അടിച്ചോണ്ടിരുന്നിടത്ത് നിന്ന് പിടിച്ചോണ്ട് വന്നതാണോ?, ഷർട്ട് കണ്ടാൽ അറിയാം; സത്യാവസ്ഥ വെളിപ്പെടുത്തി ബിബിൻ!

എഴുത്ത്, അഭിനയം, മിമിക്രി, സ്റ്റേജ് ഷോകൾ എന്നിവയിലൂടെയെല്ലാം ശ്രദ്ധ നേടിയ കലാകാരനാണ് ബിബിൻ ജോർജ്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ തുടങ്ങിയ ഹിറ്റ് സിനിമകൾ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം ചേർന്ന് സൃഷ്ടിച്ചതും ബിബിനാണ്. സിനിമയിൽ മാത്രമല്ല മിനിസ്ക്രീനിലും സജീവമാണ്. ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന ഷോയിലെ മൂന്ന് ജ‍ഡ്ജസിൽ ഒരാൾ കൂടിയാണ് ബിബിൻ.

മുൻഭർത്താവിന്റെ വീട്ടിൽ ഭാ​ഗ്യലക്ഷ്മി; 'ഇറങ്ങിപ്പോയ ശേഷം വിളിച്ചിരുന്നില്ല, എന്നാൽ അദ്ദേഹം മരിച്ച ശേഷം...'
മുൻഭർത്താവിന്റെ വീട്ടിൽ ഭാ​ഗ്യലക്ഷ്മി; 'ഇറങ്ങിപ്പോയ ശേഷം വിളിച്ചിരുന്നില്ല, എന്നാൽ അദ്ദേഹം മരിച്ച ശേഷം...'

സിനിമയിലൂടെ മാത്രമല്ല ചെറിയ ബിസിനസിലൂടെയും നല്ലൊരു വരുമാനം നടൻ കണ്ടെത്തുന്നുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പ്രചാരമുള്ളതാണ് താരത്തിന്റെ ബിരിയാണി കട. ഇപ്പോഴിതാ കളമശേരിയിലും നടൻ ഒരു ബ്രാഞ്ച് ആരംഭിച്ചിരിക്കുന്നു. ഷോപ്പിന്റെ ഉദ്ഘാടനത്തിന് എത്തിയത് നടൻ ധർമ്മജൻ ബോൾ​ഗാട്ടിയാണ്.

Bibin George Dharmajan Bolgatty

ഉ​​​​​ദ്ഘാടന ചടങ്ങിന്റെ വീഡിയോ വൈറലായപ്പോൾ വിമർശനവും ട്രോളും ലഭിച്ചത് ഏറെയും ധർമ്മജനാണ്. നാട മുറിക്കാനായി ധർമ്മജൻ എത്തിയപ്പോൾ നടന്ന ചില കാര്യങ്ങളുടെ പേരിലാണ് പരിഹാസം ലഭിച്ചത്. നടൻ മദ്യപിച്ചിട്ടാണ് ഉദ്ഘാടനത്തിന് എത്തിയത് എന്നാണ് വീഡിയോ കണ്ട് ആളുകൾ കുറിച്ചത്. അതിന് കാരണം ഷർട്ടിന്റെ ബട്ടൻസ് തെറ്റിച്ചാണ് ഇട്ടത് എന്നതായിരുന്നു. മാത്രമല്ല ഇടയ്ക്കിടെ ധർമ്മജനെ ബിബിൻ ജോർജ് വീഴാതിരിക്കാൻ സപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു.

അത് കണ്ട് തെറ്റിധരിച്ചാകണം വീഡിയോ കണ്ടവർ നടൻ മദ്യപിച്ചിരുന്നുവെന്ന നി​ഗമനത്തിലേക്ക് എത്തിയത്. എവിടെയോ ഇരുന്ന് അടിച്ചോണ്ട് ഇരുന്നപ്പോൾ വിളിച്ചോണ്ട് വന്നതാണെന്ന് കണ്ടാൽ പറയില്ല, ഷർട്ടിന്റെ ബട്ടൻസ് ഇട്ടത് ആരെങ്കിലും ശ്രദ്ധിച്ചോ?, ചെറിയ സെലിബ്രിറ്റി ആകുമ്പോഴേക്കും ഇവരെല്ലാം വെള്ളമടിച്ച് ചാവും.

