നേരില്‍ കണ്ടാല്‍ മുഖംതിരിക്കും! നയന്‍താരയോട് പിണങ്ങിയ തൃഷ! അന്നത്തെ വഴക്കിന് കാരണം?
തെന്നിന്ത്യന്‍ സിനിമയിലെ പ്രധാന താരങ്ങളാണ് നയന്‍താരയും തൃഷയും. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി ആരാധക ഹൃദയത്തില്‍ ഇടം പിടിക്കുകയായിരുന്നു ഇരുവരും. അഭിനയ ജീവിതത്തില്‍ അനുഭവസമ്പത്ത് ഏറെയുള്ളവരാണ് ഇരുവരും. പ്രൊഫഷണലായും, പേഴ്‌സണലായും ഇരുവരും അത്ര രസത്തിലല്ല പോവുന്നതെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. നേരില്‍ കണ്ടാല്‍ മുഖത്ത് പോലും നോക്കാത്തത്ര ബദ്ധശത്രുതയിലാണ് ഇരുവരും എന്ന് വരെ പ്രചരിച്ചിരുന്നു ഒരുകാലത്ത്. ഒന്നിച്ച് അഭിനയിക്കാനുള്ള അവസരം വന്നപ്പോള്‍ ഇരുവരും അത് സ്വീകരിക്കാതെയിരുന്നതും വന്‍ചര്‍ച്ചയായിരുന്നു. വിഘ്‌നേഷ് ശിവന്‍ ചിത്രത്തിലേക്ക് ഇരുവരെയും ക്ഷണിച്ചിരുന്നുവെങ്കിലും അവസാനനിമിഷം തൃഷ പിന്‍വാങ്ങുകയായിരുന്നു. പിന്നീടാണ് ആ വേഷം സമാന്തയിലേക്ക് പോയത്.
അഭിമുഖങ്ങളിലെല്ലാം തൃഷയോട് നയന്‍താരയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്. ഇരുവരും സ്വരച്ചേര്‍ച്ചയില്‍ അല്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനിടയില്‍ നല്‍കിയ അഭിമുഖങ്ങളെല്ലാം ചര്‍ച്ചയായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും അഭിമുഖങ്ങളുമെല്ലാം ഇപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഞങ്ങള്‍ക്കിടയില്‍ പിണക്കങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. പേഴ്‌സണല്‍ ഇഷ്യൂസൊന്നും ഉണ്ടായിട്ടില്ല. വര്‍ഷങ്ങളായി ഈ മേഖലയില്‍ ആക്ടീവായിട്ടുള്ളതാണ് നയന്‍താര. ഞങ്ങള്‍ക്കിടയിലെ പല പ്രശ്‌നങ്ങളും ഉണ്ടാക്കിയത് മീഡിയയാണ്. ചെറിയ പിണക്കങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. അത് പ്രൊഫഷണലായിരുന്നില്ല. പേഴ്‌സണലായിരുന്നു. മറ്റുള്ളവരുടെ ഇടപെടലുകളിലൂടെയായി സംഭവിച്ചതാണ്. കുറേക്കാലം ഞങ്ങള്‍ കണ്ടാല്‍ സംസാരിക്കുക പോലുമില്ലായിരുന്നു. പക്ഷേ, വഴക്കിട്ടില്ല.

എന്നും ഞങ്ങള്‍ക്കിടയില്‍ പരസ്പര ബഹുമാനവുമുണ്ടായിരുന്നു. സിനിമയുടെ കാര്യത്തില്‍ മത്സരിക്കുമ്പോഴും പരസ്പര ബഹുമാനമുണ്ടായിരുന്നു. മുന്‍പൊരിക്കല്‍ നയന്‍സുമായുള്ള പ്രശ്‌നം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് തൃഷ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. ഇരുവരും അകല്‍ച്ചയിലാണെന്ന് പറഞ്ഞ കാലത്തും പൊതുവേദികളില്‍ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. അവാര്‍ഡ് വേദികളില്‍ ഇരുവരും ഒരേ നിരയില്‍ ഇരുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായിരുന്നു. ഇടക്കാലത്ത് ഇവരുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയും വൈറലായിരുന്നു.
ഇരുവരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചോ, വീണ്ടും ഒന്നിച്ച് കണ്ടതില്‍ സന്തോഷം. രണ്ട് താരങ്ങള്‍ സൂര്യോദയം ആസ്വദിക്കുന്നു എന്നായിരുന്നു പേളി മാണി പറഞ്ഞത്. ഈ ചിത്രം കാണുമ്പോള്‍ സന്തോഷം തോന്നുന്നു എന്നായിരുന്നു തൃഷ കുറിച്ചത്. നയന്‍താര ആയിരുന്നു അന്ന് ഫോട്ടോ പോസ്റ്റ് ചെയ്തത്. സെലിബ്രിറ്റികളടക്കം നിരവധി പേരായിരുന്നു അന്ന് ചിത്രങ്ങള്‍ ലൈക്ക് ചെയ്തത്. ഇരുവരും ബദ്ധശത്രുക്കളാണെന്ന് പറയുന്നവര്‍ക്ക് ഇതിലും വലിയ മറുപടി ലഭിക്കാനുണ്ടോ എന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍.
തൃഷയുമായി എനിക്കങ്ങനെ സൗഹൃദമൊന്നുമില്ല. പരിചയക്കാരാണ് എന്നുമാത്രം. സ്ത്രീകള്‍ സ്ത്രീകളുമായി ഇണങ്ങില്ല എന്നത് പോലെയാണെന്ന് തോന്നുന്നു. തൃഷയുമായോ, മറ്റാരുമായോ തനിക്കൊരു വിഷയവുമില്ലെന്നും നയന്‍താര മുന്‍പ് പറഞ്ഞിരുന്നു. പ്രശ്‌നങ്ങളൊന്നുമില്ലെന്നും, അതുകൊണ്ട് തന്നെ അത് പരിഹരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞിരുന്നു. നേരത്തെ നല്ല സുഹൃത്തുക്കളായിരുന്നുവെങ്കിലും, ഇടയ്ക്ക് വെച്ച് പിണങ്ങിയിരുന്നു. ഇന്‍ഡസ്ട്രിയില്‍ തന്നെയല്ലേ, അതുകൊണ്ടാണെന്ന് തോന്നുന്നു ഇടയ്ക്ക് ചില തെറ്റിദ്ധാരണകളുണ്ടായത്. അങ്ങനെ കുറച്ചുകാലം പിണങ്ങി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ എനിക്ക് അവരുമായി യാതൊരുവിധ പ്രശ്‌നങ്ങളുമില്ല. ഞാന്‍ മാത്രം വിചാരിച്ചാല്‍ പ്രശ്‌നങ്ങളൊന്നും പരിഹരിക്കാനാവില്ലല്ലോ. പിന്നീടൊരിക്കല്‍ ഫിലിം ഫെയര്‍ വേദിയില്‍ എത്തിയപ്പോള്‍ തൃഷ നയന്‍താരയോട് നേരിട്ട് സംസാരിച്ചിരുന്നു. അവര്‍ ഇങ്ങോട്ട് വന്നാണ് മിണ്ടിയത്. അങ്ങനെ ചെയ്തതില്‍ അവരെ ഞാന്‍ അഭിനന്ദിച്ചിരുന്നു. അത്ര എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യമല്ല അതെന്നുമായിരുന്നു അന്നത്തെ അഭിമുഖത്തില്‍ നയന്‍താര പറഞ്ഞത്.


Click it and Unblock the Notifications