റിഫയ്ക്ക് അവിഹിതമുണ്ടായിരുന്നുവെന്ന് പറഞ്ഞു, മെഹ്നു സൈക്കോ, ഒരുപാട് ഉപദ്രവം സഹിച്ചു, ഇപ്പോൾ കുറ്റബോധമുണ്ട്!
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ചർച്ചയാകുന്ന വിഷയമാണ് വ്ലോഗർമാരായ ദമ്പതികൾ മെഹ്നുവും സഫയും വേർപിരിഞ്ഞുവെന്നത്. യുട്യൂബർ ഫസ്മീനയുടെ മുൻ ഭർത്താവ് ലല്ലുവിന് ഒപ്പം ഭാര്യ സഫ ഒളിച്ചോടി എന്നാണ് മെഹ്നു പറഞ്ഞ് പരത്തിയത്. എന്നാൽ അതിൽ സത്യമില്ലെന്നും ഉപദ്രവം സഹിക്കാൻ കഴിയാതെ ബന്ധം ഉപേക്ഷിച്ച് പോന്നതാണെന്ന് സഫ നെറ്റ്ഫ്ലിക്സ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മെഹ്നുവിന്റെ ആദ്യ ഭാര്യ റിഫയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് അറിയാവുന്ന കാര്യങ്ങളും സഫ വെളിപ്പെടുത്തി. കുഞ്ഞിന്റെ മുന്നിൽ വെച്ച് മെഹ്നു എന്നെ ഉപദ്രവിച്ചു. ആണുങ്ങളെ തല്ലുന്നത് പോലെയാണ് എന്നെ തല്ലിയത്. നിർത്താതെ ഇടിച്ചു. വേദനകൊണ്ട് കരഞ്ഞാൽ വീണ്ടും ഇടിക്കും. നിസാര പ്രശ്നത്തിന്റെ പേരിലാണ് ഉപദ്രവിച്ചത്.

യുട്യൂബ് വരുമാനം കൊണ്ടൊന്നും ജീവിക്കാൻ ആവില്ല. അത് പറഞ്ഞപ്പോൾ എന്റെ ഉപ്പയാണ് മെഹ്നുവിന് കാർ വാങ്ങി കൊടുത്തത്. അത് ഊബർ ഓടിയാണ് ഞങ്ങൾ വരുമാനം കണ്ടെത്തിയിരുന്നത്. കാറിന്റെ ലോൺ അടയ്ക്കാൻ മെഹ്നുവിന് മടിയാണ്. ലോൺ അടയ്ക്കേണ്ട തിയ്യതിയാകുമ്പോൾ മെഹ്നു അത് എന്റെ തലയിൽ ഇടും. പ്രമോഷനും മറ്റും പിടിച്ച് ഞാൻ പിന്നെ അത് പരിഹരിക്കും. എറണാകുളത്ത് വെച്ചാണ് മെഹ്നുവിനെ പരിചയപ്പെട്ടത്.
കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനം. എന്റെ കുഞ്ഞിനെ ഞാൻ ഒറ്റയ്ക്ക് വളർത്തും. വീട്ടുകാരും ഒപ്പമുണ്ട്. അവരും കേസുമായി മുന്നോട്ട് പോകാനാണ് പറയുന്നത്. റിഫയുടെ മരണത്തെ കുറിച്ച് ചോദിച്ചപ്പോൾ അവൾക്ക് വേറൊരു റിലേഷൻ ഉണ്ടായിരുന്നുവെന്നാണ് മെഹ്നു പറഞ്ഞത്. അന്ന് അവന്റെ വാക്ക് ഞാൻ വിശ്വസിച്ചു.
മറുഭാഗം കേൾക്കാൻ റിഫ ജീവിനോടെയില്ലല്ലോ. അന്ന് മെഹ്നുവിന്റെ വാക്ക് കേട്ടതിൽ എനിക്ക് ഇപ്പോൾ നല്ല കുറ്റബോധമുണ്ട്. റിഫയെ കുറിച്ച് മോശം പറഞ്ഞതുകൊണ്ടാണ് ഞാൻ ഇന്ന് ഇങ്ങനെയെല്ലാം അനുഭവിക്കുന്നത് എന്ന് പറഞ്ഞാണ് എല്ലാവരും എന്നെ കുറ്റപ്പെടുത്തുന്നത്. ശരിയാണ് അതിൽ എനിക്ക് ഒന്നും പറയാനില്ല. റിഫയ്ക്ക് അവിഹിതമുണ്ട് എന്നാണ് മെഹ്നു പറഞ്ഞത്.
റിഫ ഒരുപാട് സ്ട്രഗിൾ ചെയ്ത് കാണും. മൂന്നാറിൽ വെച്ച് അവിഹിതത്തിൽ പിടിച്ചിട്ടും ആത്മഹത്യ ചെയ്യാത്ത റിഫ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ദുബായിൽ വെച്ച് പെട്ടന്ന് ആത്മഹത്യ ചെയ്യണമെങ്കിൽ അതിൽ എന്തെങ്കിലും കാരണം ഉണ്ടാകും. മെഹ്നു വളരെ ഉപദ്രവകാരിയാണ്. സൈക്കോയാണ്. ചിരിച്ച് കൊണ്ട് നിൽക്കുന്നയാൾ പെട്ടന്ന് കരയും, ദേഷ്യപ്പെടും. അങ്ങനൊരു പ്രകൃതമാണ്. രണ്ട് വർഷം ഒപ്പം ജീവിച്ചിട്ടും എനിക്ക് അവന്റെ സ്വഭാവം മനസിലായിട്ടില്ല.

