എനിക്കിത് പ്രശ്നമാകും, അജിത്തിനെ പോലൊരു ഭർത്താവ്..., വിവാഹമല്ല, പങ്കാളി വേണമെന്ന് നിർബന്ധം: തൃഷ
തമിഴകമൊന്നാകെ ഇന്ന് ചർച്ച ചെയ്യുന്നത് വിജയ്നെയും തൃഷ കൃഷ്ണനെയും കുറിച്ചാണ്. ഇരുവരും പ്രണയത്തിലാണെന്ന് ആരാധകർ ഉറപ്പിച്ച് കഴിഞ്ഞു. നടൻ അജിത്ത് കുമാറിനെ പ്രശംസിച്ച് തൃഷ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണ് ഇതിനിടെ ശ്രദ്ധ നേടുന്നത്. അജിത്ത് എന്റെ ഫേവറെെറ്റ് ആണ്. ഇത് പറയുന്നത് കൊണ്ട് എനിക്ക് പ്രശ്നമുണ്ടാകുമെന്ന് താനെപ്പോഴും പറയാറുണ്ടെന്ന് തമാശയായി തൃഷ പറഞ്ഞു. അജിത്ത് കംപ്ലീറ്റ് ജെന്റിൽമാനാണ്. സെറ്റിലേക്ക് പോയാൽ നിനക്ക് വേണ്ടി ഞാനെന്താണ് കുക്ക് ചെയ്യേണ്ടതെന്ന് ചോദിക്കും. ആർക്കാണ് അദ്ദേഹത്തെ ഇഷ്ടപ്പെടാതിരിക്കുക. വളരെ പ്രൊഫഷണലാണ്. ഭക്ഷണത്തെക്കുറിച്ച് ഒരുപാട് സംസാരിക്കും. സിനിമകൾ ചർച്ച ചെയ്യില്ല.
ആളുകളെക്കുറിച്ചും ലോകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചുമെല്ലാം സംസാരിക്കും. നല്ല രീതിയിൽ എനിക്കദ്ദേഹവുമായി ഗോസിപ്പ് പങ്കുവെക്കാം. ജീവിതം അജിത്ത് മുന്നോട്ട് കൊണ്ട് പോകുന്ന രീതി എനിക്കിഷ്ടമാണ്. ഒരു ഘട്ടത്തിൽ സിനിമയിൽ നിന്ന് ഇടവേള എടുത്ത് റേസിംഗിന് പോയി. എന്നെ അറിന്താൽ എന്ന സിനിമ ചെയ്യുന്ന സമയത്ത് 9 മണിക്ക് ഷൂട്ടിംഗ് തുടങ്ങും. അജിത്ത് രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് ഗിറ്റാർ പഠിക്കാൻ പോകും. വളരെ നല്ല ഭർത്താവും അച്ഛനുമാണ്. ഏതൊരു പെൺകുട്ടിയും അത് പോലൊരു ഭർത്താവിനെ ആഗ്രഹിക്കുമെന്നും അന്ന് തൃഷ പറഞ്ഞു.

എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ലെന്ന് ചിലർ ചോദിക്കുന്ന രീതിയാണ് എനിക്കിഷ്ടമല്ലാത്തത്. സാധാരണ പോലെ എന്നാണ് വിവാഹം കഴിക്കുകയെന്ന് ചോദിച്ചാൽ എനിക്കറിയില്ല എന്നാണ് ഉത്തരം. ഞാനാരെ കാണുന്നു എന്നതിനെ ആശ്രയിച്ചാണത്. ഞാൻ വിവാഹ മോചനത്തിൽ വിശ്വസിക്കുന്നില്ല. എനിക്കറിയാവുന്ന ടൺ കണക്കിന് ദമ്പതികൾ വിവാഹ ബന്ധത്തിൽ നിലനിൽനിൽക്കുന്നത് തെറ്റായ കാരണങ്ങൾ കൊണ്ടാണ്. എനിക്കറിയാം ഇവരെ. ചിലരെന്റെ സുഹൃത്തുക്കളാണ്. അവർ തീരെ സന്തോഷത്തിലല്ല. കുടുംബത്തിനും കുട്ടികൾക്കും വേണ്ടിയാണ് അവർ ബന്ധത്തിൽ നിൽക്കുന്നത്. അങ്ങനെയൊരു വിവാഹം എനിക്ക് വേണ്ട.
കാത്തിരുന്ന് അനുയോജ്യനായ ആളെ വിവാഹം ചെയ്യണമെന്നാണ് എനിക്ക്. അത് സംഭവിച്ചില്ലെങ്കിൽ കുഴപ്പമില്ല. നിരാശയാകില്ല. വിവാഹം നടന്നില്ല, അത്രതന്നെയെന്ന് കരുതും. എനിക്ക് പ്രണയത്തിലാകണം. ഒറ്റയ്ക്ക് ജീവിക്കാനാകില്ല. വിവാഹം രണ്ടാമതാണ്. പക്ഷെ എനിക്ക് തീർച്ചയായും പങ്കാളി വേണം. അതെനിക്ക് നിർബന്ധമാണ്. ജീവിതം പങ്കുവെക്കാനും ഒരുമിച്ച് ജീവിക്കാനും തനിക്കൊരാൾ വേണമെന്നും അന്ന് തൃഷ പറഞ്ഞു.


Click it and Unblock the Notifications

