ആനയുടെ തുമ്പിക്കെെയിൽ ഒരു പെണ്ണിനെ കി‌ടത്തുക, എന്ത് ഭീകരൻമാരാണ്; രഞ്ജിത്തിനെതിരെ വിനായകൻ പറഞ്ഞത്

ലെെം​ഗികാതിക്രമക്കേസിൽ റിമാൻഡിലായതിന് പിന്നാലെ സംവിധായകൻ രഞ്ജിത്തിന് നേരെ വ്യാപക വിമർശനമാണ് വരുന്നത്. ഇതാദ്യമായല്ല രഞ്ജിത്തിനെതിരെ പരാതി വരുന്നത്. അതിനാൽ തന്നെ വിമർശനത്തിന് ആക്കം കൂടുന്നുണ്ട്. മലയാള സിനിമാ ലോകത്തെ അറിയപ്പെടുന്ന ഫിലിം മേക്കർ ഇത്തരക്കാരനാണ് എന്നത് പലരെയും അതിശയിപ്പിക്കുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത ലീല എന്ന സിനിമയെക്കുറിച്ച് നടൻ വിനായകൻ ഒരിക്കൽ പറഞ്ഞ വാക്കുകാളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഞാൻ ഈ പുള്ളിയെ നേരത്തെ തന്നെ തു‌ടച്ച് കളഞ്ഞതാണ്. ലീല എന്ന സിനിമ കണ്ടി‌ട്ടുണ്ടോ. മുത്തുച്ചിപ്പി എന്ന ബുക്ക് വായിച്ചിട്ടുണ്ടോ. അതും ഇതും തമ്മിലെന്താണ് വ്യത്യാസം. ആനയുടെ തുമ്പിക്കെെയിൽ ഒരു പെണ്ണിനെ കി‌ടത്തുക എന്ന് പറഞ്ഞാൽ ആലോചിച്ച് നോക്കൂ. ഇവൻമാരെന്ത് ഭീകരൻമാരാണെന്ന് ആലോചിച്ച് നോക്കൂ. എഴുത്തുകാരന്റെ മനസിലെ ചിന്തയാണ്. എന്നിട്ട് ഇതിന് അവാർഡും കൊടുക്കുന്നു. ഞാൻ പറഞ്ഞതിന്റെ ഇരട്ടിയല്ലേ ഈ ഭീകരത. അത്രയും മോശപ്പെട്ടവനല്ല വിനായകൻ. ഇവർക്ക് എഴുത്തുകാരൻ, സാഹിത്യകാരൻ എന്നീ ലേബൽ കൊടുക്കുകയാണോ നിങ്ങൾ. ഇങ്ങനെയുള്ള ആൾക്കാരെ പൊളിച്ച് കളയണം. ഇവൻമാരാണ് സമൂഹത്തെ നശിപ്പിക്കുന്നത്. പേര് ഞാൻ പറയുന്നില്ലെന്നും അന്ന് വിനായകൻ പറഞ്ഞു.

Director Ranjith  Vinayakan

രഞ്ജിത്തിനെതിരെ മൂന്നാമത്തെ പീഡന പരാതി വന്ന സാഹചര്യത്തിൽ വിനായകന്റെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു. വിനായകന്റെ വാക്കുകളോട് ഭൂരിഭാ​ഗം പേരും യോജിക്കുന്നു. രഞ്ജിത്തിന്റെ അറസ്റ്റോടെ മൊത്തം വെളിവായി അവന്റെ കാമവെറിയാണ് ഈ സിനിമ. വിനായകനോട് ബഹുമാനം, രഞ്ജിത്തിന് മുഴുവൻ മാടമ്പിത്തരം ആണ് അവനാണ് മലയാള സിനിമയുടെ സ്രഷ്ട്ടാവ് എന്നാ വിചാരം എന്നിങ്ങനെയാണ് വിമർശനങ്ങൾ. അതേസമയം വിനായകന്റെ അഭിപ്രായത്തോട് യോജിക്കാത്തവരുമുണ്ട്.

ലീല എന്ന സിനിമ രഞ്ജിത്ത് എഴുതിയതല്ല. ഉണ്ണി ആർ എഴുതിയ ചെറുകഥയാണ് അത്. സംവിധാനവും നിർമ്മാണവും മാത്രമാണ് രഞ്ജിത്ത്. സിനിമ മോശമാണ്, പക്ഷേ അത് അയാളുടെ സങ്കല്പമല്ല. അപ്പോൾ ഈ കാര്യത്തിൽ അയാളെ മാത്രം കുറ്റം പറയുന്നത് ശരിയല്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം. അത് എഴുതിയവരും മുഖ്യ വേഷങ്ങളിൽ അഭിനയിച്ചവരും കണ്ട് ആസ്വദിച്ചവരും എല്ലാം തുല്യ അളവിൽ കുറ്റക്കാരാണ്. പിന്നെ ഒരു കാര്യം കൂടി.. അത് മനുഷ്യ മനസ്സുകളുടെ ഉൾചിന്തകളെ മനോഹരമായി തുറന്നു കാട്ടുന്ന സിനിമയാണ്, എന്നാണ് ഒരു കമന്റ്.

ലെെം​ഗികാതിക്രമക്കേസിൽ രഞ്ജിത്തിനെതിരെ ശക്തമായ തെളിവുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. അതിക്രമത്തിന് പിന്നാലെ രഞ്ജിത്ത് നടിയെ ഫോൺ ചെയ്തതിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. അതിക്രമം നടന്നെന്ന് പറയുന്ന കാരവാനിൽ നിന്നുൾപ്പെടെ തെളിവെടുപ്പ് പൂർത്തിയായി. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ സെറ്റിൽ വെച്ചാണ് അതിക്രമം നടന്നത്. നടിയുടെ പരാതിക്ക് പിന്നാലെ രഞ്ജിത്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. അതേസമയം താൻ നിരപരാധിയാണെന്നും ലെെം​ഗികാതിക്രമം നടത്തിയിട്ടില്ലെന്നും രഞ്ജിത്ത് പറയുന്നു.

Read more about: ranjith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X