കുറച്ച് മുമ്പ് എനിക്ക് മെസേജ് അയച്ചിരുന്നു... നീയും കുട്ടിയും ഇല്ലാതെ പറ്റുന്നില്ലെന്നൊക്കെ. അതിന് മുമ്പ് മെസേജ് ചെയ്തു നീ നോക്കിക്കോ... നിനക്ക് ഞാൻ കാണിച്ച് തരാം. നിന്റെ പഴയ കാര്യങ്ങളെല്ലാം പുറത്തിട്ട് നിന്നെ നാറ്റിക്കും എന്ന് സഫ പറയുന്നു. ലല്ലുവുമായി പ്രണയത്തിൽ അല്ലെന്നും സഫ പറഞ്ഞു. എന്റെ വണ്ടി ഇപ്പോൾ ഊബറായി ഓടിക്കുന്നത് ലല്ലുവിന്റെ സുഹൃത്താണ്. അത് എനിക്ക് ആദ്യം അറിയില്ലായിരുന്നു. നാജി എന്നാണ് ഡ്രൈവറുടെ പേര്.
പുതിയ ഫ്ലാറ്റ് കിട്ടുന്നത് വരെ നാജിയുടെ ബാഗ് എന്റെ ഫ്ലാറ്റിൽ ആയിരുന്നു വെച്ചത്. അതിൽ ലല്ലുവിന്റെ വസ്ത്രങ്ങളും മറ്റ് ചില സാധനങ്ങളും ഉണ്ടായിരുന്നു. അത് കണ്ട് തെറ്റിദ്ധരിച്ചാണ് ഞാൻ ലല്ലുവിനൊപ്പം ഒളിച്ചോടിയെന്ന് മെഹ്നു പറഞ്ഞ് പരത്തിയത്. ലല്ലുവിനെ മെഹ്നുവിന് നേരിട്ട് പരിചയമില്ല. എനിക്ക് ലല്ലുവുമായി ഒരു ബന്ധവുമില്ല. ഞാനും കുഞ്ഞും മാത്രമാണ് ഫ്ലാറ്റിൽ താമസിക്കുന്നത്.
കരഞ്ഞ് നാടകം കളിച്ചാലും മെഹ്നുവിന് ഒപ്പം ജീവിക്കാൻ പോകേണ്ടെന്നാണ് എന്റെ വാപ്പയും ഉമ്മയും പറഞ്ഞത്. മെഹ്നുവിൽ നിന്നുണ്ടായ അനുഭവങ്ങൾ എവിടേയും ഞാൻ മുമ്പ് പറയുകയോ പരാതിപ്പെടുകയോ ചെയ്തിട്ടില്ല. മെഹ്നുവിനെ ഇട്ട് കൊടുക്കാൻ താൽപര്യമില്ലാത്തതുകൊണ്ടായിരുന്നു അത്. ഞാൻ അവനിൽ നിന്നും ഒരുപാട് അനുഭവിച്ചു എന്നും സഫ പറയുന്നു.


Click it and Unblock the Notifications

















