പണമുണ്ടാക്കുന്നവർ കണക്ക് പറയും, കണക്ക് നോക്കാതിരുന്ന കാലം ഉണ്ടായിരുന്നു; അശ്വിന്റെ മുന്നിൽ വെച്ച് ദിയ
ദിയ കൃഷ്ണ-അശ്വിൻ ഗണേശ് വിവാഹ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടോ എന്ന ചോദ്യം കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. ഹാപ്പി കപ്പിൾസ് ആയി ഫോട്ടോകളും വ്ലോഗുകളുമിടുന്നുണ്ടെങ്കിലും ദിയ ഇടയ്ക്ക് പങ്കുവെക്കുന്ന ഇൻസ്റ്റഗ്രാം സ്റ്റോറികളും ലെെക്ക് ചെയ്യുന്ന ഫോട്ടോകളും നെറ്റിസൺസിൽ സംശയമുണർത്തുന്നു. ഭർത്താവിന്റെ വീട്ടുകാരുണ്ടാക്കുന്ന പ്രശ്നം, ഭർത്താവിൽ നിന്നും പരിഗണന ലഭിക്കാത്തത്, ഭർത്താവ് അമ്മയ്ക്ക് മുൻഗണന നൽകുന്നത് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ പറയുന്ന പലരുടെയും പോസ്റ്റുകളും റീലുകളുമാണ് ദിയ പങ്കുവെക്കാറും ലെെക്ക് ചെയ്യാറുമുള്ളത്.
ഇതിനിടെ പണം ചെലവാക്കുന്ന കാര്യത്തിൽ കണക്ക് പറയുന്നതിനെക്കുറിച്ച് നേരത്തെ ദിയ പറഞ്ഞ വാക്കുകളാണിപ്പോൾ ചർച്ചയാകുന്നത്. ദിയ എന്ത് കണക്ക് പറച്ചിലാണെന്ന് എന്റെ വ്ലോഗിൽ ചിലർ കമന്റ് ചെയ്യാറുണ്ട്. പെെസ ഉണ്ടാക്കി പെെസ ചെലവാക്കുന്നവർ കണക്ക് പറയും. കടലിൽ എറിഞ്ഞാലും അളന്നെറിയണം. വലിച്ചെറിഞ്ഞ കാലം എനിക്കുണ്ടായിരുന്നു. അന്നെനിക്ക് പണി കിട്ടിയിട്ടേ ഉള്ളൂ. അതുകൊണ്ട് എന്ത് എറിഞ്ഞാലും അത് അളന്നെറിയും എന്നാണ് ദിയ പറഞ്ഞത്. ദിയക്കടുത്ത് ചിരിച്ച് കൊണ്ട് അശ്വിനും ഉണ്ട്. പഴയൊരു വ്ലോഗിൽ ദിയ പറഞ്ഞ വാക്കുകളാണിത്. അശ്വിനിട്ട് ഒന്ന് താങ്ങിയതാണോ എന്ന ചോദ്യം ചിലർക്കെങ്കിലുമുണ്ട്. അശ്വിന് വാങ്ങിക്കൊടുക്കുന്ന സാധനങ്ങളും വിദേശ യാത്രകൾക്ക് കൊണ്ട് പോകുന്നതുമെല്ലാം ദിയ ഇടയ്ക്കിടെ എടുത്ത് പറയാറുണ്ട്. ഇത് കമന്റ് ബോക്സിൽ പലരും ചൂണ്ടിക്കാട്ടാറുമുണ്ട്.

വിവാഹജീവിതത്തിൽ ഹണിമൂൺ ഘട്ടം പെട്ടെന്ന് അവസാനിച്ച് ദിയ യാഥാർത്ഥ്യങ്ങളെ നേരിട്ട് കൊണ്ടിരിക്കുകയാണെന്ന് റെഡിറ്റിൽ കുറേ നാളായി അഭിപ്രായമുണ്ട്. വിവാഹം എടുത്ത് ചാട്ടമാണെന്ന് വീട്ടുകാർ ദിയയെ ഉപദേശിച്ചതാണ്. എന്നാൽ പെട്ടെന്ന് വിവാഹവും കുഞ്ഞും വേണമെന്നത് ദിയയുടെ തീരുമാനമായിരുന്നു. അശ്വിന് എല്ലാ വിധ ലക്ഷ്വറി ജീവിത സൗകര്യങ്ങളും ദിയ നൽകുന്നത് കൊണ്ട് പ്രശ്നങ്ങൾ അശ്വിൻ അവഗണിക്കുകയാണെന്ന് വരെ വാദം വന്നു. അതേസമയം ഹേറ്റേഴ്സിന്റെ ഊഹാപോഹങ്ങൾ മാത്രമാണിതെന്ന് ദിയയുടെ ആരാധകർ പറയുന്നുണ്ട്. കോർപറേറ്റ് ജോലി വിട്ട അശ്വിൻ ഇന്ന് ദിയയുടെ ബിസിനസ് നോക്കി നടത്തുകയാണ്.
ഇന്ന് അധികം കൂട്ടുകാർ ദിയക്കില്ല. പ്രണയ ബന്ധങ്ങളിലും സൗഹൃദങ്ങളിലും താൻ സാമ്പത്തികമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നാണ് ദിയ പറയുന്നത്. കണ്ണടച്ച് വിശ്വസിക്കുമായിരുന്നു ഞാൻ. സ്നേഹിക്കുന്ന ആളെ മാത്രമല്ല അവരുടെ കൂടെ നിൽക്കുന്നവരെയും. ഇത്തിരി സ്നേഹത്തോടെ ഒരാൾ സംസാരിച്ചാൽ ഞാനങ്ങ് വിശ്വസിക്കും.
കൂടെ നിൽക്കുന്നവരായിരുന്നു എനിക്കിട്ട് പണിഞ്ഞ് കൊണ്ടേ ഇരുന്നത്. എവിടെ ചെന്നാലും ഫുഡ് കഴിച്ച് കഴിഞ്ഞാൽ ബിൽ വരുമ്പോൾ എല്ലാവരും എണീറ്റ് പോകും. ദിയ കൊടുത്തോളും എന്ന് പറയും. ആദ്യമാെക്കെ ഓക്കെയാണ്. പിന്നെ ഏണിയാണ്. എന്റെ കാർഡാണ് ഉരയ്ക്കുന്നത്. എന്നെ വല്ലാണ്ട് ഉപയോഗിക്കുന്നുണ്ടല്ലോ എന്ന് പിന്നീടാണ് എനിക്ക് മനസിലായത്. ഉപയോഗിച്ചതിന് ശേഷവും എന്നെ അവർ കുറ്റമാണ് പറയുന്നതെന്നും ദിയ കൃഷ്ണ ഒരിക്കൽ പറയുകയുണ്ടായി. അശ്വിൻ തന്നെ പ്രേമിച്ച് പ്രശസ്തനാകാൻ നോക്കിയില്ലെന്നും സ്വന്തം ആവശ്യങ്ങൾക്ക് സുഹൃത്തായിരുന്നപ്പോൾ അശ്വിൻ സമീപിച്ചിട്ടില്ലെന്നും ദിയ കൃഷ്ണ അന്ന് പറഞ്ഞു.


Click it and Unblock the Notifications

