സുഹാനയ്ക്ക് എന്തുപറ്റി?, നിറം നഷ്ടപ്പെട്ട് മുഖം കരുവാളിച്ചു; ബിബി ക്രീമിന്റെ പരിണിത ഫലമെന്ന് കമന്റുകൾ; ചർച്ച!

ഫാമിലി വ്ലോ​ഗിങ്ങിന് പ്രചാരം ലഭിക്കും മുമ്പ് തന്നെ യുട്യൂബിൽ സജീവമാവുകയും ഡെയ്ലി വ്ലോ​ഗുകളും പ്രാങ്കുകളും മറ്റും പങ്കുവെച്ച് ശ്രദ്ധ നേടുകയും ചെയ്ത കുടുംബമാണ് ബഷീർ ബഷിയുടേത്. താരത്തിന്റെ കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അം​ഗമായ എബ്രുവിന് മുതൽ‌ കുടുംബത്തിലെ ആറ് അം​ഗങ്ങൾക്കും യുട്യൂബ് ചാനലുകളുണ്ട്. അക്കൂട്ടത്തിൽ ബഷീറിന്റെ രണ്ടാം ഭാര്യയായ മഷൂറ പങ്കുവെച്ച പുത‍ിയ വ്ലോ​ഗാണ് ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ കുറച്ച് നാളുകളായി ചൈനയിലായിരുന്നു ബഷീർ. ഭാര്യമാരുടെ ഓൺലൈൻ ബിസിനസിന് ആവശ്യമായ സാധനങ്ങൾ പർച്ചേസ് ചെയ്യാൻ വേണ്ടി ഇടയ്ക്കിടെ ബഷീർ ചൈന സന്ദർശിക്കാറുണ്ട്. ഇത്തവണ കുടുംബത്തിന് സർപ്രൈസ് നൽകാനായി പറയാതെയാണ് ബഷീർ വന്നത്. അപ്രതീക്ഷിതമായി ബഷീറിനെ കണ്ടതോടെ എല്ലാവരും സർപ്രൈസായി.

Suhana Basheer

വന്നവഴി തന്നെ ബഷീർ ചൈനയിൽ നിന്നും കൊണ്ടുവന്ന പെട്ടി പൊട്ടിക്കുകയും ചെയ്തു. രണ്ട് ഭാര്യമാർക്കും അവരുടെ മക്കൾക്കും ഇഷ്ടത്തിന് അനുസരിച്ച് വസ്ത്രങ്ങളും ചോക്ലേറ്റുകളും ചൈന‌ സ്പെഷ്യൽ പ്രോഡക്ടുകളുമെല്ലാം കൊണ്ടുവന്നിരുന്നു. സോനുവിന് ഹലോ കിറ്റി പ്രിന്റുള്ള നൈറ്റ് വെയറുകൾ ബഷീർ കൊണ്ടുവന്നിരുന്നു. പൊതുവെ വീട്ടിൽ നൈറ്റിയും ചുരിദാറും മാത്രമാണ് സുഹാന ധരിക്കാറുള്ളത്.

സോനുവിനെ പൂക്കിയാക്കിയാൽ എങ്ങനെയുണ്ടാകുമെന്ന് അറിയാനാണ് നൈറ്റ് ഡ്രസ് കൊണ്ടുവന്നത് എന്നാണ് ബഷീർ പറഞ്ഞത്. ഞാൻ വാങ്ങി കൊടുക്കും. അവർ അവർക്ക് ഇഷ്ടമുള്ളതുപോലെ എല്ലാവരും മാറി മാറി ധരിക്കും എന്നാണ് ഭാര്യമാർക്കും മകൾ സുനൈനയ്ക്കും കൊണ്ടുവന്ന ഡ്രെസ്സിന്റെ ശേഖരം ഫോളോവേഴ്സിന് കാണച്ചുകൊടുത്തുകൊണ്ട് ബഷീർ പറ‍ഞ്ഞത്.

