അസിനുമായുണ്ടായ പ്രശ്നമോ, എനിക്ക് മുകളിൽ ആരുമില്ലെന്ന് കരുതി, പക്ഷെ...; തൃഷ പറഞ്ഞത്

തൃഷ കൃഷ്ണൻ സിനിമാ രം​ഗം വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ പോകുകയാണോ എന്ന ചോദ്യം തമിഴകത്ത് നിന്നും ശക്തമായി വരുന്നുണ്ട്. രണ്ട് പതിറ്റാണ്ടിലേറെയായി സിനിമാ രം​ഗത്ത് മുൻനിരയിൽ തുടരുന്ന നടിയാണ് തൃഷ. തമിഴകത്ത് തൃഷ, അസിൻ, നയൻതാര എന്നിവരായിരുന്നു ഒരു കാലത്ത് ഏറ്റവും കൂടുതൽ താരമൂല്യമുള്ള നായിക നടിമാർ. അക്കാലത്ത് ഇവർ തമ്മിൽ പ്രശ്നങ്ങളാണെന്ന് ​ഗോസിപ്പുകൾ വന്നിരുന്നു. ഒരിക്കൽ ഇതേക്കുറിച്ച് തൃഷ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഇതാണ് കർമ്മ, സ്വന്തം കുടുംബത്തിന് സംഭവിച്ചപ്പോൾ മനസിലായോ; അച്ഛന്റെ മരണത്തിൽ പോലും ജീവയെ വെറുതെ വിടുന്നില്ല?
ഇതാണ് കർമ്മ, സ്വന്തം കുടുംബത്തിന് സംഭവിച്ചപ്പോൾ മനസിലായോ; അച്ഛന്റെ മരണത്തിൽ പോലും ജീവയെ വെറുതെ വിടുന്നില്ല?

അത് വെറും ​ഗോസിപ്പ് ആണ്. എനിക്കൊരിക്കലും നടിമാരുമായി പ്രശ്നം ഉണ്ടായിട്ടില്ല. അസിനെ ഞാനാദ്യമായി പരിചയപ്പെടുന്നത് വർഷം എന്ന സിനിമയ്ക്ക് ഞാൻ ഫിലിംഫെയർ പുരസ്കാരം നേടിയപ്പോഴാണ്. കുറച്ച് മീറ്ററുകൾക്കപ്പുറത്തായിരുന്നു അസിൻ ഇരുന്നത്. അസിൻ എന്റെയടുത്ത് വന്ന് വളരെ നന്നായി ചെയ്തു, അഭിനന്ദനങ്ങൾ എന്ന് പറഞ്ഞു. ഞങ്ങൾ തമ്മിൽ ഒരിക്കലും അസ്വാരസ്യം ഉണ്ടായിട്ടില്ല. ഒരുപക്ഷെ അത് മാധ്യമങ്ങൾ സൃഷ്ടിച്ച മത്സരമായിരിക്കും. കാരണം അസിൻ കരിയറിൽ നന്നായി മുന്നേറി. ഞങ്ങൾ ഒരേ പോലെയുള്ള സിനിമകളാണ് ചെയ്തത്. ഞാൻ വിജയ്ക്കൊപ്പം ഒരു സിനിമ ചെയ്താൽ അടുത്ത വിജയ് സിനിമ അവൾക്കൊപ്പമായിരിക്കും. അത് പോലെ തന്നെ വിക്രം, സൂര്യ എന്നിവരും.

Trisha Krishnan  Asin

ഒരാളുമായി അസ്വാരസ്യം ഉണ്ടാകണമെങ്കിൽ അവരുമായി വളരെ അടുത്ത കോൺടാക്ട് ഉണ്ടാകണം. അസിനും എനിക്കും അതുണ്ടായിരുന്നില്ല. എന്റെ ബെസ്റ്റ് ഫ്രണ്ടായിരുന്നില്ല അസിൻ. അസിൻ ചെയ്ത വർക്കുകളിലും ജീവിതം കൊണ്ട് പോകുന്ന രീതിയിലും തനിക്ക് വളരെ ബഹുമാനമുണ്ടെന്നും തൃഷ പറഞ്ഞു.

വർഷങ്ങളായി അറിയാം, ഞങ്ങളുടെ കല്യാണം നടത്തിയത് അവർ; സുഹൃത്തുക്കൾ ബന്ധുക്കളാകുമോ?; പ്രതികരിച്ച് മാധവ്!
വർഷങ്ങളായി അറിയാം, ഞങ്ങളുടെ കല്യാണം നടത്തിയത് അവർ; സുഹൃത്തുക്കൾ ബന്ധുക്കളാകുമോ?; പ്രതികരിച്ച് മാധവ്!

അതേസമയം നയൻതാരയുമായി തനിക്ക് അകൽച്ചയുണ്ടായിരുന്നെന്ന് തൃഷ അന്ന് തുറന്ന് പറഞ്ഞു. പ്രശ്നമെന്ന് പറയാനാകില്ല. കുറച്ച് കാലം മിണ്ടാതിരുന്നു. എന്നാൽ പിന്നീട് വീണ്ടും സംസാരിച്ചു. പ്രൊഫഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൊണ്ടായിരുന്നില്ല ആ അകൽച്ച. നയൻതാരയോട് എനിക്ക് ബഹുമാനമുണ്ട്. അവൾക്ക് നല്ലത് വരട്ടെയെന്നാണ് എന്റെ ആ​ഗ്രഹമെന്നും തൃഷ അന്ന് പറഞ്ഞു.

പുതുമുഖ നടിമാർ വന്നപ്പോൾ ആദ്യത്തെ മൂന്ന് നാല് വർഷം എനിക്ക് അതുൾക്കൊള്ളാനായില്ല. എനിക്ക് ഭീഷണിയായി തോന്നിയില്ല. കാരണം എപ്പോഴും നല്ല വർക്കുകൾ എനിക്ക് ലഭിച്ചിട്ടുണ്ട്. സിനിമാ രം​ഗത്ത് ഒന്നാമതെത്താൻ കഴിയുന്ന മറ്റ് ചിലരും ഉണ്ടെന്ന തിരിച്ചറിവ് എന്നിൽ ആശ്ചര്യമുണ്ടാക്കി. അഹങ്കാരം കൊണ്ടായിരിക്കും അന്നങ്ങനെ തോന്നിയത്. പിന്നീട് എന്റെ സ്പേസ് പങ്കുവെക്കുക എന്ന നിലയിലേക്ക് താനെത്തിയെന്നും തൃഷ അന്ന് പറഞ്ഞു.

തമിഴ്, തെലുങ്ക് സിനിമാ രം​ഗത്തേക്ക് തമന്ന ഭാട്ടിയ, കാജൽ അ​ഗർവാൾ, ഹൻസിക മോട്വാണി, ശ്രുതി ഹാസൻ തുടങ്ങിയ നടിമാർ എത്തിയപ്പോൾ തൃഷയുടെ മാർക്കറ്റ് കുത്തനെ ഇടിഞ്ഞിരുന്നു. അപ്പോഴും കൊടി, 96 തുടങ്ങിയ ശ്രദ്ധേയ സിനിമകൾ തൃഷ ചെയ്തു. പക്ഷെ കരിയറിൽ വലിയ ഇടവേള താരത്തിന് വന്നു. പൊന്നിയിൻ സെൽവൻ എന്ന സിനിമയാണ് തൃഷയ്ക്ക് നഷ്ടമായ താരമൂല്യം തിരികെ നൽകിയത്.

Read more about: trisha krishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X