ജനനം 1972ൽ, മഹാനടന്റെ സഹധർമ്മിണിയാകുമ്പോൾ സുചിത്രയ്ക്ക് പതിനാറ് വയസ് മാത്രം?; ചർച്ച ചെയ്ത് നെറ്റിസൺസ്!
സുചിത്ര മോഹൻലാലിനെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വായിൽ സ്വർണ്ണക്കരണ്ടിയുമായി ജനിച്ച് വീണുവെങ്കിലും ലോകം ആഘോഷിക്കുന്ന മഹാനടന്റെ പ്രിയ പത്നിയുടെ റോൾ അലങ്കരിക്കുന്നുണ്ടെങ്കിലും എളിമയോടെ മാത്രമേ അവരെ പ്രേക്ഷകർ കണ്ടിട്ടൂള്ളൂ. സംസാരത്തിലും വസ്ത്രധാരണത്തിലും മറ്റുള്ളവരോട് ഇടപഴകുന്ന രീതിയിലുമെല്ലാം മറ്റ് താരപത്നിമാരിൽ നിന്നും വ്യത്യസ്തയാണ് സുചിത്ര.
ലാലേട്ടന്റെ വീടിന്റെ നെടുംതൂൺ യഥാർത്ഥത്തിൽ സുചിത്ര തന്നെയെന്ന് പറയാം. സ്വപ്നങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഭർത്താവിനും മക്കൾക്കും പിന്തുണയും ഗൈഡൻസും നൽകുക മാത്രമല്ല ഒപ്പം തന്റെ കഴിവുകൾ പരിപോഷിപ്പിക്കാൻ വേണ്ടവ സുചിത്ര ചെയ്യാറുമുണ്ട്. ക്രാഫ്റ്റ് വർക്കുകളാണ് ഹരമായ ഹോബി. വ്യത്യസ്തതയാർന്ന കാർഡുകൾ തയ്യാറാക്കാൻ ഒരു ക്രാഫ്റ്റ് റൂം തന്നെ സുചിത്രയ്ക്കുണ്ട്.

പലപ്പോഴായി നടത്തിയ യാത്രകൾക്കിടയിലാണ് ക്രാഫ്റ്റ് റൂമിന് വേണ്ട സാധന സാമഗ്രികൾ സുചിത്ര വാങ്ങിയത്. സിനിമയിൽ അഭിനയിക്കാനും താൽപര്യപ്പെട്ടിരുന്നുവെന്നും സുചിത്ര വെളിപ്പെടുത്തിയിട്ടുണ്ട്. 1988ൽ ആയിരുന്നു മോഹൻലാലുമായുള്ള സുചിത്രയുടെ വിവാഹം. മോഹൻലാൽ സിനിമകളുടെ ആരാധികയായിരുന്നു. ആരാധന പ്രണയമായപ്പോൾ വീട്ടുകാർ വഴി ഓഫീഷ്യലായി നീങ്ങി മലയാളത്തിന്റെ മഹാനടനെ ജീവിത പങ്കാളിയാക്കുകയായിരുന്നു.
ഇപ്പോഴിതാ മോഹൻലാലിന്റെ ഭാര്യയായ കാലത്തെ സുചിത്രയുടെ പ്രായത്തെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. ഇന്റർനെറ്റിൽ ലഭിക്കുന്ന വിവരങ്ങൾ ആധാരമായി മുൻനിർത്തി ഒരു വിഭാഗം കല്യാണം നടക്കുമ്പോൾ സുചിത്രയ്ക്ക് പതിനാറ് വയസ് മാത്രമെ ഉണ്ടായിരുന്നുള്ളുവെന്നാണ് വാദിക്കുന്നത്.
എന്നാൽ അത് തെറ്റായ കണ്ടെത്തലാണെന്നും 1968ലാണ് സുചിത്ര ജനിച്ചതെന്നും മറ്റൊരു വിഭാഗം അവകാശപ്പെടുന്നു. വിഷയത്തിൽ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പ് ഇങ്ങനെയാണ്... 1988ലെ സുചിത്ര-മോഹൻലാൽ വിവാഹം: പ്രായവിവരങ്ങളും വസ്തുതകളും... എന്ന തലക്കെട്ടോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. മലയാള സിനിമയിലെ പ്രാധാന്യമുള്ള വ്യക്തിത്വമായ മോഹൻലാൽ 1988 ഏപ്രിൽ 28ന് സുചിത്രയുമായി വിവാഹിതനായി.
ഈ വിവാഹത്തെക്കുറിച്ചുള്ള ചില പ്രായവിവരങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചര്‍ച്ചയാകുകയാണ്. ചില വെബ്സൈറ്റുകൾ സുചിത്രയുടെ ജനനം 1972 ജൂൺ 3 എന്നാണ് പറയുന്നത്. അതിനെ അടിസ്ഥാനമാക്കി നോക്കുമ്പോൾ 1988ൽ വിവാഹം നടന്നപ്പോൾ അവർക്ക് 16 വയസിന് അടുത്ത് പ്രായം മാത്രമെ ഉണ്ടായിരിക്കാൻ പാടുള്ളു. എന്നിരുന്നാലും ഈ പ്രായവിവരങ്ങൾ അധികൃത രേഖകളിലൂടെ സ്ഥിരീകരിക്കപ്പെട്ടവയല്ല എന്നതാണ് ശ്രദ്ധേയമായ വസ്തുത.

