നടുവേദനയല്ലേ! മക്കളുണ്ടാവില്ല! മഞ്ജു വാര്യര്‍ ഒന്നും വാങ്ങാതെ പോയി! അതുപോലെ വേണം! വീണ്ടും തുറന്നുപറച്ചില്‍

അഭിനയ മേഖലയില്‍ നിന്നും മാറി യൂട്യൂബ് ലോകത്ത് സജീവമാണ് സുമ ജയറാം. വീട്ടിലെ വിശേഷങ്ങളും, മക്കളുടെ കാര്യങ്ങളുമൊക്കെയാണ് പ്രധാനമായും കാണിക്കാറുള്ളത്. ഭര്‍ത്താവിന്റെ വീട്ടുകാരുമായുള്ള ചേര്‍ച്ചക്കുറവിനെക്കുറിച്ചും അവര്‍ തുടക്കം മുതലേ സംസാരിക്കുന്നുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് ചെന്ന കാലത്ത് തന്നെ അവിടെ പ്രശ്‌നങ്ങളായിരുന്നു. ആന്റീ എന്ന് വിളിച്ച് നടന്ന ആള്‍ അമ്മായിഅമ്മയായപ്പോള്‍ ആകെ മാറി. അവരുടെ സ്വത്ത് കണ്ടാണ് ഞാന്‍ കല്യാണം കഴിച്ചത് എന്നായിരുന്നു പറഞ്ഞത്. അവര്‍ തന്നെയല്ലേ ആലോചനയും കൊണ്ട് വന്നത്. അല്ലാതെ ഞാനായിട്ട് ആ കുടുംബത്തിലേക്ക് ചെന്ന് കയറിയതല്ലല്ലോ.

ഒരു ഓട്ടോയും കൂട്ടി വാ, എന്നിട്ട് എന്നെ കൊണ്ടുപൊക്കോ, നമുക്ക് ഇവിടുന്ന് പെട്ടെന്ന് പോവാമെന്നായിരുന്നു ഞാന്‍ അമ്മയോട് പറഞ്ഞത്. നീ 39ാം വയസില്‍ അല്ലേ കല്യാണം കഴിച്ചത്. പരമാവധി അഡ്ജസ്റ്റ് ചെയ്ത് നില്‍ക്കാന്‍ നോക്കൂ എന്നായിരുന്നു പറഞ്ഞത്. അങ്ങനെ പറയുന്ന പഴയ അമ്മമാരോടാണ് എനിക്ക് പറയാനുള്ളത്. അങ്ങനെ നേക്കി നിന്നതാണ്. അത് ഇവിടെ വരെയെത്തി, ഇപ്പോഴും തുടരുന്നു. എങ്ങാനും ഞാന്‍ പിരിഞ്ഞ് പോവുകയാണെങ്കില്‍ അതേക്കുറിച്ച് എല്ലാം പറഞ്ഞ് വെക്കുകയാണ്. എന്നെ കാണുന്ന പ്രേക്ഷകര്‍ എല്ലാം അറിയണം. ഈ വീട്ടില്‍ നിന്നാലും, ഇല്ലെങ്കിലും എന്റെ ഭാഗം ഞാന്‍ പറഞ്ഞ് വെക്കുകയാണ്.

Suma Jayaram  about Manju Warrier
Photo Credit: Suma Jayaram / Manju Warrier / Facebook

മഞ്ജു വാര്യര്‍ സൈലന്റായിട്ടല്ലേ പോയത്. ദിലീപിന്റെ കൈയ്യില്‍ നിന്നും ഒരു രൂപ പോലും മേടിച്ചില്ലല്ലോ. അതുപോലെ വേണം പോവാനായിട്ട്. അല്ലാതെ നിന്നെപ്പോലെ ഭര്‍ത്താവിനെ മോശമാക്കിയിട്ടല്ല പോവേണ്ടത് എന്നായിരുന്നു ഒരിക്കല്‍ ഭര്‍ത്താവ് എന്നോട് പറഞ്ഞത്. മഞ്ജു വാര്യര്‍ ആ വീട്ടില്‍ നിന്നിറങ്ങി. ദിലീപ് അതിന് ശേഷം എന്തൊക്കെ അനുഭവിച്ചു. എല്ലാവരും കണ്ടതല്ലേ എല്ലാം എന്നായിരുന്നു സുമ ജയറാം ചോദിച്ചത്.

