റിതപ്പൻ ഒരുപാട് മാറി... ആരെയോ പേടിക്കുന്നതുപോലെ, കിച്ചുവിനോട് പഴയ അടുപ്പമില്ല, ചിരിയും കളിയുമില്ല; ചർച്ച!
ഒരു മാസം മുമ്പാണ് മൈ ലൈഫ് സ്റ്റോറി എന്ന ക്യാപ്ഷനോടെ തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളും ഇരുപത്തൊന്ന് വയസിനിടെ തന്റെ ജീവിതത്തിൽ വന്നുപോയിട്ടുള്ളവർ മൂലം തനിക്കുണ്ടായ ബുദ്ധിമുട്ടുകളും കൊല്ലം സുധിയുടെ മൂത്ത മകനായ കിച്ചു വെളിപ്പെടുത്തിയത്. ഒപ്പം രേണുവിനെ കുറിച്ചും അവരുടെ കുടുംബം മൂലം താൻ അനുഭവിച്ച ബുദ്ധിമുട്ടുകളും കിച്ചു വെളിപ്പെടുത്തിയിരുന്നു. അത് വലിയ രീതിയിൽ വൈറലാവുകയും രേണുവിനും കുടുംബത്തിനും എതിരെ സോഷ്യൽമീഡിയ തിരിയുകയുമെല്ലാം ചെയ്തിരുന്നു.
സുധിക്ക് രേണുവിൽ റിതുൽ എന്നൊരു മകനുണ്ട്. സന്നദ്ധ സംഘടന കോട്ടയത്ത് നിർമ്മിച്ച് നൽകിയ വീട്ടിലാണ് രേണുവും മകനും താമസിക്കുന്നത്. കൊല്ലത്ത് സുധിയുടെ കുടുംബവീട്ടിൽ താമസിക്കുന്ന കിച്ചു ഇടയ്ക്കിടെ സമയം കണ്ടെത്തി റിതുലിനെ കാണാൻ കോട്ടയത്ത് വരും.

കിച്ചു ചേട്ടൻ വന്നാൽ പിന്നെ പൂനിലാവ് ഉദിച്ചതപോലെയാകും റിതപ്പന്റെ മുഖം. സ്കൂളിലെ വിശേഷങ്ങളും വീട്ടിലെ വിശേഷങ്ങളും വാതോരാതെ സംസാരിച്ച് കിച്ചു ചേട്ടന്റെ തോളിൽ കയറിയിരുന്ന് പൊട്ടിച്ചിരിക്കുന്ന റിതുലിനെ പ്രേക്ഷകർ മുമ്പും കിച്ചുവിന്റെ വ്ലോഗിലൂടെ കണ്ടിട്ടുള്ളതാണ്. എന്നാൽ ഇത്തവണ കിച്ചു കാണാൻ വന്നപ്പോൾ പഴയ അടുപ്പമോ നിറചിരിയോ ഒന്നും റിതപ്പന്റെ മുഖത്ത് ഉണ്ടായിരുന്നില്ല.
ചോദിക്കുന്നതിന് ഒന്നോ രണ്ടോ വാക്കുകളിൽ മറുപടി പറയും. കുറേ നേരം ആവശ്യപ്പെട്ടാൽ മാത്രം ഒന്ന് പുഞ്ചിരിക്കും. കിച്ചു വിശേഷങ്ങളെല്ലാം ചോദിച്ച് അറിയാൻ ശ്രമിക്കുന്നുണ്ടെങ്കിലും റിതുലിന് പഴയ ഉത്സാഹമൊന്നുമില്ല. വിഷാദ മുഖഭാവമായിരുന്നു വ്ലോഗിൽ ഉടനീളം. ലൈഫ് സ്റ്റോറി വിവാദായശേഷം ആദ്യമായാണ് കിച്ചു കോട്ടയത്ത് വരുന്നതും രേണുവിന്റെ വീട്ടുകാരെ അഭിമുഖീകരിക്കുന്നതും.
അതിനാൽ തന്നെ റിതപ്പനെ കാണണം എന്ന് ആവശ്യപ്പെടുമ്പോൾ എങ്ങനെയാകും അവരുടെ പ്രതികരണം എന്നോർത്ത് കിച്ചുവിന് ഭയവും ആശങ്കയും ഉണ്ടായിരുന്നു. റിതപ്പനേയും രേണുവിന്റെ ചേച്ചിയുടെ മക്കളേയും ഔട്ടിങിന് കൊണ്ടുപോകണം അനിയനൊപ്പം അൽപ്പം സമയം ചിലവഴിക്കണം എന്നീ ഉദ്ദേശങ്ങളോടെയാണ് കിച്ചു കോട്ടയത്ത് വന്നത്. ആദ്യം രേണുവിന്റെ പിതാവ് റിതുലുമായി കിച്ചു ഔട്ടിങിന് പോകുന്നതിനെ എതിർത്തിരുന്നു.
വ്ലോഗിൽ കിച്ചു തന്നെ അത് പറയുന്നുണ്ട്. ശേഷം രേണുവിനെ വിളിച്ച് സംസാരിച്ച് കിച്ചു സമ്മതം വാങ്ങുകയായിരുന്നു. റിതപ്പനെ എല്ലാവരും ചേർന്ന് പേടിപ്പിച്ച് വെച്ചിരിക്കുകയാണെന്ന് തോന്നുന്നുവെന്നും അതുകൊണ്ടാകും കിച്ചുവുമായി അടുക്കാൻ മടിക്കുന്നതെന്നുമാണ് വ്ലോഗ് കണ്ടവരും കുറിച്ചത്. റിത്തപ്പൻ ആരയോ പേടിക്കുന്നപോലെ, കുട്ടിയെ പറഞ്ഞ് മനസ് മാറ്റിയിട്ടുണ്ടെന്ന് തോന്നുന്നു.

