മണിക്കൂറുകൾ സംസാരിച്ചിരുന്നവർ, പിന്നീട് ജയറാമിൽ കണ്ട മാറ്റം; വളരാൻ വേണ്ടി ഉപയോഗിച്ചതോ; ജയറാമിന് വിമർശനം
ജയറാമിന് പൊയ്മുഖമാണെന്ന് പറയുന്നവർക്ക് വാദത്തിന് ആക്കം കൂട്ടാൻ മറ്റൊരു വിഷയം കൂടി കിട്ടിയിരിക്കുകയാണ്. ട്വന്റി ട്വന്റി സിനിമയുടെ അവസാന സീനിൽ ഇല്ലാത്തതിന് കേരളത്തിലും തമിഴ്നാട്ടിലും രണ്ട് കാരണങ്ങളാണ് ജയറാം പറഞ്ഞത്. മലയാളികളോട് പറഞ്ഞത് ശബരിമലയ്ക്ക് പോയെന്നാണ്. എന്നാൽ തമിഴ് അഭിമുഖത്തിൽ ദീപാവലി ആഘോഷിക്കാൻ വേണ്ടി ഷൂട്ടിൽ നിന്ന് മാറി നിന്നു എന്നാണ്. ജയറാം പുറമേക്ക് സംസാരിക്കുന്നത് പോലെയല്ല എന്ന വാദം വരവെ സംവിധായകൻ രാജസേനൻ നടനെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ആരെങ്കിലും ഇടയ്ക്ക് കോംപ്രമെെസ് ചെയ്യണമെങ്കിൽ പിണങ്ങിയ കാരണം അറിയണം. വഴക്ക് കൂടിയിരിക്കണം. വഴക്കില്ലാതെ തനിയെ അകന്ന് പോയി. എന്നിൽ നിന്ന് നടന്ന് പോയ വ്യക്തിയാണ് ജയറാം എന്നെനിക്ക് തോന്നാറുണ്ട്. ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരെ വിളിക്കുന്നത് എന്തെങ്കിലും ആഗ്രഹിച്ചോ മോഹിച്ചോ അല്ലല്ലോ. പക്ഷെ ഒരു കാലം കഴിഞ്ഞപ്പോൾ ജയറാമിനെ ഞാൻ വിളിക്കുമ്പോൾ ഡേറ്റിന് വിളിക്കുന്നത് പോലെ പുള്ളി പ്രതികരിക്കാൻ തുടങ്ങി. ഒരു മിനുട്ടൊക്കെ ആകുമ്പോഴേക്കും തിരിച്ച് വിളിക്കാം, ഷോട്ടിലാണെന്ന് പറഞ്ഞ് വെക്കും.

എന്തിനാണിങ്ങനെ പെട്ടെന്ന് കട്ട് ചെയ്യുന്നതെന്ന് ഒരിക്കൽ ഞാൻ ചോദിച്ചു. മുമ്പ് ഞങ്ങൾ ഫോൺ വിളിച്ചാൽ സംഭാഷണം ഒരു മണിക്കൂർ നീളുമായിരുന്നു. രണ്ട് പേരും ഒരുപോലെ ചിന്തിക്കുന്നവരായത് കൊണ്ടാണ് ഇത്രയും സിനിമകൾ ഹിറ്റായത്. അതേ ആൾ പിന്നീട് വിളിച്ചപ്പോൾ ഒരു മിനിട്ട് എന്ന് പറഞ്ഞ് കോൾ വെക്കുന്നു എന്നാണ് രാജസേനൻ പറഞ്ഞത്. ഒരാളുടെ പ്രെെമിന് വേണ്ടി ഉപയോഗിച്ച് പിന്നീട് ആവശ്യമില്ലാതായപ്പോൾ അവഗണിച്ചതാണെന്ന് ഇതേക്കുറിച്ച് യൂട്യൂബർ സായ് കൃഷ്ണ പറയുന്നു.
ജയറാമിന് സ്വന്തം നിലനിൽപ്പ് മാത്രമേയുള്ളൂ. പേഴ്സണൽ ലെെഫിൽ അങ്ങനെയാെരു കമ്മിറ്റ്മെന്റും വെക്കാത്ത ആളാണെന്ന് എനിക്ക് തോന്നുന്നു. വിനയം അഭിനയിച്ച് നടക്കുന്നു എന്ന് മാത്രം. വിനയവും ബഹുമാനവും സ്നേഹവും കൂടുതലുള്ള ആൾക്കാരാണെങ്കിൽ അത് പേഴ്സണൽ റിലേഷൻഷിപ്പിൽ കാണിക്കേണ്ടേ. അത് കാണിക്കാത്ത വ്യക്തിയാണ് ജയറാമെന്ന് രാജസേനന്റെ വർത്തമാനത്തിൽ നിന്നും നമുക്ക് മനസിലാകുമെന്ന് സായ് കൃഷ്ണ പറയുന്നു.
ശ്രീനിവാസൻ-ജയറാം കോംബിനേഷനിൽ എത്ര പടങ്ങളുണ്ട്. ജയറാമിന്റെ വിജയത്തിന്റെ കാരണങ്ങളൊന്നായി ശ്രീനിവാസനെ പറയാം. മരിച്ചപ്പോൾ സിനിമയുടെ ഷൂട്ടിംഗ് തിരക്കെന്ന് പറഞ്ഞ് പോയില്ല. എന്നാൽ ഇതേ ജയറാം ട്വന്റി ട്വന്റി എന്ന സിനിമയുടെ നിർണായക സീൻ ചെയ്യാതെ ശബരിമലയ്ക്ക് പോയി. ഇതിൽ വെെരുദ്ധ്യമുണ്ടല്ലോ എന്ന ചോദ്യവും വരുന്നുണ്ട്.


Click it and Unblock the Notifications
