എന്തൊരു അഭിനയമായിരുന്നു! അന്ന് അമ്മൂമ്മയ്ക്ക് സര്‍പ്രൈസ് കൊടുത്ത് സന്തോഷിപ്പിച്ചു! അഹാനയെ വിടാതെ വിമർശനം
ഒരൊറ്റ വീഡിയോയിലൂടെയായി അഹാന കൃഷ്ണയുടെ ഇമേജ് തന്നെ മാറിമറിഞ്ഞിരിക്കുകയാണ്. വീട്ടിലെ മൂത്ത ആളായതിനാല്‍ അമ്മുവിന് എല്ലാവരും പ്രത്യേക പരിഗണന കൊടുക്കുന്നുണ്ട്. മറ്റുള്ളവരെല്ലാം അത് ചോദ്യം ചെയ്യാറുണ്ടെന്ന് ഇടയ്ക്ക് സിന്ധു കൃഷ്ണ പറഞ്ഞിരുന്നു. കുടുംബമാണ് തനിക്ക് എല്ലാം എന്ന് അഹാനയും ആവര്‍ത്തിക്കാറുണ്ടായിരുന്നു. കൃത്യമായ പ്ലാനിംഗോടെ, എല്ലാം പെര്‍ഫെക്റ്റായി ചെയ്യുന്ന ആളാണ് അമ്മു. സമയക്രമവും പാലിക്കാറുണ്ട്. ചെറുപ്പം മുതലേ അമ്മുവിനെ നോക്കുന്നത് എളുപ്പമുള്ള കാര്യമായിരുന്നു. ഏത് ഭക്ഷണം കൊടുത്താലും കഴിക്കും. മറ്റുള്ളവരെയൊക്കെ പച്ചക്കറി കഴിപ്പിക്കാനായി ബുദ്ധിമുട്ടിയിരുന്നു. ഇപ്പോഴും അവര്‍ പലതും കഴിക്കില്ല. അമ്മുവിന് അങ്ങനെയില്ല. എല്ലാം ആസ്വദിച്ച് കഴിക്കാറുണ്ടെന്ന് സിന്ധു കൃഷ്ണ പറഞ്ഞിരുന്നു.
മനോഹരമായ വ്‌ളോഗുകളുമായാണ് അഹാന എത്താറുള്ളത്. കുടുംബത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളായിരുന്നു കഴിഞ്ഞ ദിവസത്തെ വീഡിയോയില്‍. അമ്മയ്‌ക്കെതിരെ വളരെ മോശം കമന്റുകള്‍ വരെ വന്നത് കണ്ടു. അമ്മൂമ്മയെ അമ്മ നോക്കാത്തതിന് കാരണങ്ങളുണ്ടെന്ന് പറഞ്ഞ്, തെളിവ് സഹിതമായാണ് അഹാന സംസാരിച്ചത്. തന്‍വി ചെയ്ത വീഡിയോയുടെ മറുപടി എന്ന തരത്തിലായിരുന്നു അഹാന കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചത്. അഹാനയില്‍ നിന്നും നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അമ്മൂമ്മ തന്നെ പറഞ്ഞതോടെയായിരുന്നു കാഴ്ചക്കാരെല്ലാം ഞെട്ടിയത്. അമ്മു ഇങ്ങനെയൊക്കെയാണ് മെസേജ് അയയ്ക്കുന്നത് എന്ന് പറഞ്ഞ് അമ്മൂമ്മ അത് വായിച്ച് കേള്‍പ്പിച്ചിരുന്നു. തന്‍വിയുടെ വീഡിയോയിലൂടെയായിരുന്നു അമ്മൂമ്മ സംസാരിച്ചത്.

അഹാന ഇത്രയ്ക്കും ഭീകരിയാണോയെന്നായിരുന്നു വീഡിയോ കണ്ടവരുടെ സംശയം. പുറമെ കാണുന്നത് പോലെയല്ലെന്ന് നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രായം പരിഗണിച്ചെങ്കിലും അവരോട് മാന്യമായി പെരുമാറാമായിരുന്നു എന്നായിരുന്നു എല്ലാവരും പറഞ്ഞത്. അമ്മൂമ്മയെക്കുറിച്ചും, അപ്പൂപ്പനെക്കുറിച്ചുമൊക്കെ പറഞ്ഞ് നേരത്തെ അഹാന പങ്കുവെച്ച വീഡിയോകള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. അമ്മൂമ്മയ്ക്ക് ഗിഫ്‌റ്റൊക്കെ കിട്ടുന്നത് ഭയങ്കര ഇഷ്ടമുള്ള കാര്യമാണ്. നമ്മുടെ വീട്ടിലൊക്കെ വരുമ്പോള്‍ ഒരു ബിസ്‌ക്കറ്റിന്റെ പാക്കറ്റ് എടുത്ത് കൊടുത്താല്‍ തന്നെ ആള്‍ ഹാപ്പിയാവും. ഈ ഗ്യാസ് സ്റ്റൗ കാണുമ്പോള്‍ ആളെന്തായാലും ഹാപ്പിയാവും എന്നായിരുന്നു മുന്‍പൊരിക്കല്‍ അഹാന പറഞ്ഞത്.
സിനിമയില്‍ ഈ അഭിനയം കാഴ്ച വെച്ചിരുന്നെങ്കില്‍ എവിടെയെങ്കിലും എത്തിയേനെ. എന്തൊരു അഭിനയമാണ്. ഈ പെണ്ണിന്റെ പറച്ചില്‍ കേട്ടാല്‍ വേറെ ആര്‍ക്കും അമ്മൂമ്മ ഇല്ലെന്ന് തോന്നും. പറയാതിരിക്കാന്‍ പറ്റില്ല. ഇത്രയും മോശമായൊരു കുടുംബം. ഒരുങ്ങിക്കെട്ടി നടപ്പ് മാത്രമേയുള്ളൂ അല്ലേ തുടങ്ങിയ പ്രതികരണങ്ങളായിരുന്നു വ്‌ളോഗിന് താഴെ വന്നത്. എന്തൊക്കെ ചെയ്‌തെന്ന് പറഞ്ഞാലും പ്രായം പരിഗണിച്ച് വേണ്ടേ പെരുമാറാന്‍. അത്രയും വയസുള്ള അമ്മൂമ്മയെ എങ്ങനെയാണ് എടീ, പോടീ എന്നൊക്കെ സംബോധന ചെയ്യുന്നതെന്നുമായിരുന്നു ചോദ്യങ്ങള്‍.
ഡാഡിയുടെ കാര്യങ്ങളെല്ലാം ചെയ്തത് സിന്ധുവാണ്. ആശുപത്രിയില്‍ കൊണ്ടുപോവുന്നതും, മരുന്ന് മേടിച്ച് കൊടുക്കുന്നതുമെല്ലാം. അതാണ് എല്ലാം അറിഞ്ഞിട്ടും അദ്ദേഹം പ്രതികരിക്കാതെയിരുന്നത്. ഇത്രയും വഞ്ചകിയായൊരു സ്ത്രീയെ കണ്ടിട്ടില്ല എന്ന് നേരത്തെ ഡാഡി പറഞ്ഞിരുന്നു. ഡാഡി മരിച്ച് നാലാം ദിവസം തന്നെ എന്റെ നല്ല ഡ്രസുകളൊക്കെ സിന്ധു എടുത്ത് കൊണ്ടുപോയിരുന്നു. അതൊക്കെ അവള്‍ തന്നെ വാങ്ങിത്തന്നതാണെന്നും അമ്മൂമ്മ പറഞ്ഞിരുന്നു.


Click it and Unblock the Notifications

