ഓട്ടോയിൽ നയൻതാരയുടെ ഫ്ലാറ്റിലെത്തിയ വിഘ്നേശ് ശിവൻ, ജീവിതം മാറ്റി മറിച്ച ആ കൂടിക്കാഴ്ച; അന്ന് നടന്നത്
ആരാധകർക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് നയൻതാരയും വിഘ്നേശ് ശിവനും. കരിയറിനും കുടുംബജീവിതത്തിനും ഇവർ ഒരുപോലെ പ്രാധാന്യം നൽകുന്നു. നാനും റൗഡി താൻ എന്ന സിനിമയുടെ ഷൂട്ടിനിടെയാണ് നയൻതാരയും വിഘ്നേശും അടുക്കുന്നത്. അന്ന് വിഘ്നേശ് കരിയറിൽ എങ്ങുമെത്താത്ത സംവിധായകനാണ്. നയൻതാര താരറാണിയും. നാനും റൗഡി താനിന്റെ വിജയം വിഘ്നേശിന്റെ കരിയറും ജീവിതവും മാറ്റി മറിച്ചു.
നയൻതാരയെ ആദ്യമായി നേരിൽ കണ്ടതിനെക്കുറിച്ച് മുമ്പൊരിക്കൽ വിഘ്നേശ് ശിവൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നാനും റൗഡി താൻ സിനിമയുടെ കഥ പറയാനാണ് ആദ്യമായി കാണാൻ ചെല്ലുന്നത്. ധനുഷ് സാറാണ് നയൻതാരയോട് കഥ പറയാൻ പറഞ്ഞത്. എന്റെ സിനിമയിൽ നായികയായില്ലെങ്കിലും നടിയെ നേരിൽ കാണാമെന്ന് കരുതി. ഓട്ടോയിലാണ് കാണാൻ പോയത്. എനിക്ക് ഗ്രീൻ ടീ തന്നു. ഞാൻ നിരവധി പേരോട് കഥ പറഞ്ഞിട്ടുണ്ട്. പക്ഷെ അവർ കഥ കേൾക്കുമ്പോൾ ഫോൺ ഓഫ് ചെയ്യില്ല.

പക്ഷെ നയൻതാര കഥ പറയാൻ റെഡിയാണോ, എത്ര സമയം എടുക്കുമെന്ന് ചോദിച്ചു. ഒന്നര മണിക്കൂർ എന്ന് പറഞ്ഞപ്പോൾ ഫോൺ ഓഫ് ചെയ്തു വെച്ചു. പ്രൊഫഷണലായി അങ്ങനെ ചെയ്തപ്പോൾ എനിക്ക് ആത്മവിശ്വാസം വന്നു. കഥ പറഞ്ഞപ്പോൾ നയൻതാര ആസ്വദിച്ചു. സിനിമ ചെയ്യാമെന്ന് ഉടനെ പറഞ്ഞെന്നും വിഘ്നേശ് ശിവൻ ഓർത്തു.
സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി സെക്കന്റ് ഷെഡ്യൂളിലേക്ക് കടക്കുമ്പോഴേക്കും വിഘ്നേശും നയൻസും പ്രണയത്തിലായിട്ടുണ്ട്. ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേശും വിവാഹ ജീവിതത്തിലേക്ക് കടന്നത്. ഉയിർ, ഉലകം എന്നീ ഇരട്ടക്കുഞ്ഞുങ്ങളും ദമ്പതികൾക്ക് പിറന്നു. സരൊഗസി വഴിയാണ് താരങ്ങൾക്ക് കുഞ്ഞുങ്ങൾ പിറന്നത്. ഇന്ന് സിനിമകളിലേക്ക് മാത്രം നയൻതാര ശ്രദ്ധ നൽകുന്നില്ല. മക്കൾക്കൊപ്പം സമയം കണ്ടെത്താൻ നടി സിനിമകളുടെ എണ്ണം കുറച്ചിട്ടുണ്ട്. പാട്രിയേറ്റ് ആണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications

