ചന്തുവിന് കൂട്ട് ആരോമൽ! എല്ലാം നേരത്തെ തീരുമാനിച്ചത്! മക്കളുടെ പേരിനെക്കുറിച്ച് സലീം കുമാർ പറഞ്ഞത്
ജീവിത വിശേഷങ്ങളെല്ലാം അഭിമുഖങ്ങളിലൂടെയായി പങ്കുവെക്കാറുണ്ട് സലീം കുമാര്‍. ഭാര്യയാണ് എല്ലാം, എപ്പോഴും കൂടെയുണ്ടാവാറുണ്ട്. അവളില്ലാതെ എിക്ക് പൂര്‍ണത വരാറില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മകന്‍ അഭിനേതാവാകണമെന്ന് ആഗ്രഹിച്ചിട്ടൊന്നുമില്ല. അവനെ വക്കീലാക്കാനായിരുന്നു ആഗ്രഹിച്ചത്. പിന്നെ എങ്ങനെയൊക്കെയോ കറങ്ങിത്തിരിഞ്ഞ് അവനും ഇവിടെയെത്തി. എന്റെ കുട്ടിക്കാലം അവതരിപ്പിക്കാനല്ലാതെ നിനക്ക് എന്ത് വേഷം കിട്ടാനാണെന്ന് മകനോട് ചോദിച്ചതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. ഇടയ്ക്ക് അച്ഛന്റെ അഭിമുഖത്തില്‍ ഫോണിലൂടെയായി ചന്തുവും ചേര്‍ന്നിരുന്നു. അച്ഛന്‍ ദേഷ്യപ്പെടാറില്ല. നല്ല സപ്പോര്‍ട്ടീവാണ്. രാവിലെ നാലരയ്ക്ക് പോവുകയാണെങ്കിലും എഴുന്നേറ്റ് ഫുഡൊക്കെ കഴിപ്പിച്ചേ വിടാറുള്ളൂ. ചന്തു ചതിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നു.
മമ്മൂക്കയാണ് ഈ പേരിടാന്‍ കോണ്‍ഫിഡന്‍സ് തന്നത്. തൊമ്മനും മക്കളും ലൊക്കേഷനിലേക്ക് പോയപ്പോള്‍ മമ്മൂക്ക തന്നെ എന്നോട് ഇതേക്കുറിച്ച് പറഞ്ഞിരുന്നുവെന്നും ചന്തു വ്യക്തമാക്കിയിരുന്നു. അവന്‍ ജനിക്കുന്നതിന് മുന്നേ തീരുമാനിച്ചതാണ് ചന്തു എന്ന് പേരിടുമെന്ന്. പെണ്‍കുട്ടിയാണെങ്കില്‍ ആര്‍ച്ചയെന്നും, ആണ്‍കുട്ടിയാണെങ്കില്‍ ചന്തു എന്നും പേരിടാമെന്ന് ഭാര്യയോട് ഞാന്‍ പറഞ്ഞിരുന്നു. ഏതെങ്കിലുമൊരു പാട്ടുമായി ബന്ധപ്പെടുത്താമല്ലോ എന്നായിരുന്നു വടക്കന്‍ പാട്ടിനെക്കുറിച്ച് ചോദിച്ചപ്പോഴുള്ള മറുപടി. അവന് സോഷ്യല്‍മീഡിയയെക്കുറിച്ചൊക്കെ നല്ല ബോധ്യമുണ്ട്. അത്യാവശ്യം നന്നായി എഴുതാറുമുണ്ട്. ആദ്യത്തെ മകന് ചന്തു എന്ന് പേരിട്ടപ്പോള്‍ രണ്ടാമത്തവന് ആരോമല്‍ എന്നായിരുന്നു പേര് കൊടുത്തത്. ചന്തുവിന്റെ കൂടെ ആരോമല്ലല്ലേ നല്ലതെന്നായിരുന്നു അതേക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

