നല്ല വിദ്യാഭ്യാസം വേണം! എനിക്കില്ലാത്തതെല്ലാം ഉണ്ടായിരിക്കണം! ഭാവി വരനെക്കുറിച്ച് അന്ന് കാവ്യ മാധവന്‍ പറഞ്ഞത്
അറേഞ്ച്ഡ് മാര്യേജിലൂടെയായിരുന്നു കാവ്യ മാധവന്റെ ജീവിതത്തിലേക്ക് നിശാല്‍ ചന്ദ്ര എത്തിയത്. പ്രതീക്ഷകളോടെ തുടങ്ങിയ ജീവിതമായിരുന്നുവെങ്കിലും ഇടയ്ക്ക് വെച്ച് വേര്‍പിരിയുകയായിരുന്നു ഇരുവരും. പിന്നീടാണ് സിനിമയിലെ ആദ്യ നായകന്‍ ജീവിതപങ്കാളിയായി വരുന്നത്. തുടക്കം മുതലേ ഇവരെ ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്റെ പേരില്‍ ബലിയാടായ കാവ്യയെ തന്നെ വിവാഹം ചെയ്യുന്നു എന്നായിരുന്നു കല്യാണ സമയത്ത് ദിലീപ് പറഞ്ഞത്. വിവാഹ സങ്കല്‍പ്പത്തെക്കുറിച്ചും, വരുന്ന പ്രൊപ്പോസലുകളെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. അമൃത ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കാവ്യ മനസ് തുറന്നത്.
സിനിമയിലായിരുന്നില്ലെങ്കില്‍ ഈ പ്രായത്തില്‍ എന്ത് ചെയ്‌തേനെ
എന്ന് ഞാനെപ്പോഴും ചിന്തിക്കാറുണ്ട്. എന്നോട് എല്ലാവരും ചോദിക്കുന്ന കാര്യമാണ്. ഞാനും ചിന്തിക്കാറുണ്ട്. ഉത്തരം കിട്ടാത്ത ചോദ്യമാണ്. പഠിപ്പ് കഴിഞ്ഞ് വീട്ടിലിരിക്കലായിരിക്കും. കല്യാണം എന്ന് പറയാന്‍ പറ്റില്ല. അത് അതിന്റേതായ സമയത്തല്ലേ നടക്കൂ. ജോലി ചെയ്യലുണ്ടാവില്ല. ജോലിക്കൊന്നും പോവുന്നൊരു പെണ്‍കുട്ടിയായിരിക്കില്ല.

വീട്ടിലെ കാര്യങ്ങളൊക്കെ ചെയ്ത് അങ്ങനെ പോവും. കല്യാണമൊക്കെ കഴിഞ്ഞാല്‍ വീട്ടിലെ കാര്യങ്ങളൊക്കെ നോക്കിയിരിക്കാനാണ് ഇഷ്ടം. ഇപ്പോള്‍ കല്യാണം നോക്കിത്തുടങ്ങിയിട്ടുണ്ട്. ഏത് സമയത്താണ് ഉറപ്പിക്കുന്നതെന്ന് പറയാന്‍ പറ്റില്ല. ജാതകത്തിലൊക്കെ വിശ്വാസമുള്ളവരാണ് ഞങ്ങള്‍. കുറേക്കാലം കല്യാണം നോക്കരുത് എന്നുണ്ടായിരുന്നു. ഇപ്പോഴാണ് അത് മാറിയത്. ഏത് സമയവും എന്തും സംഭവിക്കാം എന്നുള്ള രീതിയിലാണ് ഇപ്പോള്‍ ഇരിക്കുന്നത്.
എറണാകുളം വരെയാവാം. അതിനപ്പുറം വേണ്ട. തെക്കരെ വേണ്ട എന്ന ചിന്ത ഞങ്ങളിലുമുണ്ട്. അമ്മയൊക്കെ അങ്ങനെയാണ് പറയുന്നത്. ഇത്രയും വര്‍ഷം എറണാകുളം നിന്നത് കൊണ്ടാണ് അതുവരെ മതി എന്ന് പറയുന്നത്. നമുക്ക് എപ്പോഴും നമ്മുടെ അങ്ങോട്ടല്ലേ പറ്റൂ. ഇടപഴകാന്‍ കൂടുതല്‍ എളുപ്പം അതാണല്ലോ, ഇങ്ങോട്ടുള്ളവര്‍ മോശമായത് കൊണ്ടല്ല അത്. ഞാന്‍ വടക്കനാണ് എന്ന് പറയുമ്പോള്‍ പ്രത്യേകമായൊരു സ്‌നേഹം തോന്നാറുണ്ട്. അവരാവുമ്പോള്‍ എനിക്കെന്റെ ഭാഷയില്‍ തന്നെ സംസാരിക്കാം. പേടിക്കേണ്ടല്ലേ. ഭാവി വരനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും കാവ്യ അന്ന് വെളിപ്പെടുത്തിയിരുന്നു. അടിക്കുന്ന സ്വഭാവം ഉണ്ടാവരുത്. എനിക്കതുണ്ട്, ഞാന്‍ കൊടുത്തോളും.
