എനിക്ക് ആ ധൈര്യമില്ലായിരുന്നു! ഭാഗ്യം കൊണ്ടാണ് അവര്‍ക്ക് അതെല്ലാം കിട്ടിയത്! മഞ്ജു വാര്യരെക്കുറിച്ച് കാവ്യ

ബാലതാരത്തില്‍ നിന്നും നായികയായി മാറിയതോടെ മലയാള സിനിമയുടെ ഭാഗ്യമായി മാറുകയായിരുന്നു കാവ്യ മാധവന്‍. ദിലീപുമായുള്ള സ്‌ക്രീന്‍ കെമിസ്ട്രി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് കാരണമായി. ഇവരുടെ ഡേറ്റിനായി സംവിധായകര്‍ കാത്തിരുന്ന കാലമായിരുന്നു. അഭിനേത്രിയെന്ന നിലയിലും, വ്യക്തപരമായും തനിക്ക് ഏറെ ഇഷ്ടമായിരുന്നു മഞ്ജു വാര്യരെ എന്ന് കാവ്യ പറഞ്ഞിട്ടുണ്ട്. സിനിമയില്‍ സജീവമായിരുന്ന കാലത്ത് ഇരുവരും നല്ല ബന്ധത്തിലായിരുന്നു. ചേച്ചിയായി തന്നെയാണ് മഞ്ജുവിനെ കാണുന്നതെന്ന് കാവ്യ പറയാറുണ്ടായിരുന്നു.അമൃത ടിവിക്ക് നല്‍കിയ അഭിമുഖത്തിലും മഞ്ജുവിനെക്കുറിച്ചും സംസാരിച്ചിരുന്നു കാവ്യ. അന്നത്തെ വീഡിയോ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

എപ്പോഴും വ്യത്യസ്തമായിരിക്കണം, മാറി നില്‍ക്കണം എന്ന ആഗ്രഹം ചെറുപ്പത്തിലേ എനിക്കുണ്ടായിരുന്നു. എന്റെ പേര് വേറെയാരെങ്കിലും ഇട്ടാല്‍ തന്നെ എനിക്ക് ഭയങ്കരമായി ദേഷ്യം വരുമായിരുന്നു. എന്തിനാണ് എന്റെ പേരിട്ടത് എന്ന് ചോദിക്കും. അങ്ങനെയൊരു സ്വഭാവം എനിക്ക് ചെറുപ്പം മുതലേ ഉണ്ടായിരുന്നു. ഇന്ന ആളെപ്പോലെ ആവണം, ഇന്ന ആള്‍ ചെയ്തത് പോലെ എന്നൊന്നും ചിന്തിക്കാറില്ല. പക്ഷേ, നമുക്ക് മുന്നില്‍ ഇഷ്ടപ്പെടുന്ന ഒരുപാട് ആള്‍ക്കാരുണ്ട്. നമ്മളൊക്കെ വരുന്നതിന് തൊട്ടുമുന്‍പ് വിലസിയിരുന്ന ആളാണ് മഞ്ജു ചേച്ചി. ഉള്ള കാലത്ത് ഏറ്റവും നല്ല കഥാപാത്രങ്ങള്‍ മാത്രമേ അവര്‍ക്ക് കിട്ടിയിട്ടുള്ളൂ. ഒരു ആര്‍ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഭാഗ്യമാണത്. പിന്നെ ഉര്‍വശി ചേച്ചി, ശോഭന ചേച്ചി അങ്ങനെയൊരുപാട് പേരുണ്ട്. അവരുടെയൊക്കെ കഥാപാത്രങ്ങള്‍ നമ്മളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന ആളെപ്പോലെ എന്നൊന്നും തോന്നിയിട്ടില്ല.

Kavya Madhavan about Manju Warrier
Photo Credit: Kavya Madhavan / Manju Warrier / Facebook

കുടുംബം തന്നെയാണ് എന്റെ ശക്തി. ഒരു സ്ത്രീ എന്നല്ല പുരുഷനെ സംബന്ധിച്ചായാലും അടിത്തറ അവന്റെ കുടുംബമാണ്. അച്ഛനും അമ്മയും ചേട്ടനുമാണ് എന്റെ ശക്തി. പ്രതികൂലമായിട്ടുള്ള സാഹചര്യത്തിലും ചിരിച്ച മുഖത്തോടെ നില്‍ക്കാന്‍ കഴിയുന്നത് അവരുടെ സപ്പോര്‍ട്ടിലാണ്. സിനിമയ്ക്കകത്തും, പുറത്തുമായി എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരുപാട് പേരുണ്ട്. പിന്നെ എല്ലാം ദൈവാനുഗ്രഹം.

ദൈവത്തെ മറന്ന് ഞാനൊന്നും ചെയ്യാറില്ല. തമിഴ് സിനിമയില്‍ അഭിനയിച്ചെങ്കിലും അവിടെ തുടരാന്‍ എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഗ്ലാമറസ് വേഷങ്ങളോടും താല്‍പര്യമില്ല. കുട്ടിയുടുപ്പിടാനോ, ഗ്ലാമറസാവാനോ എന്നോട് അവര്‍ പറഞ്ഞിട്ടില്ല. നമ്മള്‍ ആദ്യം ചെല്ലുമ്പോള്‍ അങ്ങനെയുള്ള ഡിമാന്‍ഡുകളൊക്കെ വെക്കുമല്ലോ. സിനിമയിലുണ്ടായിരുന്ന കാലത്ത് എല്ലാ ഭാഷയിലും ഒരു സിനിമ ചെയ്യണം എന്നാഗ്രഹിച്ചിരുന്നു. അങ്ങനെയേ ഞാന്‍ അതിനെ കണ്ടിട്ടുള്ളൂ.

തമിഴില്‍ ഞാന്‍ അഭിനയിക്കാന്‍ പോവുമ്പോള്‍ ഇനി ഇതായിരിക്കും എന്റെ ആസ്ഥാനം എന്നോ, അങ്ങനെയൊന്നും വിചാരിച്ചിട്ടല്ല ഞാന്‍ പോയത്. ഞാന്‍ ഏത് ഭാഷയില്‍ പോയാലും കാവ്യ മാധവന്‍ എന്ന് പറയുമ്പോള്‍ ഒരു ഐഡന്റിറ്റിയുണ്ട്. അതിന് മാറ്റം ഉണ്ടാവരുത്. മലയാളത്തില്‍ ആയപ്പോള്‍ പട്ടുപാവാടയും, സാരിയും, ദാവണിയും, അവിടെ പോയപ്പോള്‍, കുഞ്ഞുടുപ്പൊക്കെയിട്ട്, അങ്ങനെയാവരുത് എന്നുണ്ടായിരുന്നു. അങ്ങനെ ചെയ്യുന്നത് തെറ്റാണെന്ന് ഞാനൊരിക്കലും പറയില്ല. വേറെ ഭാഷയില്‍ പോയി ചെറിയ ഡ്രസിടുന്നത് അവരുടെ ധൈര്യം, കോണ്‍ഫിഡന്‍സ്. എനിക്ക് പറ്റില്ല എന്തായാലും, എനിക്കത്ര ധൈര്യമൊന്നും ഇല്ലെന്നുമായിരുന്നു കാവ്യ മാധവന്‍ പറഞ്ഞത്.

More from Filmibeat

Read more about: manju warrier kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X