കിച്ചു വന്നാൽ പോവരുത് എന്ന് പറഞ്ഞ് എല്ലാവരും ചേർന്ന് മനസ് മാറ്റിക്കാണും, ആകേ പേടിച്ചു ഭയന്നാണ് ആ കുട്ടി ഇരിക്കുന്നത്. പഴയതുപോലെ അല്ല കുട്ടി കിച്ചുനോട് ബിഹേവ് ചെയ്യുന്നത്. ആ കുഞ്ഞിന് പേടിയോ ടെൻഷനോ ഉള്ളതുപോലെ തോന്നുന്നു, കിച്ചു നീ നിന്റെ കൂടപ്പിറപ്പിനെ ഇടയ്ക്കിടെ പോയി കാണണം. ആ കുട്ടിക്ക് പണ്ടത്തെക്കാൾ എന്തോ മാറ്റമുണ്ട്.
അവൻ ആരെയോ പേടിക്കുന്നുണ്ട്. കുഞ്ഞിനെ എന്തോ പറഞ്ഞ് പേടിപ്പിച്ച് നിർത്തിയേക്കുകയാണെന്ന് തോന്നുന്നു എന്നാണ് ഏറെയും കമന്റുകൾ. രേണുവിന്റെ മാതാപിതാക്കളാണ് റിതുലിനെ സംരക്ഷിക്കുന്നത്. വിരളമായി മാത്രമാണ് രേണു മകനൊപ്പം സമയം ചിലവഴിക്കുന്നത്. റിതുലിന് ചേട്ടനായി മാത്രമല്ല അച്ഛന്റെ സ്ഥാനത്ത് കൂടി നിന്നാണ് കിച്ചു ഓരോന്നും കണ്ട് അറിഞ്ഞ് ചെയ്ത് കൊടുക്കുന്നത്.
ഇരുവരും തമ്മിൽ പതിനഞ്ച് വയസോളം പ്രായ വ്യത്യാസമുണ്ട്. ഇക്കഴിഞ്ഞ ഓണത്തിന് റിതപ്പനെ കൊല്ലത്തേക്ക് കൊണ്ടുവന്നിരുന്നു കിച്ചു. എന്നാൽ ചെറിയ കുട്ടിയായതിനാൽ ഇപ്പോൾ കിച്ചുവിന് അവനെ ഒപ്പം കൊണ്ടുപോയി സംരക്ഷിക്കാനും കഴിയില്ല.


Click it and Unblock the Notifications