ഭയങ്കര സൗന്ദര്യമുള്ള ആളായിരിക്കണം, സുന്ദരനായിരിക്കണം എന്നൊന്നുമില്ല എനിക്ക്. സൗന്ദര്യം എന്ന് പറയുന്നത് ഫസ്റ്റ് അട്രാക്ട് ചെയ്യുന്നു എന്നേയുള്ളൂ. നല്ല വിദ്യാഭ്യാസമുള്ള ആളായിരിക്കണം. എനിക്കില്ലാത്തത് എന്തെങ്കിലും വേണമെന്നുണ്ട്. കുടുംബത്തെ നോക്കുന്ന ആളായിരിക്കണം. നല്ലൊരു ഫാമിലി ബാക്ക്ഗ്രൗണ്ടുണ്ടെങ്കില്‍ അതുണ്ടാവും. നല്ല കുടുംബത്തില്‍ പിറന്നതാണെന്ന് തോന്നുന്നു എന്നൊക്കെ നമ്മള്‍ പറയില്ലേ. നന്നായി സ്‌നേഹിക്കുന്ന ആളായിരിക്കണം. അറേഞ്ച്ഡ് മാര്യേജൊക്കെയായിരിക്കില്ലേ, എങ്ങനെയാണ് അമ്മേ അറിയാത്തൊരാളുടെ ജീവിതത്തിലേക്ക് പോവുന്നതെന്ന് ഞാന്‍ ചോദിക്കാറുണ്ട്. അച്ഛനുമായി കല്യാണം ഉറപ്പിച്ചിട്ട് പിന്നെ കാണുന്നത് കല്യാണത്തിന്റെ അന്നാണ്. അമ്മ അവരുടെ കാലഘട്ടത്തിലെ കാര്യങ്ങള്‍ വെച്ചാണ് സംസാരിക്കാറുള്ളത്. അമ്മേ, കാലം മാറിയെന്ന് ഞാന്‍ പറയാറുണ്ട്.
എന്റെ താരപരിവേഷത്തിന്റെ പുറത്ത് വരുന്നൊരാളെ താല്‍പര്യമില്ല. പ്രൊഫഷന്‍ ഇതായത് കൊണ്ട് അച്ഛനും അമ്മയ്ക്കും അതേ ടെന്‍ഷനുണ്ട്. 17 വയസിലായിരുന്നു അമ്മയുടെ കല്യാണം. എന്നെയും അതേപോലെ കല്യാണം കഴിപ്പിച്ച് വിടണമെന്നായിരുന്നു ആഗ്രഹം. പിന്നെ സിനിമയില്‍ വന്നതോടെ ഇനി നല്ല ആലോചനകള്‍ വരില്ലേ എന്നോര്‍ത്തായിരുന്നു ആശങ്ക. ഇപ്പോള്‍ നല്ല പ്രൊപ്പോസലുകളൊക്കെ വന്ന് തുടങ്ങിയതോടെ അത് മാറിക്കിട്ടിയിട്ടുണ്ട്. അക്കാര്യത്തില്‍ സമാധാനമായി. സിനിമയില്‍ നിന്നും പോവുമ്പോള്‍ അത് ഉള്‍ക്കൊള്ളാനാണ് പ്രയാസം. നീലേശ്വരത്തേക്ക് പോയിട്ട് വരുമ്പോള്‍ ഭയങ്കര സങ്കടമാണ്.കൊച്ചിയില്‍ നില്‍ക്കുമ്പോള്‍ അങ്ങോട്ടേക്ക് പോവണമെന്നൊന്നും തോന്നാറില്ലെന്നുമായിരുന്നു അന്ന് കാവ്യ പറഞ്ഞത്.


Click it and Unblock the Notifications