നീണ്ടനാളത്തെ പരിചയത്തിനൊടുവിലായാണ് സലീം കുമാറും സുനിതയും ഒന്നിച്ചത്. ഇഷ്ടം പറഞ്ഞപ്പോള്‍ തന്നെ പുള്ളിക്കാരിയും ഓക്കെയായിരുന്നു. നാളുകളായുള്ള പരിചയമുണ്ടായിരുന്നല്ലോ. എല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങള്‍ അന്നേ സംസാരിക്കാറുണ്ടായിരുന്നു. മക്കള്‍ക്ക് ഇടേണ്ട പേരുകളെക്കുറിച്ച് വരെ തീരുമാനമെടുത്തിരുന്നു. പെണ്‍കുട്ടി വേണം എന്നാഗ്രഹിച്ചാണ് ആര്‍ച്ച എന്ന പേര് പറഞ്ഞത്. എനിക്കാഗ്രഹമൊക്കെയുണ്ടായിരുന്നു. ചാനല്‍ പരിപാടിയില്‍ വന്നപ്പോള്‍ വേദിയിലേക്ക് സുനിതയെ വിളിച്ചപ്പോള്‍ അവളെ ഉപേക്ഷിച്ചേക്ക്, എന്നെ വിളിച്ചേക്കരുതെന്ന് എന്നോട് നേരത്തെ പറഞ്ഞതാണെന്നായിരുന്നു പ്രൊഡ്യൂസറിനോടും, അവതാരകയോടും സലീം കുമാര്‍ പറഞ്ഞത്.
എന്റെ മക്കള്‍ എന്നോട് നീതി പുലര്‍ത്തിയില്ലെങ്കില്‍ എനിക്കൊരു വിഷമമവുമില്ല. നീതി പുലര്‍ത്തേണ്ട ആള്‍ ഭാര്യയാണ്. കാരണം നമ്മള്‍ വിഷമങ്ങളൊക്കെ ചെന്ന് പറയുന്നത് ഭാര്യയോടാണ്. അമ്മയില്ല എനിക്ക്, അപ്പോള്‍ എല്ലാം പറയാനുള്ളൊരാള്‍ ഭാര്യയാണ്. ലോകത്ത് വേറെയാരുമില്ല. ഇടയ്ക്ക് വയ്യാതെയായപ്പോള്‍ ഷൂട്ടിനൊന്നും പോവാറില്ലായിരുന്നു. പിന്നെ ഇടയ്ക്ക് അവള്‍ നിര്‍ബന്ധിച്ച് പുറത്തേക്കൊക്കെ കൊണ്ടുപോവുമായിരുന്നു. എല്ലാം ചെയ്ത് എനിക്കൊപ്പം തന്നെയുണ്ടാവുമായിരുന്നു അവള്‍ എന്നായിരുന്നു ഭാര്യയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.
മിമിക്രിയുമായി നടന്നിരുന്ന കാലത്ത് സിനിമയില്‍ എത്തുമെന്ന പ്രതീക്ഷയില്ലായിരുന്നു. തുടക്കത്തില്‍ ഒത്തിരി അവഗണനകളൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട്. അഭിനയിക്കാനറിയില്ല, കാഴ്ചയിലും പോര എന്നൊക്കെയുള്ള കമന്റുകള്‍ കേട്ടിട്ടുണ്ട്. കോമഡി മാത്രമല്ല സ്വഭാവിക വേഷങ്ങളും ചെയ്തതോടെയായിരുന്നു ദേശീയ പുരസ്‌കാരം വരെ തേടിയെത്തിയിരുന്നു. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തില്‍ അബുവായി ജീവിക്കുകയായിരുന്നു അദ്ദേഹം. എനിക്ക് ഹജ്ജിന് പോവാന്‍ പറ്റില്ലല്ലോ. അങ്ങനെയാണ് ഒരാളെ കണ്ടുപിടിച്ച് ഹജ്ജ് ചെയ്യാന്‍ വേണ്ട കാര്യങ്ങളെല്ലാം ചെയ്ത് കൊടുത്തത്. കഥാപാത്രത്തിനൊരു പൂര്‍ണത വന്നതുപോലെയാണ് തോന്നിയത്.


Click it and Unblock the Notifications