അവരുടെ വീട്ടില്‍ രണ്ടാംനിലയിലായിരുന്നു ബെഡ് റൂം. എനിക്ക് പൊതുവെ ഇങ്ങനെ സ്റ്റെയര്‍ കയറി ഇറങ്ങുന്നത് താല്‍പര്യമില്ലാത്ത കാര്യമാണ്. നടുവിന് പ്രശ്‌നമുള്ളത് കൊണ്ട് പറ്റുന്നില്ലായിരുന്നു. എനിക്കാണെങ്കില്‍ എപ്പോഴും ചായ കുടിച്ചോണ്ടിരിക്കുന്നൊരു ശീലമുണ്ടായിരുന്നു. അവള്‍ ബെഡ് റൂമിനകത്തിരുന്ന് ചായ ഉണ്ടാക്കി കുടിക്കുകയാണെന്നായിരുന്നു ആദ്യം എനിക്കെതിരെ വന്ന ആരോപണം. നടുവേദനയുള്ളതിനാല്‍ ഒരു കെറ്റില്‍ മേടിച്ച് വെച്ചിരുന്നു. ടീ ബാഗും ഉണ്ടായിരുന്നു. പിന്നെയൊരു ഓവനും വാങ്ങിയിരുന്നു. വല്ലതും ചൂടാക്കി കഴിക്കണമെങ്കില്‍ ചെയ്യാലോ എന്ന് കരുതി വാങ്ങിയതാണ്. എനിക്ക് ബാക്ക് പെയ്‌നാണെന്ന് പറഞ്ഞിരുന്നു ഞാന്‍ മമ്മിയോട്. കുട്ടികളൊന്നും ഉണ്ടാവത്തില്ല, അവള്‍ക്ക് നടുവേദനയാണല്ലോ, പരിപാടിയൊന്നും നടക്കത്തില്ല എന്ന് വരെ അമ്മായിഅമ്മ പറഞ്ഞിരുന്നു.

കുട്ടികളുടെ കാര്യമൊന്നും ചിന്തിക്കുന്നില്ലെന്ന് തോന്നുന്നു. ഇങ്ങനെ അണിഞ്ഞൊരുങ്ങി നടക്കാനാണ് താല്‍പര്യമെന്ന് തോന്നുന്നു. ഞാന്‍ അണ്ഡം ഫ്രോസണ്‍ ചെയ്ത് വെച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് ആശ്ചര്യമായിരുന്നു. ജോലിക്കാരുടെ മുന്നില്‍ വെച്ച് ഇങ്ങനെയൊന്നും പറയല്ലേ, നാണക്കേടാണെന്നായിരുന്നു അവര്‍ പറഞ്ഞത്. അണ്ഡം എടുക്കുന്നതിന് മുന്‍പ് ഒത്തിരി പ്രൊസിജീയേഴ്‌സ് ഉണ്ടായിരുന്നു. ലല്ലുഷിന് എല്ലാം അറിയാവുന്നതാണ്. അതിനിടയിലാണ് കൊറോണ വന്നത്. 2020 ലായിരുന്നു ഞങ്ങള്‍ക്ക് മക്കള്‍ ജനിച്ചത്. ട്രീറ്റ്‌മെന്റൊക്കെ എടുത്താണ് അവരുണ്ടായത്. ദൈവമേ തരുമ്പോള്‍ രണ്ടിനെ തരണേ എന്നായിരുന്നു ഞാന്‍ പ്രാര്‍ത്ഥിച്ചത്. അതാവുമ്പോള്‍ ഒരു കൂട്ടാവുമല്ലോ. ഒരാളെ അടിച്ചാല്‍ മറ്റേയാള്‍ക്ക് വിഷമം വരും. അതൊക്കെ എനിക്ക് മനസിലാവാറുണ്ട്് എന്നുമായിരുന്നു അവര്‍ പറഞ്ഞത്.

Read more about: suma jayram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X