മീര ജാസ്മിനെ ഇപ്പോൾ കെട്ടുമെന്ന് ശക്തമായി കേട്ടു, മോനോട് ഞാൻ പറഞ്ഞത് ആ നടിയെക്കുറിച്ച്: മല്ലിക സുകുമാരൻ
മലയാളത്തിലെ യൂത്ത് ഐക്കണായി പൃഥ്വിരാജ് അറിയപ്പെട്ട കാലം ഇന്നും ആരാധകർ ഓർക്കുന്നുണ്ട്. അക്കാലത്ത് പൃഥ്വിയെക്കുറിച്ച് പല ഗോസിപ്പുകളും വന്നിരുന്നു. ഇതേക്കുറിച്ച് നടന്റെ അമ്മ മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
അഞ്ച് പടത്തിൽ ഒരു നായിക ഒരുമിച്ച് അഭിനയിച്ചാൽ ആ നായികയെ കെട്ടുമോ, കെട്ടാതെ പോയതാണോ, അവർക്കിഷ്ടമായിരുന്നു എന്നെല്ലാം കഥകൾ വരും. ആര് അടിച്ചുണ്ടാക്കിയ കഥകളാണെന്ന് എനിക്കറിയില്ല. പൃഥ്വിരാജ് വെള്ളിത്തിരയിൽ അഭിനയിക്കുമ്പോൾ ചേച്ചിയുടെ നാട്ടുകാരിയാണ് നവ്യ നായരെന്ന് ചിലർ പറഞ്ഞു. അതുകൊണ്ടെന്താണെന്ന് ഞാൻ ചോദിച്ചു. എനിക്കറിയാവുന്ന ടീച്ചറുടെ മോളാണത്. നവ്യയുടെ അച്ഛനെയും അമ്മയെയുമൊക്കെ അറിയാം. വെറുതെ വിടെന്ന് ഞാൻ പറഞ്ഞു. അവർ നല്ല സുഖമായി ജീവിക്കുന്നു. ഒന്നാന്തരം ഡാൻസറുമാണ് ആ കുട്ടി.

അടുത്ത പടത്തിൽ വേറൊരു നായിക വന്നപ്പോൾ അത് പോയി. കുറേക്കാലം പിന്നെ കാവ്യ മാധവന്റെ പേര് ചോദിച്ചു. പരിചയം വെച്ച് കല്യാണത്തിനും മറ്റും പോകും. അതിന്റെ പേരിൽ എന്തോ ഉദ്ദേശിച്ചാണ് അവരീ കല്യാണത്തിന് വന്നതെന്ന് പറയുന്നത് ശരിയല്ലെന്നും മല്ലിക സുകുമാരൻ ചൂണ്ടിക്കാട്ടി. അതുപോലെ സംവിത സുനിലും. അവർ രണ്ട് പേരും അഭിനയിച്ച മാണിക്യകല്ല് എന്ന സിനിമയുണ്ട്.
സംവൃതയ്ക്ക് പറ്റിയ വേഷമാണത്. എനിക്ക് സംവൃതയെ വളരെ ഇഷ്ടമാണ്. അടക്കവും ഒതുക്കവുമുള്ള കുട്ടിയാണ്. എല്ലാ കാര്യത്തിലും മിടുക്കിയാണ്. നല്ല സംസാരവുമാണ്. അഭിനയവും നല്ലത്. എനിക്ക് വലിയ ഇഷ്ടമാണ്. എപ്പോഴും മോനോട് നല്ല ആർട്ടിസ്റ്റാണ് സംവൃതയെന്ന് ഞാൻ പറയുമായിരുന്നു. അവർ ഒരുമിച്ച് അഭിനയിച്ചപ്പോൾ നല്ല കെമിസ്ട്രി തോന്നി. അത് പറയുന്നതിൽ എന്താണ് തെറ്റ്. എല്ലാം കഴിഞ്ഞ് വളരെ ശക്തമായി കേട്ടു ഇപ്പോൾ മീര ജാസ്മിനെ കെട്ടുമെന്ന്. ഇവയെല്ലാം വെറും ഗോസിപ്പുകൾ മാത്രമായിരുന്നെന്ന് മല്ലിക സുകുമാരൻ പറയുന്നു.സുപ്രിയ മേനോൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരാണ് മല്ലിക സുകുമാരന്റെ മരുമക്കൾ. കഴിഞ്ഞ ദിവസം മക്കളെയും മരുമക്കളെയും കുറിച്ച് മല്ലിക സുകുമാരൻ സംസാരിച്ചിരുന്നു. ഇന്ദ്രന് വേണ്ടും രാജുവിന് വേണ്ടതും അവരുടെ കൂട്ടുകാരിയെ പോലെ ഒപ്പം നിന്ന് ചെയ്തിട്ടുള്ള അമ്മയാണ് ഞാൻ. പിന്നെ മരുമക്കൾ വന്ന് കയറി. നമ്മൾ അവരുടെ സ്വഭാവമൊന്നും നിരീക്ഷിക്കേണ്ട കാര്യമില്ല. സ്വന്തം അമ്മയോട് തോന്നുന്ന അതേ സ്നേഹം ഒരു ഡിഗ്രി പോലും കുറയാതെ എന്നോട് തോന്നിയിട്ടുണ്ടെന്ന് ഞാൻ കരുതിയാൽ ഞാൻ മണ്ടിയാണ്. കൊച്ചിലേ മുതൽ അവരെ വളർത്തിക്കൊണ്ട് വരുന്നത് അമ്മയാണ്. അവരോട് കുറച്ച് കൂടുതൽ കെയർ എടുത്തെന്നിരിക്കും.
അവർക്കൊരു പനി വന്നാൽ എല്ലാം കളഞ്ഞ് കൂടെ പോയി നിൽക്കും. അതേസമയം എനിക്ക് പനി വരുമ്പോൾ ബോംബെയിലുള്ള കുഞ്ഞിനോട് ഇങ്ങ് വാ എന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമാണോ. ഇത് മനസിലാക്കാനുള്ള ബുദ്ധി എനിക്ക് വേണം. പിന്നെ എന്റെ അത്രയും തിരുവനന്തപുരം സുപ്രിയക്ക് അറിയില്ല. കൊച്ചിയും അറിയില്ല. പിന്നീട് വന്ന് അവിടെ താമസിച്ച കുട്ടിയല്ലേ. പൂർണിമ കാലത്ത് എട്ട് മണിക്കേ പ്രാണയുടെ കാര്യങ്ങളിലേക്ക് കടക്കും. എനിക്ക് തന്നെ കഷ്ടം തോന്നും. വരയ്ക്കലും ഡിസെെനിംഗുമാെക്കെയായി. ഇതിനിടയിൽ കൂടെ മോളെ, എനിക്കൊരു ചുമ ഒന്ന് വരുമോ എന്ന് ചോദിക്കേണ്ട കാര്യമെന്താണെന്നും മല്ലിക സുകുമാരൻ പറഞ്ഞു.


Click it and Unblock the Notifications