നിത്യ മേനോന്റെ അടി കൊണ്ട് കണ്ണിൽ പൊന്നീച്ച പറന്നു, അതുകൊണ്ടായിരിക്കും അവരങ്ങനെ ചെയ്തത്: വിവേക് ഗോപൻ
സീരിയൽ രംഗത്തെ ശ്രദ്ധേയ സാന്നിധ്യമാണ് നടൻ വിവേക് ഗോപൻ. പരസ്പരം എന്ന സീരിയലിലൂടെ വൻ ജനപ്രീതി നേടിയ നടൻ. രാഷ്‌ട്രീയത്തിലും വിവേക് ഗോപൻ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമകളിൽ ചില വേഷങ്ങൾ വിവേക് ഗോപൻ ചെയ്തിട്ടുണ്ട്. എന്നാൽ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. തത്സമയം ഒരു പെൺകുട്ടി എന്ന സിനിമയിൽ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് വിവേക് ഗോപനിപ്പോൾ. നിത്യ മേനോനായിരുന്നു ചിത്രത്തിലെ നായിക.
ബസിൽ നിത്യ മേനോനെ ശല്യം ചെയ്യാൻ കയറുന്ന വ്യക്തിയാണ് സിനിമയിൽ ഞാൻ. പുള്ളിക്കാരി എന്നെ അടിക്കും. എന്നെ ശരിക്കും അടിച്ചു. ഞാനത് പ്രതീക്ഷിച്ചില്ല. സീനിന് മുമ്പ് കുറേ റിഹേഴ്സലെടുത്തിരുന്നു. അടി വരുന്ന സമയത്ത് മുഖം മാറ്റണമെന്ന് രാജീവ് കുമാർ സർ പറയുന്നുണ്ടായിരുന്നു. ഞാൻ മാറ്റി. പക്ഷെ ഒറിജിനാലിറ്റി കിട്ടാൻ വേണ്ടി ശരിക്കും അടിച്ചതായിരിക്കും.

ഞാനങ്ങനെ വിശ്വസിക്കുന്നു. കണ്ണിൽ കൂടെ പൊന്നീച്ച പറന്നു. സീനിൽ അത്ര സ്ട്രോങായി അടിച്ചേ പറ്റൂ. അടി കൊണ്ട് ഞാൻ പുള്ളിക്കാരിയെ നോക്കുന്ന ഷോട്ടുണ്ട്. എനിക്കൊന്നും കാണാനായില്ല. കണ്ണിൽ ഇരുട്ട് കയറി. അത്രയ്ക്ക് നല്ല അടിയായിരുന്നു. നിത്യ മേനോൻ അപ്പോൾ തന്നെ സോറി പറഞ്ഞു. കുഴപ്പമില്ലെന്ന് താൻ പറഞ്ഞെന്നും വിവേക് ഗോപൻ പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.


Click it and Unblock the Notifications