'അറ്റാച്ച്ഡ് ബാത്ത്റൂം പോലും ഇല്ലാത്ത വീട്, 100 രൂപയുടെ വാച്ച് മാത്രമേയുണ്ടായിരുന്നുള്ളൂ; ഇന്നത്തെ ജീവിതം'
ദിയ കൃഷ്ണയുടെ ഭർത്താവ് അശ്വിൻ ഗണേശ് ദിയക്കൊപ്പം കുഞ്ഞുമായി ജീവിക്കുകയാണെങ്കിലും നെറ്റിസൺസിന് അശ്വിന്റെ കാര്യത്തിൽ വിഷമമുണ്ട്. ദിയ കൃഷ്ണയുടെ വീട്ടിൽ യാതൊരു പരിഗണനയും കിട്ടാതെയാണ് അശ്വിൻ ജീവിക്കുന്നതെന്നാണ് പലരുടെയും ധാരണ. ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് വ്ലോഗുകളിലെ ദിയയുടെയും വീട്ടുകാരുടെയും സംസാരവും പ്രവൃത്തിയുമാണ്. അവഗണനയോ അപമാനമോ ഉണ്ടായാൽ പോലും അശ്വിൻ ഗണേശ് പ്രതികരിക്കുന്നില്ലെന്ന് വിമർശനങ്ങൾ വരാറുണ്ട്.
എന്നാൽ അശ്വിൻ ദിയയെ തള്ളിപ്പറയാൻ ഒരിക്കലും തയ്യാറായിട്ടില്ല. അശ്വിനെ സംബന്ധിച്ച് ദിയ ഭാര്യ എന്നതിലുപരി പുതിയൊരു ജീവിതം നൽകിയ ആളാണ്. കഷ്ടപ്പാടുകളിൽ ജനിച്ച് വളർന്ന അശ്വിൻ എല്ലാ വിധ സുഖ സൗകര്യങ്ങളിലും ജീവിക്കാൻ തുടങ്ങിയത് ദിയയെ വിവാഹം ചെയ്ത ശേഷമാണ്. വിവാഹം നിശ്ചയിച്ച ശേഷം നൽകിയ അഭിമുഖത്തിൽ അശ്വിൻ ഗണേശ് പറഞ്ഞ വാക്കുകളാണിപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
ഞാൻ എല്ലാ കാര്യങ്ങളിലും എക്സെെറ്റഡ് ആയിരുന്നു. ഇപ്പോഴുള്ളതിനേക്കാൾ ചെറിയ വീട്ടിൽ ഞാൻ താമസിച്ചിട്ടുണ്ട്. നേരത്തെ താമസിച്ച വീട്ടിൽ അറ്റാച്ച്ഡ് ബാത്ത്റൂം പോലുമില്ലായിരുന്നു. പുറത്ത് പോകണം. അതിനാൽ എനിക്ക് എന്ത് കണ്ടാലും എക്സെെറ്റ്മെന്റാണ്. അങ്ങനെയൊരു ജീവിതമുണ്ടായത് കാെണ്ടാണ് ഇതെനിക്ക് ഭയങ്കരമായി അനുഭവിക്കാൻ പറ്റുന്നത്. അന്ന് എന്നെ അച്ഛനും അമ്മയും റിച്ചായി വളർത്തിയിരുന്നെങ്കിൽ ഞാൻ നശിച്ച് പോയേനെ. അതിനാൽ ഓരോ ദിവസവും ഞാൻ എക്സെെറ്റഡ് ആണ്. ഇതിനേക്കാൾ നല്ല റൂം കാണുമ്പോൾ ഞാൻ ആവേശം കൊള്ളും. ബാത്ത് റൂം ആണ് എനിക്കെപ്പോഴും അടിപൊളിയായി തോന്നാറ്.

ഇതാണ് അതിന് കാരണം. എവിടെ പോയാലും എനിക്കാ എക്സെെറ്റ്മെന്റ് ഉണ്ട്. ദുബായിൽ കൊണ്ട് പോയിരുന്നു. ഞാനാഗ്രഹിച്ച സ്ഥലം തന്നെയാണ്. ദുബായ് കാണുമ്പോൾ ഭയങ്കര മാജിക്കലായി തോന്നി എനിക്ക്. കാരണം ഞാനിത് വരെ കണ്ടിട്ടില്ല. പാം ജുമെെറ എന്നൊരു സ്ഥലമുണ്ട്. അവിടത്തെ ഒരു റൂമിന്റെ രൂപ എന്റെ ഒരു മാസത്തെ ശമ്പളമാണ്. എനിക്ക് ആലോചിക്കാൻ പറ്റാത്തതാണത്.
ഇപ്പോൾ അത് കാണുമ്പോൾ ഞാൻ എക്സെെറ്റഡ് ആണ്. ജീവിതമെന്നാൽ ലക്ഷ്വറി എന്നല്ല ഞാൻ പറയുന്നത്. എക്സെെറ്റ്മെന്റ് വേണമെന്നാണ്. ദിയയോട് തനിക്ക് നന്ദിയുണ്ടെന്നും അശ്വിൻ ഗണേശ് പറഞ്ഞു. ഞാൻ ആദ്യമായി ബ്രാൻഡഡ് ഷർട്ട് ഇടുന്നത് ദിയ വാങ്ങിച്ച് തന്നപ്പോഴാണ്. 100 രൂപയുടെ വാച്ച് അല്ലാതെ ഞാൻ ഇട്ടിട്ടില്ല. ഇതുവരെ. ഇപ്പോൾ നോക്കിയാൽ എനിക്കത്രയും വാച്ചുകളുണ്ട്. ഇതുകൊണ്ടൊക്കെയാണ് ദിയയെ ഇഷ്ടം എന്നല്ല താൻ അർത്ഥമാക്കുന്നതെന്നും അന്ന് അശ്വിൻ ഗണേശ് പറഞ്ഞു.
ഹാപ്പി ഫ്രെയിംസിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. ദിയയുടെ മുൻ കാമുകന്റെ സുഹൃത്തായിരുന്നു അശ്വിൻ. ഇവർ ബ്രേക്കപ്പായപ്പോൾ അശ്വിനും ദിയയും അടുക്കുകയായിരുന്നു. അശ്വിൻ തനിക്ക് നൽകിയ പരിഗണനയാണ് തനിക്ക് ഇഷ്ടപ്പെട്ടതെന്നാണ് ദിയ കൃഷ്ണ പറയാറ്. അമ്മായിയമ്മയെ ആന്റിയെന്നേ വിളിക്കൂയെന്നും വഴിയിൽ നിൽക്കുന്നവരെ അമ്മയെന്ന് വിളിക്കില്ലെന്നും പറഞ്ഞതിന്റെ പേരിൽ കടുത്ത വിമർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ദിയയുടെ കമന്റ് ബോക്സ്. ഇതിനിടെ സബ്സ്ക്രെെബേർസും കുറഞ്ഞു. വിവാദങ്ങളുണ്ടായെങ്കിലും അഭിപ്രായം മാറ്റാൻ ദിയ കൃഷ്ണ തയ്യാറല്ല.


Click it and Unblock the Notifications
