ഹീറോ മരിച്ചപ്പോള്‍ അലറിക്കരഞ്ഞു! ഷോട്ടിന് ശേഷവും വിഷമം! പിന്നീട് ലൈഫിലും! മേഘ്‌ന രാജിന് അന്ന് സംഭവിച്ചത്
തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി സാന്നിധ്യം അറിയിച്ചിട്ടുണ്ട് മേഘ്‌ന രാജ്. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്നായിരുന്നു മകളും അഭിനയ മേഖലയിലേക്ക് എത്തുന്നത്. ബ്യൂട്ടിഫുളിലൂടെയായിരുന്നു മലയാളികള്‍ താരത്തെ തിരിച്ചറിഞ്ഞത്. അഞ്ജലിയെന്ന കഥാപാത്രമായി, ഏത് വേഷവും ചെയ്യാനാവുമെന്ന് തെളിയിക്കുകയായിരുന്നു അവര്‍. തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും, കഥാപാത്രങ്ങളെക്കുറിച്ചും പറഞ്ഞുള്ള മേഘ്‌നയുടെ അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. അമൃത ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അവര്‍ വിശേഷങ്ങള്‍ പങ്കിട്ടത്. താന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് നേരിടേണ്ടി വന്നതുപോലെ സമാനമായൊരു അവസ്ഥയും മേഘ്‌ന നേരിട്ടിരുന്നു.
സിനിമയിലെ ആദ്യ നായകന്‍ ജീവനാണ്. ആരോടും അങ്ങനെ സംസാരിക്കുന്ന ആളായിരുന്നില്ല അദ്ദേഹം. ആദ്യ സിനിമയായതിനാല്‍ ഞാനും നല്ല ടെന്‍ഷനിലായിരുന്നു. നെര്‍വെസായിരുന്നു. ആരോടും സംസാരിക്കില്ലായിരുന്നു ഞാന്‍. അമ്മയ്‌ക്കൊപ്പം തന്നെ ഇരിക്കും. അടുത്ത സീന്‍ എന്താണ്, എങ്ങനെ ചെയ്യാം, അതേക്കുറിച്ചൊക്കെയായിരുന്നു ചിന്തിച്ചിരുന്നത്. ജീവനുമായി ഞാന്‍ മിംഗിള്‍ ചെയ്യാനെ പോയിട്ടില്ല. അദ്ദേഹം വരുന്നു, അഭിനയിക്കുന്നു. പോവുന്നു, അങ്ങനെയായിരുന്നു. മലയാളത്തിലെ ആദ്യ നായകന്‍ ഗൗതമാണ്. ആദ്യ ചിത്രമായതിനാല്‍ ഗൗതം നല്ല പേടിയിലായിരുന്നു. അവനെക്കാളും കുറച്ച് എക്‌സ്പീരിയന്‍സുള്ളത് കൊണ്ട് സീനിയറായാണ് ഞാന്‍ നടന്നത്. അവന്റെ ഭാര്യയുമായി നല്ല സൗഹൃദത്തിലായിരുന്നു. വിക്കിയായിരുന്നു എന്നെ മലയാളം പഠിപ്പിച്ചത്.

ആദ്യ ചിത്രത്തില്‍ കരഞ്ഞതിനെക്കുറിച്ച് എനിക്ക് അങ്ങനെ ഓര്‍മ്മയില്ല. 'കാതല്‍ സൊല്ലവന്തേനി'ലെ ക്ലൈമാക്‌സ് സീന്‍ മറക്കില്ല. ഒരു രാത്രി മുഴുവനും ഉറങ്ങാതെയിരിക്കണം. ആ ഡള്‍ ഫെയ്‌സാണ് ക്യാരക്ടറിന് വേണ്ടത്. അപകടത്തില്‍ ഹീറോ മരിക്കുന്നു, തികച്ചും അപ്രതീക്ഷിതമായിരുന്നു അത്. അങ്ങനെയൊരു സന്ദര്‍ഭത്തില്‍ എങ്ങനെയാണ് കരയുക, ഒരു റോഡിലിരുന്ന് അലറിക്കരയാനായിരുന്നു പറഞ്ഞത്. ട്രിച്ചിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ട്. സീന്‍ കഴിഞ്ഞിട്ടും എനിക്ക് കരച്ചില്‍ നിര്‍ത്താന്‍ പറ്റുന്നുണ്ടായിരുന്നില്ല. അമ്മ വന്നാണ് ആശ്വസിപ്പിച്ചത്. ഉച്ച വരെ എല്ലാവരും എന്നെ സമാധാനിപ്പിക്കുകയായിരുന്നു. കഥാപാത്രവുമായി അത്രയും അടുത്തുപോയിരുന്നു. അത് കഴിഞ്ഞു. ഇനി കരച്ചില്‍ നിര്‍ത്താം എന്ന് എല്ലാവരും പറഞ്ഞിരുന്നു.
