കുട്ടി വീണിട്ടും പട്ടിയെ വിട്ടില്ല; ഞങ്ങൾ വളർത്തുന്നത് സ്ട്രോങ്ങായ കുട്ടിയെ, ആരും പഠിപ്പിക്കാൻ വരണ്ട; മറുപടി!
കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വൈറലായ ഒന്നായിരുന്നു റീൽസ് ക്രിയേറ്റേഷ്സും യുട്യൂബേഴ്സുമായ മീത്ത്-മിരി ദമ്പതികളുടെ ഒരു വീഡിയോ. ഇരുവരും അവരുടെ വളർത്തുനായയ്ക്കും മകനും ഒപ്പം ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ കുഞ്ഞ് ബാലൻസ് നഷ്ടപ്പെട്ട് വീണു. എന്നാൽ മീത്തും മിരിയും കുഞ്ഞിനെ എടുക്കാനോ ശരീരത്തിൽ പറ്റിപിടിച്ച പൊടി തട്ടികളയാനോ ശ്രമിച്ചില്ല. വീഡിയോ വൈറലായതോടെ സോഷ്യൽമീഡിയയിൽ ഇരുവർക്കും എതിരെ വിമർശനം ഉയർന്നു.
പട്ടിയുടെ വില പോലും സ്വന്തം കുട്ടിക്ക് കൊടുക്കുന്നില്ലല്ലോ എന്ന തരത്തിലായിരുന്നു വിമർശിച്ച് വന്ന കമന്റുകൾ. ഇപ്പോഴിതാ വിമർശനത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ഇരുവരും. തങ്ങൾ വളർത്തുന്നത് സ്ട്രോങ്ങായ കുട്ടിയെയാണെന്നും ആരും പാരന്റിങ് പഠിപ്പിച്ച് തരേണ്ടെന്നും ഇരുവരും പറഞ്ഞു.

അഞ്ച് സെക്കന്റ് വീഡിയോ കണ്ടിട്ട് ഒരാളുടെ പാരന്റിങ്, ലൈഫ് എല്ലാം അനലൈസ് ചെയ്യുന്നവരോട് എക്സ്പ്ലെയിൻ ചെയ്യാൻ ഞങ്ങൾക്ക് സമയം ഇല്ല. നിങ്ങൾ കണ്ടത് എന്താ? കുഞ്ഞ് എക്സൈറ്റ്മെന്റ് കൊണ്ട് ഇറങ്ങുമ്പോൾ ചെറുതായി ബാലൻസ് പോയി. പിന്നെ അവൻ തന്നെ കറക്ട് ചെയ്തു. അത്ര സിംപിളായ കാര്യം. അവൻ വീണില്ല ഒന്നും സംഭവിച്ചില്ല. ഇത് എല്ലാ വീട്ടിലും നടക്കുന്ന ഒരു നോർമൽ സീനാണ്.
ഞങ്ങൾ വളർത്തുന്നത് സ്ട്രോങ്ങായ ഒരു കുട്ടിയെയാണ്. വീണാൽ എഴുന്നേൽക്കാനും ഹാന്റിൽ ചെയ്യാനും പഠിക്കണം എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. എല്ലാറ്റിനും പാനിക്ക് ആകാൻ പഠിപ്പിക്കുന്നതല്ല പാരന്റിങ്. നായയ്ക്ക് കെയർ കൊടുക്കുന്നു... കുഞ്ഞിന് ഇല്ല എന്നൊക്കെ പറയുന്നവരോട്... അത് ഞങ്ങളെക്കുറിച്ച് ഒന്നും പറയുന്നില്ല...
നിങ്ങളുടെ മൈന്റ് സെറ്റിനെയാണ് കാണിക്കുന്നത്. സ്നേഹം ഡിവൈഡ് ചെയ്യുന്നതല്ല മൾട്ടിപ്ലി ചെയ്യുന്നതാണ്. ലോകത്ത് ഞങ്ങളുടെ കുഞ്ഞിനെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് ഞങ്ങളാണ്. അവന്റെ അമ്മയും അച്ഛനും. അവന് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ വേദന അനുഭവിക്കുന്നത് ഞങ്ങളാണ്. പുറത്തുനിന്ന് അയ്യോ പാവമെന്ന് സിംപതി കാണിക്കുന്നവർക്ക് അത് ഒരിക്കലും മനസിലാകില്ല.
വ്യൂസിനായി കഥ ഉണ്ടാക്കുന്നതും ഒരു ചെറിയ മൊമന്റ് എടുത്ത് നെഗറ്റിവിറ്റി സ്പ്രെഡ് ചെയ്യുന്നതും ഈസിയാണ്. പക്ഷെ അത് നിങ്ങളെ വളരാൻ സഹായിക്കില്ല. മാത്രമല്ല സൊസൈറ്റിക്ക് ഒരു സഹായവും ചെയ്യില്ല. സമൂഹത്തിൽ ഇതിലേറെ സീരിയസായ ടോപ്പിക്സുണ്ട്. അവയിൽ റിയാക്ട് ചെയ്‌താൽ വാല്യുവുണ്ടാകും. ഇതുപോലുള്ള കാര്യങ്ങൾ വലുതാക്കി കാണിക്കുന്നത് ടൈം വേസ്റ്റിങ് മാത്രമാണ്.