വ്ലോ​ഗ് വൈറലായപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയായത് സുഹാനയുടെ മുഖത്തുണ്ടായ മാറ്റമാണ്. സ്വാഭാവിക നിറം നഷ്ടപ്പെട്ട് മുഖം കരുവാളിച്ച നിലയിലായിരുന്നു. സ്കൂട്ടി ഓടിക്കുന്ന ആളായതുകൊണ്ട് തന്നെ സുഹാനയ്ക്കായി ചൈനയിൽ നിന്നും ഫേസ് മാസ്ക്ക് ബഷീർ കൊണ്ടുവന്നിരുന്നു. എന്റെ സ്കിൻ ഭയങ്കരമായി ഡാമേജ്ഡായിയെന്ന് സുഹാന പറയുന്നതും വീഡിയോയിൽ കേൾക്കാം.

മറ്റൊന്നും കൊണ്ടല്ല വെയിൽ കൊണ്ടിട്ടാണ് സോനു ഇത്രത്തോളം കരിവാളിച്ചത് എന്നാണ് മഷൂറ പറഞ്ഞത്. എന്നാൽ സൺ ടാനായി തോന്നുന്നില്ലെന്നും സുഹാന ബിബി ക്രീം ഉപയോ​ഗിച്ചതിന്റെ പരി​ണിത ഫലമാണ് ഇപ്പോൾ മുഖത്ത് കാണുന്ന കരുവാളിപ്പിന് കാരണമെന്നുമാണ് കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. സോനുവിന്റെ മുഖം ആകെ കരുവാളിച്ചു. ബിബി ക്രീം നിർത്തിയാൽ ഇങ്ങനെ സംഭവിക്കും.

Suhana Basheer

വെളുക്കാൻ ഉള്ള ക്രീം യൂസ് ആക്കല്ലേ ഗയ്‌സ്... അതിന്റെ റിസൾട്ടാണ് സോനുവിന്റെ ഫെയ്സ്. ഇതൊക്കെ നാട്ടുകാരെ പറ്റിക്കാൻ വേണ്ടി ഉണ്ടാക്കി വിടുന്ന ക്രീമുകളാണ് എന്നിങ്ങനെയാണ് കമന്റുകൾ വന്നത്. ബഷീറിന്റെ ബിസിനസുകളിൽ ഏറെ ശ്രദ്ധിക്കപ്പട്ടത് അദ്ദേഹത്തിന്റെ പേരിൽ ഇറങ്ങുന്ന ബ്യൂട്ടി പ്രൊഡക്ടുകൾ ആയിരുന്നു.

കറുപ്പ് നിറം മാറ്റി സ്കിന്നിന്റെ സ്വാഭാവികമായ നിറം നിലനിർത്തും എന്ന അവകാശ വാദവുമായിട്ടാണ് ഫേസ് ക്രീം ബഷിയും കുടുംബവും വിപണിയിൽ എത്തിച്ചത്. ഒരു ബോട്ടിൽ ക്രീമിന് ആയിരത്തിന് മുകളിൽ ആയിരുന്നു വില. ഒട്ടുമിക്ക യൂട്യൂബർസും ഈ ക്രീം യൂസ് ചെയ്ത ശേഷമായുള്ള റിവ്യൂ പങ്കിട്ടിരുന്നു. സ്കിൻ കുറച്ച് ഡള്ളായ സുഹാന ഈ പ്രോഡക്ട് യൂസ് ചെയ്തപ്പോൾ പോസിറ്റീവ് റിസൾട്ട് ഉണ്ടായി എന്നാണ് കുടുംബം അന്ന് പറഞ്ഞതും.

പക്ഷെ അന്ന് തന്നെ പ്രോഡക്ട് വാങ്ങിയ ചിലർ ക്രീമിന് എതിരെ രം​ഗത്ത് എത്തിയിരുന്നു. മുഖത്തെ തൊലി ഉരിഞ്ഞു പോകുന്നുണ്ട്, ശ്വാസം മുട്ടും ചൊറിച്ചിലും അനുഭവപ്പെട്ടു എന്നിങ്ങനെയായിരുന്നു അന്ന് ക്രീം ഉപയോ​ഗിച്ച് ചില പ്രേക്ഷകർ പറഞ്ഞത്. ഇപ്പോൾ ബഷീറും കുടുംബവും തങ്ങളുടെ ബ്യൂട്ടി പ്രോഡക്ടുകൾക്ക് അധികം പ്രചാരം കൊടുക്കുന്നില്ല.

Read more about: basheer bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X