മാഹീനെ കാണാതായോ?; 'റീച്ചിന് വേണ്ടിയുള്ള ​ഗിമ്മിക്കാകാം, ചങ്ങാടത്തിന് ഉറപ്പില്ല, ഈ സാഹസത്തിന്റെ ആവശ്യമുണ്ടോ?'

സോഷ്യൽമീഡിയ സ്ഥിരമായി ഉപയോ​ഗിക്കുന്നവർക്ക് സുപരിചിതനായ ട്രാവൽ വ്ലോ​ഗറാണ് ഹിച്ച് ഹൈക്കിങ് നൊമാഡ് എന്ന പേരിൽ അറിയപ്പെടുന്ന തിരുവനന്തപുരം സ്വ​ദേശി മാഹീൻ. സാഹസീകമായി നിരവധി ട്രാവലുകൾ നടത്തിയിട്ടുള്ള മഹീൻ ഇപ്പോൾ പെറുവിലെ ആമസോൺ കാടുകളിലാണുള്ളത്. വനത്തിലെ ഒരു പുഴയിലൂടെ ചങ്ങാടത്തിൽ യാത്ര ചെയ്ത് ഇക്ഡോറിലേക്ക് പോകാനുള്ള ശ്രമത്തിലാണ്.

പെറുവിൽ നിന്നും യാത്ര പുറപ്പെട്ടതിന്റെ വീഡിയോയാണ് അവസാനം മാഹീന്റെ യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടത്. നാല് ദിവസത്തോളമായി പുതിയ വ്ലോ​ഗുകളൊന്നും കാണാതായതോടെ മാഹീന് ജീവഹാനി സംഭവിച്ച് കാണുമോയെന്ന ഭയത്തിലാണ് ഫോളോവേഴ്സ്. അതേസമയം കഴിഞ്ഞ ദിവസം മാഹീന്റെ സോഷ്യൽമീഡിയ പേജുകളിൽ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടു.

Vlogger Maheen

യാത്ര പുറപ്പെടും മുമ്പ് മാഹീൻ ഷെഡ്യൂൾ ചെയ്ത് വെച്ച പോസ്റ്റാണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മഹീൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓഫ്‌ലൈനിലാണ്. അദ്ദേഹത്തിൽ നിന്ന് അപ്‌ഡേറ്റുകളൊന്നുമില്ല. അദ്ദേഹം സുരക്ഷിതനായിരിക്കാം... ഇന്റർനെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നുണ്ടാകാം.

അല്ലെങ്കിൽ അപകടകരമായ ആമസോണിൽ അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചിരിക്കാം. അദ്ദേഹം ഉടൻ സുരക്ഷിതനായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ( മഹീൻ യാത്രയുടെ രണ്ടാം ദിവസം സൃഷ്ടിച്ച ഒരു ഷെഡ്യൂൾ ചെയ്ത പോസ്റ്റാണിത് ) എന്നായിരുന്നു പോസ്റ്റ്. ഇപ്പോഴിതാ ഈ പോസ്റ്റുമായി ബന്ധപ്പെട്ടും മഹീന്റെ സാഹസീക യാത്രയുമായി ബന്ധപ്പെട്ടും മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

യുട്യൂബ് ചാനലിന് റീച്ച് കിട്ടാനുള്ള ശ്രമത്തിന്റെ ഭാ​​ഗമായി മാഹീൻ നടത്തുന്ന ​ഗിമ്മിക്കാണോ ഇപ്പോൾ നടക്കുന്ന കാര്യങ്ങളെന്ന് തോന്നിപ്പോകുന്നെന്ന് സായ് കൃഷ്ണ പറയുന്നു. ഹിച്ച്ഹൈക്കിങ് നൊമാഡ് ഇപ്പോൾ പെറുവിലെ ആമസോൺ ഫോറസ്റ്റിലാണ്. വനത്തിനുള്ളിലെ പുഴയിലൂടെ ചങ്ങാടം കെട്ടി മൂന്ന് സുഹൃത്തുക്കൾക്കൊപ്പം യാത്ര തിരിച്ചിരിക്കുന്നു.

