പാർട്ടിയിലെ സ്വകാര്യഫോട്ടോകൾ പുറത്തായി; ഇന്ന് വിജയിയാണെങ്കിൽ അന്ന് ധനുഷ്, ഐശ്വര്യയുടെ ജീവിതവും തകർത്തു?
തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ചടങ്ങിൽ തൃഷ കൃഷ്ണൻ എത്തിയതോടെ വലിയ ചർച്ചകൾക്കാണ് തുടക്കമായത്. വിജയിയും ഭാര്യ സംഗീതയും വേർപിരിയുകയാണെന്ന തരത്തിലുള്ള വാർത്തകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സാഹചര്യത്തിൽ ചടങ്ങിൽ തൃഷയുടെ സാന്നിധ്യം ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തി പകർന്നിരിക്കുന്നു.
വിജയിയുടെ മാത്രമല്ല മുമ്പും നിരവധി താരങ്ങളുടെ കുടുംബജീവിതത്തിൽ തൃഷ പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്ന തരത്തിലുള്ള ആരോപണങ്ങൾ അടുത്ത കാലത്തായി ഉയരുന്നുണ്ട്. ഇതിന് മുമ്പ് തമിഴ് സിനിമയിലെ മറ്റൊരു സൂപ്പർതാരവുമായി ചേർത്തായിരുന്നു തൃഷയുടെ പേര് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നത്. അത് മറ്റാരുമല്ല നടനും രജനികാന്തിന്റെ മരമകനുമായ ധനുഷുമായി ചേർത്തായിരുന്നു.

ധനുഷും ഭാര്യ ഐശ്വര്യയും തമ്മിലുള്ള ദാമ്പത്യ ജീവിതത്തിൽ വിള്ളൽ വീഴാൻ തൃഷയുമായുള്ള അടുത്ത ബന്ധമാണ് കാരണമായതെന്ന തരത്തിൽ ഇരുവരും വേർപിരിഞ്ഞ നാളുകളിൽ വലിയ പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ഏകദേശം പത്ത് വർഷത്തിലേറെ ധനുഷും തൃഷയും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ സൗഹൃദം ധനുഷിന്റെയും ഐശ്വര്യയുടെയും മനോഹരമായ കുടുംബജീവിതത്തിൽ കൊടുങ്കാറ്റുണ്ടാക്കുകയായിരുന്നുവത്രെ.
ധനുഷും തൃഷയും തമ്മിൽ അതിരുവിട്ട ബന്ധമുണ്ടെന്ന തരത്തിലുള്ള ഗോസിപ്പുകൾ പ്രചരിച്ചുകൊണ്ടിരിക്കെ അത്തരം വാർത്തകൾക്ക് കൂടുതൽ ശക്തി പകർന്ന് ഗായിക സുചിത്രയുടെ സുചി ലീക്സ് വഴി വലിയ വെളിപ്പെടുത്തലുകൾ ഉണ്ടായി. ധനുഷും തൃഷയും ഒരു പാർട്ടിയിൽ ഒരുമിച്ച് പങ്കെടുത്തതിന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് വന്നു.
തന്റെ എക്‌സ് അക്കൗണ്ടിലൂടെ സുചിത്രയാണ് ചിത്രങ്ങൾ പുറത്തുവിട്ടതെന്നാണ് റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായി. ഇതോടെ ഇരുവരും തമ്മിൽ വഴിവിട്ട ബന്ധമുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തി ലഭിക്കുകയും ധനുഷിന്റെ കുടുംബജീവിതത്തിൽ അസ്വസ്ഥതകൾ കൂടിയതായും റിപ്പോർട്ടുകൾ പുറത്തുവന്നു. 2004ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരായത്.
രണ്ട് ആൺമക്കളുള്ള ഇവരുടെ കുടുംബജീവിതത്തിൽ 2022ൽ വിള്ളൽ വീണു. പിന്നാലെ 2024 നവംബറിൽ ചെന്നൈ കുടുംബ കോടതിയിലൂടെ ഇരുവരും ഔദ്യോഗികമായി വിവാഹമോചനം നേടി. ഇരുപത് വർഷത്തെ ദാമ്പത്യജീവിതം അങ്ങനെ അവസാനിക്കുകയായിരുന്നു. ഇന്നും ഈ ധനുഷ്-ഐശ്വര്യ ബന്ധം തകരാൻ തൃഷ പരോക്ഷമായി കാരണമായെന്നാണ് ആരാധകരിൽ ചിലരുടെ വിശ്വാസം.

ഇങ്ങനൊരു റെഡ് മാർക്ക് ഉള്ളതിനാൽ കൂടിയാണ് വിജയിയുമായുള്ള തൃഷയുടെ ബന്ധത്തെ നടന്റെ ആരാധകർ പോലും അവജ്ഞയോടെ നോക്കുന്നത്. പ്രമുഖ നടിയുമായി വിജയിക്കുള്ള ബന്ധം മനസിലാക്കിയതിനാലാണ് താൻ വിവാഹ ബന്ധം വേർപ്പെടുത്തുന്നതെന്ന് സംഗീത തന്നെ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നടിയുടെ പേര് സംഗീത ഹർജിയിൽ പരാമർശിച്ചിട്ടില്ല.
ആദ്യം ബന്ധത്തെ താൻ എതിർത്തപ്പോൾ എല്ലാം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പ് നൽകിയതിനാലാണ് താൻ തുടർന്നും ഒപ്പം ജീവിച്ചതെന്നും പക്ഷെ വാക്ക് തെറ്റിച്ച് നടിയുമായുള്ള ബന്ധം നടൻ തുടർന്നതിനാലുമാണ് സംഗീത കടുത്ത തീരുമാനമെടുത്തത്. എല്ലാം നേരത്തെ പറഞ്ഞ് അവസാനിപ്പിച്ചതാണെന്നും ഇപ്പോൾ വീണ്ടും വിവാദമാക്കി ചർച്ചയാക്കേണ്ടതില്ലെന്നുമാണ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ വിജയിയുടെ പിതാവ് എസ്.എ ചന്ദ്രശേഖർ പറഞ്ഞത്.
ഗില്ലി മുതൽ ലിയോ വരെ നിരവധി സിനിമകളിൽ വിജയിയും തൃഷയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഒരു കാലത്ത് തെലുങ്ക് നടൻ റാണാ ദഗുബാട്ടിയും തൃഷയും പ്രണയത്തിലായിരുന്നു. വിവാഹത്തിലേക്ക് എത്തും മുമ്പ് പലവിധ കാരങ്ങളാൽ ഇരുവരും വേർപിരിയുകയായിരുന്നു. അതേസമയം പ്രചരിക്കുന്നത് പോലെയൊന്നുമില്ലെന്നും തൃഷയുമായി വിജയിക്ക് സൗഹൃദം മാത്രമെയുള്ളുവെന്ന് വിശ്വസിക്കുകയും വാദിക്കുകയും ചെയ്യുന്ന വിജയ് ആരാധകരുമുണ്ട്.


Click it and Unblock the Notifications


