കഴുത്തിന് ചുറ്റും നാവ്, ഈ തള്ള ബോൺ ക്രിമിനൽ, വിഷവിത്തിനെ തിരിച്ചറിഞ്ഞില്ല; അഷ്റഫ് ലക്ഷ്യംവെച്ചത് കുക്കുവിനെ?
അമ്മ സംഘടനയിലെ ഭരണസമിതിയുടെ രാജിയും ശ്വേത മേനോൻ അടക്കമുള്ള അംഗങ്ങളുടെ ഇറങ്ങിപ്പോക്കും ചർച്ചയാകുന്ന സാഹചര്യത്തിൽ താരസംഘടനയിലെ ചില ആളുകളെ കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. അമ്മ സംഘടനയെ തകർച്ചയിലേക്ക് നയിച്ചതിന് പ്രധാന കാരണക്കാരി നടിയെന്ന് അവകാശപ്പെടുന്ന ഒരു സ്ത്രീയാണെന്ന് അഷ്റഫ് പറയുന്നു. ബോൺ ക്രിമിനലായ ആ സ്ത്രീയെ കുറിച്ച് പലർക്കും അറിയാത്ത ചില കഥകൾ തനിക്ക് അറിയാമെന്നും അഷ്റഫ് പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം.... അഡ്ഹോക്ക് കമ്മിറ്റിയിൽ തറകൾ ആരുമില്ലെന്നതാണ് ആശ്വാസം. ബാഹ്യഇടപെടലുകൾ ഇല്ലാതെ കാര്യങ്ങൾക്ക് തീരുമാനം എടുക്കാൻ പ്രാപ്തിയുള്ളവരുമാണ് പുതിയ അഡ്ഹോക് കമ്മിറ്റിയിലെ അംഗങ്ങൾ. ഒരു വർഷം പോലും തികയ്ക്കാതെ ഭരണസമിതി രാജിവെച്ച് ഒഴിയാനുള്ള കാരണങ്ങളെ കുറിച്ച് സത്യസന്ധമായി ഒന്ന് വിശകലനം ചെയ്യാം.

അമ്മയെന്ന പരിശുദ്ധമായ പാലിൽ ഒരു തുള്ളി വിഷം വീണതാണ് ഇതിനെല്ലാം കാരണം. വേണ്ടിടത്തും വേണ്ടാത്തിടത്തും കയറി യാതൊരു വിവരവുമില്ലാതെ വാചക കസർത്ത് നടത്തുന്ന കഴുത്തിന് ചുറ്റും നാവുള്ള നടിയെന്ന് സ്വയം അവകാശപ്പെടുന്ന ഒരു അമ്മ സ്ത്രീ സംഘടനയിൽ കടന്ന് കൂടിയതാണ് ഈ ഭരണസമിതിയുടെ സർവനാശത്തിന് വഴിവെച്ചത്. ഒരു നടിയെന്ന് വിശേഷിപ്പിക്കത്തക്ക രീതിയിൽ മലയാള സിനിമയിൽ യാതൊരു അടയാളപ്പെടുത്തലുകളും അവർ നടത്തിയിട്ടില്ല.
വർഷങ്ങളായി സിനിമയിൽ ഒന്ന് മുഖം കാണിക്കാൻ കൂടി കഴിഞ്ഞിട്ടില്ല. ഏതെങ്കിലും സംവിധായകർ വിളിച്ച് സിനിമയിൽ ഒന്ന് മുഖം കാണിക്കാൻ അവസരം കൊടുത്താൽ ആ സംവിധായകനെ പിന്നെ അവരുടെ ശത്രുവായി കാണും. ഏതെങ്കിലും ഒരു പ്രോഗ്രാമിന് വിളിച്ചാൽ ആ പ്രോഗ്രാം സംഘടിപ്പിച്ചയാൾ അവരുടെ ശത്രുവായി മാറും. പിന്നീട് അവരെ കുറിച്ച് ഇല്ലാകഥയും കെട്ടുകഥകളും ചമച്ച് അയാളെ ഇല്ലാതാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് അഴിച്ചുവിടും.
വാതുറന്നാൽ ക്ലോസറ്റ് പോലും നാണിച്ചുപോകും. ഇനി അമ്മയുടെ പ്രസിഡന്റായിരുന്ന നടി ശ്വേത മേനോനെ കുറിച്ച് പറയുകയാണെങ്കിൽ അവർ മലയാള സിനിമയ്ക്ക് ഒരുപാട് നല്ല കഥാപാത്രങ്ങളെ സംഭാവന ചെയ്ത നടിയാണ്. കഴിവുറ്റ കലാകാരിയാണ്. അവരുടെ സംസാരത്തിലും പെരുമാറ്റത്തിലും ഒരു ഡിഗ്നിറ്റിയുണ്ട് കുടുംബമഹിമയുണ്ട്. നിലവാരമില്ലാത്ത മോശം വാക്കുകൾ അവരിൽ നിന്നും നമ്മളാരും കേട്ടിട്ടുമില്ല.
കഴിവും തന്റേടവും വിദ്യാഭ്യാസവും സ്വന്തം അഭിപ്രായം രേഖപ്പെടുത്താൻ കഴിവുമുള്ള ശ്വേതയ്ക്ക് സംഭവിച്ചത് കൂടെക്കൂടിയ ചില വിഷജന്തുക്കളുടെ അഭിപ്രായം ചെവിക്കൊണ്ടതാകാം. അതുപോലെ തന്നെയാണ് അൻസിബയും. ദൃശ്യം എന്ന ഒറ്റ ചിത്രം മാത്രം മതി അവരെ മലയാള സിനിമയിൽ അടയാളപ്പെടുത്താൻ. സംസാരത്തിൽ മിതത്വവും മാന്യതയും പക്വതയും ഉറപ്പ് വരുത്തി കാര്യങ്ങൾ പഠിച്ച് സംസാരിക്കാനുള്ള അൻസിബയുടെ കഴിവ് ഒന്ന് വേറെ തന്നെയാണ്.

മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന നിരവധി അനവധി കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിട്ടുള്ള നടിയാണ് നീന കുറുപ്പ്. ഇന്നും അവർ സിനിമയിലും സീരിയലിലുമൊക്കെ സജീവവുമാണ്. തന്നെ പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്തി തെറി അഭിഷേകം നടത്തിയവരോട് പോലും ക്ഷമിച്ച് മാപ്പ് നൽകിയ വ്യക്തിയാണ് നീന കുറുപ്പ്. ഇവരുടെയൊക്കെ കൂടെ നിന്ന് പണികൊടുത്ത വിഷവിത്തിനെ തിരിച്ചറിയാതെ പോയതാണ് ഇവർക്ക് പറ്റിയ പരാജയം.
വാക്കുകൾക്കൊണ്ട് പാര പണിയുന്നതും ആക്ഷേപിക്കുന്നതും മാത്രമല്ല അടിസ്ഥാനപരമായി ഒരു ക്രിമിനൽ സ്വഭാവക്കാരി കൂടിയാണിവർ. പണം തട്ടിപ്പ് കേസ് മാത്രമല്ല സിനിമയിൽ അധികം ആർക്കും അറിയാത്ത എന്നാൽ കോടതിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന പല വക്കീലന്മാർക്കും അറിയാവുന്ന കൽക്കട്ടയിൽ വെച്ച് നടന്ന ഒരു വലിയ സംഭവമുണ്ട്. ആ നീണ്ട കഥ പിന്നീട് ഒരു എപ്പിസോഡിൽ തെളിവ് സഹിതം നിങ്ങളുമായി ഞാൻ പങ്കുവെയ്ക്കാം.
അതുകൊണ്ട് കൂടിയാണ് നടിയെന്ന് അവകാശപ്പെടുന്ന ഈ തള്ള ബോൺ ക്രിമിനൽ കൂടിയാണെന്ന് ഞാൻ പറഞ്ഞത്. കാര്യസാധ്യത്തിന് വേണ്ടി എന്ത് ഉടായിപ്പും കാണിക്കുന്ന മുതുതള്ളയാണിവർ. തള്ളൽ പ്രസ്താനത്തിന്റെ ഉപജ്ഞാതാവാണ്. നടിയെന്ന് വിളിച്ച നാവുകൊണ്ട് ചെറ്റേയെന്ന് വിളിച്ചതിൽ മനസ്താപമുണ്ട്.
അറിയാവുന്ന നാറിയ കളികളെല്ലാം അവർ കളിക്കുമെന്നും എനിക്ക് അറിയാം എന്നാണ് അഷ്റഫ് പറഞ്ഞത്. സംവിധായകന്റെ വാക്കുകൾ വൈറലായതോടെ അഷ്റഫ് ഉദ്ദേശിച്ചത് കുക്കു പരമേശ്വരനെയാണെന്നാണ് ചിലരുടെ വാദം. ലക്ഷ്മിപ്രിയയാകാനും സാധ്യതയുണ്ടെന്നും ചിലർ കുറിച്ചു.


Click it and Unblock the Notifications


