയ്യണം. വീട്ടിലുള്ള സമയത്ത് എല്ലാ കാര്യങ്ങളും ഞാന്‍ തന്നെയാണ് ചെയ്യുന്നത്. കുക്കിംഗും, ക്ലീനിംഗുമെല്ലാം തനിയെയാണ് ചെയ്യുന്നത്. വീട്ടിലേക്കുള്ള സാധനങ്ങളെല്ലാം ഞാനും കൂടി പോയാണ് വാങ്ങുന്നത്. ഞാന്‍ പോയാല്‍ അവര്‍ക്കാണ് പ്രശ്‌നമുണ്ടാവുക, എനിക്കല്ല. സിനിമ നിര്‍ത്തണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടില്ല. കുറച്ചുനാളേക്ക് ഞാന്‍ യുഎസിലേക്ക് വരുന്നുണ്ടെന്ന് ഞാന്‍ ആളോട് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു അന്ന് താരം പറഞ്ഞത്.

നാടിനെക്കുറിച്ച് നല്ല ഓര്‍മ്മകളാണ് മനസില്‍. ഒരു പാടത്തിന്റെ സൈഡിലാണ് വീട്. അവിടെ വല്യച്ഛനും വല്യമ്മയുമുണ്ട് ഇപ്പോള്‍. അവിടെ നിന്നും ഇങ്ങോട്ട് വരാനൊന്നും അച്ഛനും അമ്മയ്ക്കും താല്‍പര്യമുണ്ടായിരുന്നില്ല. ഞങ്ങള്‍ക്കും അവിടെ സ്ഥലമുണ്ട്. അവിടെയൊരു വീട് വെക്കണമെന്നാണ് അവരുടെ ആഗ്രഹം. അവിടെയുള്ള ആളുകള്‍ക്ക് ലിഡിയ ജേക്കബാണ് ഞാന്‍. സിനിമയില്‍ വന്ന ശേഷം ഇനി ഞാന്‍ അവരെ മൈന്‍ഡ് ചെയ്യില്ലേയെന്ന ഭയം അവിടെയുള്ളവര്‍ക്കുണ്ടായിരുന്നു. സമയം കിട്ടുമ്പോഴെല്ലാം ഞാന്‍ നാട്ടിലേക്ക് ഓടിപ്പോവാറുണ്ട്. അതുകൊണ്ട് എനിക്ക് അങ്ങനെയൊരു മിസിംഗ് തോന്നിയിട്ടില്ല. അവിടെ അടുത്തുള്ള സ്‌കൂളിലാണ് പഠിച്ചത്.
ഹൈസ്‌കൂളായപ്പോള്‍ ഗേള്‍സ് ഓണ്‍ലിയായിരുന്നു. ഞങ്ങളായിരുന്നു മൊത്തം തല്ലിപ്പൊളി. നല്ല ഹൈയ്റ്റുള്ളത് കൊണ്ട് ബാക്ക് ബെഞ്ചിലാണ് സ്ഥാനം. യൂത്ത് ഫെസ്റ്റിവല്‍ സമയത്ത് ബാഡ്‌ജൊക്കെ കുത്തി നടക്കാനായിരുന്നു ഇഷ്ടം. ഒപ്പനയ്‌ക്കൊക്കെ മണവാട്ടിയായി ഇരുന്നിട്ടുണ്ട്. നാടകം ചെയ്തിട്ടുണ്ട്. ആകെ മൂന്ന് നാടകമേയുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് മൂന്നാം സ്ഥാനം കിട്ടി. അന്ന് ബോയ്കട്ടായിരുന്നു, കാരണവരായാണ് അഭിനയിച്ചത്. പെട്ടെന്ന് അച്ഛനാക്കും എന്നെ. ഡയലോഗൊക്കെ പകുതി പഠിച്ചാണ് കയറിയത്. കരിയൊക്കെ വെച്ചാണ് അച്ഛനായി അഭിനയിച്ചത്. ഡയലോഗിനിടയില്‍ അതങ്ങ് സ്‌പ്രെഡായി. പിന്നെ ഭയങ്കര കൂവലായിരുന്നു. അന്ന് ലാസ്റ്റ് ബസിലാണ് വീട്ടിലേക്ക് പോയത്. പുറത്ത് നിന്നുള്ള സ്‌കൂളിലെ കുട്ടികളൊക്കെയുണ്ടായിരുന്നു.
പിന്നീടങ്ങോട്ട് ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ല. സിനിമയില്‍ വന്നപ്പോഴാണ് മുടിയൊക്കെ വളര്‍ത്തി തുടങ്ങിയത്. പള്ളിയിലെ പരിപാടികളിലൊക്കെ കൂടുമായിരുന്നു. തെറ്റിപ്പോയാലും എന്തെങ്കിലുമൊക്കെ കാണിച്ച് പിടിച്ച് നില്‍ക്കുമായിരുന്നു. അതേക്കുറിച്ച് ചേട്ടന്‍മാരൊക്കെ പറയുമായിരുന്നു. പിന്നെ ടാബ്ലോയില്‍ കൂടുമായിരുന്നു. അതില്‍ ഒന്നും ചെയ്യാനില്ലല്ലോ.
കാര്യങ്ങളെല്ലാം അമ്മയോടാണ് ആദ്യം പറയുക. അത് സെക്കന്‍ഡുകള്‍ക്കുള്ളില്‍ അച്ഛനില്‍ എത്തിക്കും അമ്മ. അച്ഛന്‍ ഫ്രണ്ട്‌ലിയാണ്, എന്നാലും പേടിയാണ്. അമ്മയോടാവുമ്പോള്‍ ഫ്രീയായി പറയാന്‍ പറ്റും. കാര്യങ്ങളൊക്കെ സാധിച്ച് തരാനാണെങ്കില്‍ അച്ഛനോടാണ് ആദ്യം പറയുന്നത്. അങ്ങനെയുള്ള കാര്യങ്ങളില്‍ അമ്മ സ്ട്രിക്ടാണ്. ഞങ്ങളുടേത് ഒരു ഓര്‍ത്തഡോക്‌സ് ഫാമിലിയാണ്. എല്ലാ ഞായറാഴ്ചയും പള്ളിയില്‍ പോവും. പള്ളിയിലെ പെരുന്നാള്‍ എവിടെയായാലും മുടക്കാറില്ല. സിനിമയിലെത്തിയപ്പോഴും ആ സമയം നാട്ടിലേക്ക് പോവുമായിരുന്നു.


Click it and Unblock the Notifications
