കന്നഡ ചിത്രത്തിന് വേണ്ടിയാണ് ആദ്യം ഡബ്ബ് ചെയ്തത്. ഒരൊറ്റ ദിവസം കൊണ്ട് തന്നെ അത് തീര്‍ത്തു. മോഡുലേഷനൊക്കെ കിട്ടിയിരുന്നു. മലയാളത്തില്‍ ആദ്യമായി ഡബ്ബ് ചെയ്തത് 'പോപ്പിന്‍സി'ലാണ്. തമിഴിലാണ് ചെയ്തത്. മലയാളം ചിത്രത്തില്‍ ഡബ്ബ് ചെയ്യാനായത് വലിയ കാര്യമായാണ് കാണുന്നത്. എന്റെ കഥാപാത്രങ്ങള്‍ക്ക് സ്വന്തമായി ശബ്ദം നല്‍കാനാവുന്നതില്‍ സന്തോഷമാണ്. 'യക്ഷിയും ഞാനും' എന്ന ചിത്രം ഇറങ്ങിയപ്പോള്‍ തന്നെ മേഘ്‌ന രാജിനെ എല്ലാവരും തിരിച്ചറിഞ്ഞിരുന്നു. പക്ഷേ, 'ബ്യൂട്ടിഫുള്‍' ചെയ്ത ശേഷമാണ് കാര്യമായ മാറ്റം കരിയറില്‍ സംഭവിച്ചത്. ഇമേജ് മേക്കോവര്‍ ലഭിച്ചതും, ക്യാമറ ടെക്‌നിക്കിനെക്കുറിച്ചുമൊക്കെ പഠിച്ചത് അപ്പോഴാണ്. 'ബ്യൂട്ടിഫുള്‍ മേഘ്‌ന' എന്നായിരുന്നു ആളുകള്‍ വിളിച്ചിരുന്നത്.
വികെ പ്രകാശ്, അനൂപ് മേനോന്‍, ജയസൂര്യ, ജോമോന്‍ ടി ജോണ്‍ ഇവര്‍ക്കാണ് ക്രെഡിറ്റ്. വികെപി എന്ന് പറഞ്ഞാല്‍ മാഡ്, അതാണ് മനസില്‍ വരുന്നത്. പുതിയതെന്തും ചെയ്യാനുള്ള ഫ്രീഡം തരും അദ്ദേഹം. നിങ്ങള്‍ക്ക് വേണ്ടതെല്ലാം ചെയ്യും. നിനക്ക് വേണ്ടത് പോലെ ചെയ്യൂ. അതിന് ശേഷം മോഡുലേഷന്‍ നോക്കാം, അത്രയും ഫ്രീഡം തരും അദ്ദേഹം. ഇട്ടിരിക്കുന്ന വേഷം കൊള്ളില്ലെങ്കില്‍ ഇതെന്താണ് ഗല്ലിയിലെ പോലെ എന്നൊക്കെ ചോദിക്കും. അനൂപ് എപ്പോഴും ചിന്തയിലാണ്. വളരെ പൊളൈറ്റായാണ് ഇടപെടുന്നതെന്നുമായിരുന്നു മേഘ്‌ന അന്ന് പറഞ്ഞത്.


Click it and Unblock the Notifications











