ലക്ഷ്വറി ഞങ്ങൾക്കില്ലായിരുന്നു. പക്ഷെ അച്ഛൻ എന്നെ രാജാവിനെ പോലെ നോക്കി; അശ്വിന്റെ ദുഖം മനസിലാകുന്നെന്ന് വാദം
സോഷ്യൽ മീഡിയ കുറച്ച് വിഷമത്തോടെയാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ ഭർത്താവിന്റെ സാഹചര്യത്തെ നോക്കിക്കാണുന്നത്. എപ്പോഴും ഭാര്യയുടെ ഇടിച്ച് താഴ്ത്തലും ഭാര്യയുടെ കുടുംബത്തിന്റെ അവഗണനയും നേരിടുന്ന ഭർത്താവ് എന്ന ഇമേജാണ് നെറ്റിസൺസ് അശ്വിന് നൽകുന്നത്. അങ്ങനെയല്ലെന്ന് ദിയയുടെ ആരാധകർ പറയാറുണ്ട്. പക്ഷെ ഓരോ വ്ലോഗുകൾ പുറത്ത് വരുന്തോറും ഈ വാദം ഇല്ലാതാകുന്നു. ഈയടുത്ത് വന്ന വ്ലോഗിൽ അശ്വിനും അശ്വിന്റെ മാതാപിതാക്കളും ഒരുപോലെ അപമാനിതരായി എന്നാണ് നെറ്റിസൺസ് പറയുന്നത്.
അമ്മായിയമ്മയെ അമ്മയെന്ന് വിളിക്കാൻ പറ്റില്ലെന്ന് ദിയ പറഞ്ഞ രീതി പലർക്കും ഇഷ്ടമായില്ല. അശ്വിന്റെ അച്ഛനെ കാറിന്റെ പിൻസീറ്റിൽ ഇരുത്തി ദിയ മുൻസീറ്റിൽ ഇരുന്നതും വിമർശിക്കപ്പെട്ടു. വല്ലപ്പോഴും കാണുന്ന ഭർത്താവിന്റെ മാതാപിതാക്കളെ ബഹുമാനിച്ചാൽ എന്താണ് പ്രശ്നമെന്ന് ചോദ്യങ്ങൾ വന്നു. അശ്വിൻ എന്തുകൊണ്ട് ഇതൊന്നും കാര്യമാക്കുന്നില്ലെന്നും ചോദ്യങ്ങളുണ്ടായി. അച്ഛനോടും അമ്മയോടും വലിയ സ്നേഹമുള്ളയാളാണ് അശ്വിൻ ഗണേശ്. അച്ഛനെക്കുറിച്ച് ഒരിക്കൽ അശ്വിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഇതുവരെ ഞാൻ സംസാരിച്ചിട്ടില്ലാത്ത് അച്ഛനെക്കുറിച്ചാണ്. എന്റെ ലെെഫിലെ അണ്ടർറേറ്റഡ് ഹീറോയാണ് അച്ഛൻ. ഒരു സ്ഥലത്ത് പോലും അച്ഛനെക്കുറിച്ച് ഞാൻ സംസാരിച്ചിട്ടേയില്ല. ലക്ഷ്വറി ഞങ്ങൾക്കില്ലായിരുന്നു. പക്ഷെ അച്ഛൻ എന്നെ രാജാവിനെ പോലെയാണ് നോക്കിയത്. പുള്ളി എന്നെക്കൊണ്ട് ഒരു ജോലിയും ചെയ്യിക്കില്ലായിരുന്നു. ഒരു ജോലിയും. വേണ്ട, വേണ്ട എന്ന് പറയും. എന്നെക്കുറിച്ച് പറയുമ്പോൾ നൂറ് നാവാണ്. ഞാൻ നേരെ പഠിച്ചില്ലെങ്കിൽ പോലും അവൻ വലിയ ആളാകും എന്ന് അച്ഛൻ പറയുമായിരുന്നെന്നും അശ്വിൻ ഗണേശ് അന്ന് പറഞ്ഞു.
സെെന സൗത്ത് പ്ലസിന് മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. അതേസമയം ദിയയുടെ വീട്ടിൽ വലിയ പരിഗണനയൊന്നും അശ്വിന് കിട്ടുന്നില്ലെന്നാണ് നാളുകളായുള്ള വിമർശം. സോഷ്യൽ മീഡിയയിൽ അശ്വിനെ ഉപദേശിച്ച് കമന്റുകൾ വരാറുണ്ട്. കണ്ട തമ്പുരാട്ടിമാരുടെ പാവാട വള്ളിയിൽ തൂങ്ങി നിൽക്കാതെ സ്വന്തമായി ജോലിയും വരുമാനവും ഉപയോഗിച്ച് മാത്രം ജീവിക്കുക ബ്രോ. അത്യാവശ്യം ഇല്ലാതെ ഭാര്യ വീട്ടിൽ പോകരുത് പോയാൽ തന്നെ വേഗം പോരുക. നമുക്ക് നമ്മുടേതായ ഒരു നിലയും വിലയും അഭിമാന ബോധവും വേണം അല്ലെങ്കിൽ നമ്മൾ കോമാളി ആയി മാറും.
എല്ലാവരെയും സ്നേഹിക്കുക ആരുടെയും അടിമ ആയി നിൽക്കരുത്. ചാണക്യന്റെ വചനം ഓർമിക്കുന്നു. ആവശ്യത്തിൽ അധികം സമയവും പരിഗണനയും ഒരാൾക്ക് നൽകിയാൽ അയാൾ നിങ്ങളെ ഒരു കഴിവ് കെട്ടവൻ ആയി കണക്കാക്കുന്നു. നിങ്ങളെ പോലെ ഒരു സാധു ആ കടുവ കൂട്ടിൽ പോയി കയറാൻ പാടില്ലായിരുന്നു ഇനി ഏതായാലും അഡ്ജസ്റ് ചെയ്ത് ജീവിക്കുക സംസാരത്തിൽ ഒരു ദുഃഖം ഞാൻ കാണുന്നു-എന്നാണ് ഒരു കമന്റ്. ഇപ്പോഴത്തെ അവസ്ഥ കൊണ്ട് ആണോ അശ്വിൻ അച്ഛന്റെ ഓർമ്മ വരുന്നത്.ഇപ്പോൾ ജോലി എല്ലാം അശ്വിൻ ആണോ ചെയ്യുന്നത്. നമ്മുടെ അച്ഛനും അമ്മയും തരുന്ന വില ആരും തരില്ല മോനെ എന്നാണ് മറ്റൊരു കമന്റ്. ഭാര്യയെ സ്നേഹിക്കണം, സഹായിക്കണം. ഭാര്യ വീട്ടുകാർക്കും അർഹിക്കുന്ന പരിഗണന നൽകണം. പക്ഷേ അടിമ ആകരുത്. സ്വന്തം അച്ഛനമ്മമാരുടെ മകൻ ആയി ഇരിക്കുന്നത് ആണ്, ഇൻ ലോസിന്റെ മകൻ ആകുന്നതിനേക്കാൾ എന്നും നല്ലത് എന്നും കമന്റുണ്ട്.


Click it and Unblock the Notifications