ഇതു പ്രചരിക്കുന്നത് പലപ്പോഴും വിശ്വാസ്യത കുറഞ്ഞ സ്രോതസുകളിൽ നിന്നുമാണ്. സുചിത്ര മോഹൻലാലിന്റെ ജനനതീയതി പൊതുപരിപാടികളിലോ അഭിമുഖങ്ങളിലോ ഔദ്യോഗിക രേഖകളിലോ വ്യക്തമായും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. വിവാഹ സമയത്തെ പ്രായം സംബന്ധിച്ച ആശയകുഴപ്പം സുചിത്രയുടെ ജനനതീയതി സംബന്ധിച്ച വ്യക്തമായ ഔദ്യോഗിക ഉറവിടങ്ങൾ ഇല്ലാത്തതിനാൽ 16 വയസിൽ വിവാഹം എന്ന അവകാശവാദം സ്ഥിരീകരിക്കാത്ത ഒരു നിഗമനം മാത്രമാണ്.
ഇത് സോഷ്യൽ മീഡിയയിൽ പരന്നതിന് പ്രധാന കാരണം ചില വെബ് പേജുകളിൽ കാണുന്ന വിവരങ്ങളാണ്. എന്നാൽ അവയ്ക്ക് ഔദ്യോഗിക ബാക്കിങ് ഇല്ല. അതായത്... ചില സൈറ്റുകൾ 1972ൽ ജനനം എന്ന് എഴുതുന്നു. എന്നാൽ ഔദ്യോഗിക രേഖകൾ ലഭ്യമല്ല. അതുപോലെ ചിലർ 1988ലെ ഈ വിവാഹത്തെ ഇന്നത്തെ നിയമമായ പോക്സോ ആക്ടിന്റെ അടിസ്ഥാനത്തിൽ വിലയിരുത്താൻ ശ്രമിക്കുന്നുണ്ട്.
പക്ഷെ അത് നിയമപരമായി തെറ്റായ സമീപനമാണ്. കാരണം... പോക്സോ നിയമം 2012ലാണ് പ്രാബല്യത്തിൽ വന്നത്. 1988ലെ ഒരു സംഭവത്തെ 2012ലെ നിയമം ഉപയോഗിച്ച് വിലയിരുത്താനാവില്ല. വിവാഹച്ചട്ടങ്ങളും കൺസന്റിങ് എയ്ജ് നിയമങ്ങളും ആ കാലത്ത് ഇന്ന് ഉള്ളതുപോലെ ആയിരുന്നില്ല. അതുകൊണ്ട് പോക്സോയെ 1988ലെ ഒരു വിവാഹവുമായി ബന്ധപ്പെടുത്തി പറയുന്നത് നിയമപരമായ തെറ്റായ അവകാശവാദമാണ് എന്നുമാണ് കുറിപ്പ്.


Click it and Unblock the Notifications


