ഇനിയൊരാൾക്ക് വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ വേദനിപ്പിക്കാനാകില്ല; കാവ്യ അന്നേയെടുത്ത തീരുമാനം
അഭിനയ രംഗത്ത് നിന്നും വർഷങ്ങളായി മാറി നിൽക്കുകയാണെങ്കിലും നടി കാവ്യ മാധവനെ ആരാധകർ മറന്നിട്ടില്ല. കുടുംബജീവിതവും ബിസിനസുമായി തന്റേതായ തിരക്കുകളിലാണ് കാവ്യ. എന്തുകൊണ്ടാണ് കാവ്യ സിനിമാ രംഗത്തേക്ക് മടങ്ങി വരാത്തതെന്ന ചോദ്യം ആരാധകർക്കുണ്ട്. സംഭവ ബഹുലമായ ജീവിതമാണ് കാവ്യ മാധവന്റേത്. മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള നായികയായിരിക്കെ വിവാഹം, പ്രശ്ന കലുഷിതമായ വേർപിരിയൻ, നടൻ ദിലീപുമായി ചേർത്ത് വന്ന ഗോസിപ്പുകൾ, ദിലീപുമായുള്ള വിവാഹം എന്നിവയെല്ലാം കാവ്യയെ ഒരു കാലത്ത് വിവാദ താരമാക്കി.
ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷമുള്ള ജീവിതത്തെക്കുറിച്ച് ഒരിക്കൽ കാവ്യ മാധവൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഡിവോഴ്സിന് ശേഷം ഗദ്ദാമ എന്ന സിനിമയിലൂടെ കാവ്യ അഭിനയ രംഗത്ത് വീണ്ടും ശക്തമായ സാന്നിധ്യം അറിയിച്ചു. ആ സിനിമയിലെ അനുഭവങ്ങൾ കാവ്യ ഒരിക്കൽ പങ്കുവെക്കുകയുണ്ടായി. ഷൂട്ട് ചെയ്യുന്ന സമയത്ത് ആ കഥാപാത്രം എന്നെ വല്ലാതെ ബാധിച്ചിരുന്നു. ഊണിലും ഉറക്കത്തിലും എന്നെയൊരാൾ പിന്തുടരുന്നത് പോലെ.

പക്ഷെ അത് കഴിഞ്ഞ് ഞാൻ നേരെ ചെന്നത് ചെെന ടൗൺ എന്ന സിനിമയുടെ ലൊക്കേഷനിലാണ്. വേറെ തന്നെ ഒരു ഗ്രൂപ്പിലെത്തിയപ്പോൾ പെട്ടെന്ന് ഗദ്ദാമയിലെ കഥാപാത്രത്തിൽ നിന്ന് മാറാൻ പറ്റി. ഗദ്ദാമ പ്രേക്ഷകർ രണ്ട് കെെയും നീട്ടി സ്വീകരിച്ചു എന്നത് എന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ്. അത് പോലെയുള്ള നല്ല സിനിമകൾ ഇനിയും പ്രേക്ഷകർ സ്വീകരിക്കുമെന്ന പ്രതീക്ഷ. ഞാനെഴുതിയ പാട്ടുകൾ സിഡിയാക്കി ഇറക്കണം. ജീവിതത്തെ പോസിറ്റീവായി കാണുന്നു. ഇനിയൊരാൾക്ക് നമ്മളെ തളർത്താനോ ഒരു വാക്ക് കൊണ്ടോ നോട്ടം കൊണ്ടോ ഉപദ്രവിക്കാനോ വേദനിപ്പിക്കാനോ പറ്റില്ല.
വിവാഹമോചനത്തിന് ശേഷം എന്റെ ദെെവ വിശ്വാസം കൂടിയിട്ടേയുള്ളൂ. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഞാൻ എത്തിപ്പെട്ട സ്ഥലം എനിക്ക് പറ്റിയതല്ലെന്ന് തിരിച്ചറിയാനും എത്രയും പെട്ടെന്ന് അച്ഛന്റെയും അമ്മയുടെയും അടുത്ത് എത്തിച്ചതും ദെെവം തന്നെയല്ലേയെന്നും കാവ്യ മാധവൻ പറഞ്ഞു. ഇനിയെന്ത് എന്ന വലിയ ചോദ്യം എന്റെ മുന്നിലുണ്ടായിരുന്നു. തിരിച്ചും മറിച്ചും ചിന്തിച്ചാണ് എന്റെ ജീവിതത്തിൽ വലിയൊരു തീരുമാനം എടുത്തത്. വീണ്ടും വന്നിട്ട് സിനിമയിൽ അഭിനയിക്കുകയെന്നത് എന്റെ മനസിലുണ്ടായിരുന്നില്ലെന്നും കാവ്യ അന്ന് പറഞ്ഞു. 2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് കാവ്യ മാധവൻ അവസാനമായി അഭിനയിച്ചത്. അതേ വർഷം തന്നെ ദിലീപുമായുള്ള വിവാഹം നടന്നു. നിഷാൽ ചന്ദ്ര എന്നായിരുന്നു ആദ്യ ഭർത്താവിന്റെ പേര്. 2009 ൽ വിവാഹിതരായ ഇരുവരും 2011 ൽ വേർപിരിഞ്ഞു.


Click it and Unblock the Notifications