അസുഖം ഇതാണ്! കൂടിപ്പോയാല്‍ അഞ്ച് വര്‍ഷം! അമ്മയും കേട്ടു! ആ നിമിഷങ്ങളെക്കുറിച്ച് ജ്യോതിര്‍മയി
അസുഖം ഇതാണ്! കൂടിപ്പോയാല്‍ അഞ്ച് വര്‍ഷം! അമ്മയും കേട്ടു! ആ നിമിഷങ്ങളെക്കുറിച്ച് ജ്യോതിര്‍മയി

ഷർട്ടിന്റെ ബട്ടൻ എന്താ ലാലേട്ടന്റെ തോളിന്റെ ചെരിവ് പോലെ?, ഏത് തരിപ്പ് മോനെ... ജവാ‌ന് ഇത്രയും പവർ?, കത്രിക ഇപ്പോൾ താടിക്ക് കുത്തിക്കേറിയേനെ, ഏതേലും ബാറിൻ്റെ ഉദ്ഘാടനം ആണോ?, ഷർട്ടിന്റെ ബട്ടൺ എങ്കിലും മര്യാദയ്ക്ക് ഇട്ടുകൂടേ?, രണ്ട് 90 കൊടുത്തിട്ട് കത്രിക കൊടുക്ക് അപ്പോൾ രജനി സ്റ്റൈലിൽ റിബൺ മുറിയ്ക്കുന്നത് കാണാം എന്നിങ്ങനെ നീളുന്നു പരിഹസിച്ച് വന്ന കമന്റുകൾ.

തന്റെ ഷോപ്പിന്റെ ഉദ്​ഘാടനത്തിന് എത്തിയ സുഹൃത്തിനെ സത്യം അറിയാത്ത പ്രേക്ഷകർ പരിഹസിക്കുന്നത് കണ്ടതോടെ ബിബിൻ ജോർജ് തന്നെ പ്രതികരിച്ച് എത്തി. ധർമ്മജൻ മദ്യപിച്ചിട്ടായിരുന്നില്ല പരിപാടിക്ക് എത്തിയതെന്ന് ഒരു ട്രോൾ വീഡിയോയ്ക്ക് താഴെ നടൻ കുറിച്ചു. നിങ്ങളുടെ വർക്കിനെ ബഹുമാനിക്കുന്നു... പക്ഷെ ദൈവം സത്യമായും അദ്ദേഹം കഴിച്ചിട്ടില്ല... ഗോഡ് ബ്ലെസ് യു എന്നായിരുന്നു ബിബിൻ ജോർജിന്റെ മറുപടി.

Bibin George Dharmajan Bolgatty

നമ്മുടെ ഒരു കൂട്ടുകാരൻ എംഎൽഎയായി. വെറൊരു കൂട്ടുകാരൻ ബിസിനസുകാരനായി. ഇനിയുമുണ്ട് കൂട്ടുകാർ. എല്ലാവരും രക്ഷപെടണമെന്നാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. വളരെ നല്ല മൈന്റുള്ള ആളാണ് ബിബിൻ. ഒരു സിനിമ ചെയ്താൽ പോലും ഏറ്റവും അടുത്ത സുഹൃത്തുക്കളെ വിളിച്ച് അതിൽ അഭിനയിപ്പിക്കും. അവർക്ക് നല്ല വേഷം കൊടുക്കും. വലിയ സ്റ്റാർഡം നോക്കി പോകാതെ അഭിനയിപ്പിച്ചിട്ടുമുണ്ട്. അതൊരു വലിയ കാര്യമാണ്.

ബിബിൻ മാത്രമല്ല നല്ല മനുഷ്യർ എവിടെ പോയാലും രക്ഷപ്പെടും എന്നാണ് ഉദ്ഘാടനത്തിനുശേഷം ഓൺലൈൻ മീഡിയയോട് സംസാരിക്കവെ ധർമ്മജൻ പറഞ്ഞത്. അടുത്ത സുഹൃത്തായ പിഷാരടിയുടെ വിജയത്തെ കുറിച്ചും ധർമ്മജൻ സംസാരിച്ചിരുന്നു. ഞാൻ എന്റെ വൈഫിന്റെ കൂടെ കിടന്നതിനേക്കാൾ കൂടുതൽ രമേഷ് പിഷാരടിക്കൊപ്പമാണ് കിടന്നിട്ടുള്ളത്.

വിഗ് വലിച്ചെറിഞ്ഞു! ലൊക്കേഷനില്‍ നിന്നും ഇറങ്ങിപ്പോയി! അങ്ങനെ ചെയ്തതിന് കാരണം പറഞ്ഞ് സീനത്ത്
വിഗ് വലിച്ചെറിഞ്ഞു! ലൊക്കേഷനില്‍ നിന്നും ഇറങ്ങിപ്പോയി! അങ്ങനെ ചെയ്തതിന് കാരണം പറഞ്ഞ് സീനത്ത്

അവന്റെ സ്റ്റേറ്റ്മെന്റുകളെല്ലാം വളരെ നീറ്റാണ്. വി.ഡി സതീശൻ ചേട്ടന്റെ നേതൃത്വവുമെല്ലാം യുഡിഎഫിന്റെ വിജയത്തിന് വലിയ ഘടകമായിരുന്നു എന്നുമാണ് പ്രിയ സുഹൃത്ത് രമേഷ് പിഷാരടിയെ കുറിച്ച് സംസാരിക്കവെ ധർമ്മജൻ പറഞ്ഞത്.

Read more about: bibin george dharmajan bolgatty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X