അതിന്റെ വ്ലോ​ഗ് കുറച്ച് ​​ദിവസം മുമ്പ് പങ്കുവെച്ചിരുന്നു. ചങ്ങാടം തയ്യാറാക്കുന്ന വീഡിയോയും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മാഹീന്റെ സോഷ്യൽമീഡിയ പേജിൽ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളി ട്രാവൽ വ്ലോ​ഗറെ ആമസോൺ വനത്തിൽ കാണാതായി. അഭ്യൂഹം പരത്തി ഫേസ്ബുക്ക് എന്നൊക്കെ തലക്കെട്ട് നൽകി വാർത്തകളും വന്നിട്ടുണ്ട്.

Vlogger Maheen

മാഹീന്റെ പേരിൽ നിരവധി വിവാ​ദങ്ങൾ ഉണ്ടായിട്ടുള്ളതുകൊണ്ട് കാണാതായി എന്നുള്ള വാർത്ത വന്നപ്പോൾ നെ​ഗറ്റീവായതും അധിക്ഷേപിച്ചുള്ളതുമായ നിരവധി കമന്റുകൾ വന്നിട്ടുണ്ട്. മതപരമായ ചില കാര്യങ്ങളൊക്കെ മുമ്പ് മാഹീൻ സംസാരിച്ചിട്ടുണ്ട്. അതുകൊണ്ടാകും ചത്ത് പോട്ടെ, മരിച്ചുപോട്ടെ, സുഡാപ്പി തീരട്ടെ എന്നൊക്കെയുള്ള തരത്തിലുള്ള കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. മഹീന് എന്തെങ്കിലും സംഭവിച്ചതാണോ?.

അതോ റീച്ചിന് വേണ്ടിയുള്ള ​ഗിമ്മിക്കാണോ എന്നും എനിക്ക് അവസാനം അയാൾ പങ്കിട്ട വീഡിയോ കണ്ടപ്പോൾ സംശയം തോന്നി. ഇന്റർനെറ്റ് പോലും ഇല്ലാത്ത കു​ഗ്രാമത്തിൽ നിന്നാണ് കുറച്ച് വീഡിയോകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നെ സുരക്ഷിതമായി പോകാൻ പറ്റുന്ന ചങ്ങാടം ഒന്നുമല്ല നിർമിച്ചിരിക്കുന്നത്. അതുകൊണ്ടാകും വ്ലോ​ഗുകൾ കാണുന്നവർക്ക് മാഹീന് എന്തെങ്കിലും സംഭവിച്ച് കാണുമോയെന്ന ആശങ്ക വന്നത്.

പുഴയുടെ സ്വഭാവമോ വഴിയിലുള്ള അപകടങ്ങളോ ജീവികളേ കുറിച്ചോ ഒന്നും മാഹീന് ധാരണയില്ല. 350 കിലോമീറ്ററോളം നീളുന്ന യാത്രയാണ്. ഇതിന്റെ വല്ല കാര്യവുമുണ്ടോയെന്ന് വീഡിയോ കാണുമ്പോൾ നമ്മൾ തന്നെ ചോ​ദിച്ച് പോകും. ഈ ചങ്ങാടം വെച്ച് ഇവർ പെറുവിൽ നിന്നും ഇക്ഡോർ എത്തുമോയെന്ന് കണ്ടറിയണം. പോസ്റ്റ് ഷെഡ്യൂൾ ചെയ്തുവെങ്കിൽ ഇതിന് പിറകിൽ പ്രീപ്ലാൻഡായ എന്തെങ്കിലും ഉണ്ടോയെന്നും ഞാൻ സംശയിക്കുന്നു.

വീഡിയോ എടുത്താലും അപ്ലോഡ് ചെയ്യാൻ സമയം എടുക്കും. ഇങ്ങനൊരു സാ​ഹചര്യത്തിൽ ഇനി മാഹീൻ വീ‍ഡിയോ അപ്ലോഡ് ചെയ്യുമ്പോൾ നല്ല വ്യൂവർഷിപ്പ് കിട്ടും. കുറച്ച് നാളുകളായി മാഹീന്റെ ചാനലിന് വ്യൂവർഷിപ്പ് കുറവാണ്. അത് പൊക്കി കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാ​ഗവുമാകണം ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ എന്നും സായ് കൃഷ്ണ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X