ഞങ്ങളുടെ കുഞ്ഞിനെ എങ്ങനെ വളർത്തണമെന്ന് ആരും പഠിപ്പിക്കേണ്ട. ഞങ്ങൾക്കറിയാം അവൻ എന്താണെന്ന്. അതുമതി എന്നാണ് ഇരുവരും കുറിച്ചത്. അതേസമയം ദമ്പതികളുടെ കാഴ്ചപ്പാട് ശരിയാണെന്ന് പ്രശംസിച്ച് ഒരു വിഭാഗം ആളുകൾ എത്തി. അവർ ചെയ്തതിൽ എന്താ ഇത്ര വലിയ തെറ്റ്?. കുട്ടി ചെറുതായി ഒന്ന് കൈ കുത്തി വീണു. ശേഷം ആ മോൻ തന്നെ ഒറ്റയ്ക്ക് എഴുന്നേൽക്കുകയും ചെയ്തു.
ഒരു ദിവസം നമ്മുടെ വീട്ടിൽ കുട്ടികൾ എത്ര തവണ വീഴുന്നു. അപ്പോഴൊക്കെ നമ്മൾ ഓടി പോയി പിടിച്ച് എഴുന്നേൽപ്പിക്കാറുണ്ടോ?. വെറുതെ ഒരോ വീഡിയോ ഇട്ട് ആളുകളെ വിമർശിക്കരുത്, അവർ ചെയ്തതിൽ ഒരു തെറ്റും ഇല്ല. അവർ ചെയ്തത് ശരിയാണ്. നിൽക്കാനായ കുട്ടി അല്ലേ. വീഴുമ്പോൾ ഒറ്റയ്ക്ക് എഴുന്നേൽക്കാൻ പഠിക്കുന്നത് നല്ലതാണ്. ചെറിയ വീഴ്ചയിലൊക്കെ ഓവർ എക്സ്പ്രഷൻ ഇട്ട് കുളമാകേണ്ടതുണ്ടോ?.
ഓവറായി ഓമനിച്ച് കുട്ടികളെ കഴിവില്ലാത്തവരായി വളർത്തുകയല്ല വേണ്ടത്. വീണാൽ തനിയെ എഴുന്നേൽക്കാൻ കേൾപ്പുള്ളവരാക്കണം. അത് മാത്രമാണ് മീത്തും മിരിയും ചെയ്തത്. അതിൽ വിമർശിക്കാൻ ഒന്നുമില്ലെന്നും കമന്റുകളുണ്ട്.


Click it and Unblock the Notifications