അപ്പൂപ്പൻ അച്ഛന് പകരമല്ല, എത്ര പ്രബലനായാലും; കൃഷ്ണകുമാർ ഉപദേശം നിർത്തി സ്വയം നന്നാവൂ; വിമർശനം

സോഷ്യൽ മീഡ‍ിയയിൽ എവിടെ നോക്കിയാലും ഇന്ന് കൃഷ്ണകുമാർ കുടുംബത്തെക്കുറിച്ചുള്ള ചർച്ചകളാണ്. ഒന്നിന് പിറകെ ഒന്നായി ഇവർ വിവാദത്തിലാകുന്നു. ഓമിയുടെ പിറന്നാൾ ദിനത്തിൽ അശ്വിന്റെ മാതാപിതാക്കളെ ക്ഷണിക്കാതിരുന്നതാണ് പുതിയ വിഷയം. ഇതിൽ ദിയക്കും അശ്വിനും വലിയ വിമർശനം നേരിടേണ്ടി വരുന്നു. എന്നാൽ കൂട്ടത്തിൽ പലരും വിട്ട് പോയ ആളാണ് കൃഷ്ണകുമാർ. പിറന്നാൾ ആഘോഷത്തിൽ ഏറ്റവും വലിയ തെറ്റ് ചെയ്തത് കൃഷ്ണകുമാറാണ്. അച്ഛനായ അശ്വിന്റെ കയ്യിലാണ് ദിയ കേക്ക് മുറിക്കുമ്പോൾ കുഞ്ഞ് ഉണ്ടാകേണ്ടിയിരുന്നത്. എന്നാൽ കൃഷ്ണകുമാർ കുഞ്ഞിനെയെടുത്തു. വീഡിയോയിലുടനീളം കൃഷ്ണകുമാറിന്റെ കയ്യിൽ കുഞ്ഞിനെ കാണാം.

Also Read
നിർ​ഗുണനെന്ന പരിഹാസം നിർത്തൂ, അശ്വിന്റെ മാനസിക സംഘർഷം മനസിലാക്കണം; ജോലി പോലും...; കുറിപ്പ്
നിർ​ഗുണനെന്ന പരിഹാസം നിർത്തൂ, അശ്വിന്റെ മാനസിക സംഘർഷം മനസിലാക്കണം; ജോലി പോലും...; കുറിപ്പ്

മുത്തശ്ശൻ മുത്തശ്ശന്റെ സ്ഥാനത്തും അച്ഛൻ അച്ഛൻ സ്ഥാനത്തും നിൽക്കണമെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു. പണമില്ലാത്തവൻ എന്ന ഒറ്റക്കാരണം കൊണ്ടാണ് അശ്വിന്റെ സ്ഥാനം കെെയേറാൻ കൃഷ്ണകുമാറിന് സാധിക്കുന്നതെന്ന് അഭിപ്രായമുണ്ട്. ഔചിത്യ ബോധം ഇദ്ദേഹത്തിനില്ലെന്ന് വാദമുണ്ട്. നാല് മക്കളുടെ അച്ഛനാണ് കൃഷ്ണകുമാർ. മകളുടെ കുഞ്ഞിന് ഒരച്ഛനുണ്ട്. അത് മനസിലാക്കി ആ സ്ഥാനം നൽകണമെന്ന് വാദം വരുന്നുണ്ട്.

Aswin Ganesh  Diya Krishna
Photo Credit: Diya Krishna, Aswin Ganesh / Instagram

പ്രസം​ഗങ്ങളിലും അഭിമുഖങ്ങളിലും വലിയ ഉപദേശങ്ങൾ നൽകുന്നയാളാണ് കൃഷ്ണകുമാർ. എന്നാൽ സ്വന്തം കുടുംബത്തിലും ജീവിതത്തിലും ഈ പ്രത്യയശാസ്ത്രമൊന്നും കാണുന്നില്ലല്ലോ എന്ന ചോദ്യം ശക്തമാകുന്നു. മക്കളിൽ രണ്ട് പേരും നിരന്തരം പ്രശ്നങ്ങളിൽ അകപ്പെടുന്നു. അഹാന അമ്മൂമ്മയെ അസഭ്യം പറഞ്ഞു. ദിയ കൃഷ്ണ അശ്വിന്റെ വീട്ടുകാരെ ഒളിഞ്ഞും തെളിഞ്ഞും കുറ്റപ്പെടുത്തുന്നു. പേരക്കുട്ടിയുടെ ജീവിതത്തിൽ അശ്വിന്റെ മാതാപിതാക്കൾക്കുള്ള സ്ഥാനം നൽകാൻ മടിക്കുന്നു എന്ന ആക്ഷേപം ശക്തം. മക്കൾ കാണിക്കുന്ന അബദ്ധങ്ങൾ കാരണം തകർന്ന‌ടിയുന്നത് അച്ഛനായ കൃഷ്ണകുമാറിന്റെയും ഇമേജാണ്.

ഓമിക്ക് അച്ഛനോടുള്ള ഇഷ്ടത്തേക്കാൾ ദിയ എപ്പോഴും എടുത്ത് പറയാറ് ഓമിക്ക് മുത്തശ്ശനോടുള്ള ഇഷ്ടത്തെക്കുറിച്ചാണ്. പിറന്നാൾ ദിന പോസ്റ്റിൽ പോലും ഓമിയും കൃഷ്ണകുമാറും മാത്രമുള്ള ഫോട്ടോ ദിയ പങ്കുവെച്ചു. എന്നാൽ അശ്വിനും ഓമിയും മാത്രമുള്ള ഫോട്ടോയില്ല. അച്ഛന്റെ സ്ഥാനം ദിയ പോലും അശ്വിന് കൊടുക്കാൻ മടിക്കുന്നല്ലോ എന്ന ചോദ്യം വന്ന് കഴിഞ്ഞു.

Read more about: krishna kumar diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X