കോടികൾ കയ്യിലെത്തുന്നു, നാ​ഗാർജുനയുടെ കണ്ണിലുടക്കിയ സൗന്ദര്യം; അനുഷ്ക തെലുങ്കിൽ തുടർന്നതിന് കാരണം

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് താരപദവി ലഭിച്ച അനുഷ്ക ഷെട്ടി ഇന്ന് സിനിമകളിൽ പഴയത് പോലെ സജീവമല്ല. എങ്കിൽപോലും വലിയ ആരാധക വൃന്ദം ഇന്നും അനുഷ്ക ഷെട്ടിക്കുണ്ട്. തെലുങ്ക് സിനിമകളിലാണ് അനുഷ്ക കൂടുതലും അഭിനയിച്ചത്. തമിഴകത്തും ഹിറ്റുകൾ അനുഷ്കയ്ക്ക് സൃഷ്ടിക്കാനായി. എന്നാൽ എന്തുകാെണ്ടോ അധികം സിനിമകൾ തമിഴിൽ അനുഷ്ക ചെയ്തിട്ടില്ല. ഇതെന്ത് കൊണ്ടാണെന്ന ചോദ്യങ്ങളാണ് ഇപ്പോൾ ഉയർന്ന് വരുന്നത്.

ഡബിൾ മീനിങ് സംസാരം, രേണു കല്യാണം കഴിക്കുന്നതാണ് നല്ലത്, താലിയെടുത്ത് കൊടുക്കാൻ ഞാൻ തയ്യാർ; സായ്
ഡബിൾ മീനിങ് സംസാരം, രേണു കല്യാണം കഴിക്കുന്നതാണ് നല്ലത്, താലിയെടുത്ത് കൊടുക്കാൻ ഞാൻ തയ്യാർ; സായ്

നാ​ഗാർജുനയാണ് അനുഷ്കയെ സിനിമാ ലോകത്തേക്ക് കൊണ്ട് വരുന്നത്. നാ​ഗാർജുന നിർമ്മിച്ച നായകനായെത്തിയ സൂപ്പർ എന്ന തെലുങ്ക് ചിത്രത്തിലൂടെയയായിരുന്നു തുടക്കം. പിന്നീടിങ്ങോ‌ട്ട് തെലുങ്ക് സിനിമകളിൽ അനുഷ്ക സജീവമായി. സൂപ്പർതാരങ്ങളുടെ നായികയായി അനുഷ്കയെത്തി. അക്കാലത്ത് തെലുങ്ക് സിനിമകളിൽ നായികമാരായി തിളങ്ങിയ തമന്ന, കാജൽ അ​ഗർവാൾ, ഹൻസിക മോട്വാണി എന്നിവരെല്ലാം തമിഴിലും തുടരെ സിനിമകൾ ചെയ്യുന്നുണ്ട്. എന്നാൽ അനുഷ്ക നായികയായി തുടങ്ങി കുറച്ച് വർഷങ്ങൾ കഴിഞ്ഞ് 2009 ലാണ് തമിഴിലേക്ക് വരുന്നത്.

Anushka Shetty

ഇതിന് പല കാരണങ്ങളുണ്ട്. സിനിമാ താരമാകണമെന്നും പല ഭാഷകളിൽ അറിയപ്പെടണമെന്നും ആ​ഗ്രഹിച്ചയാളല്ല അനുഷ്ക ഷെട്ടി. യോ​ഗ പരിശീലകയായിരുന്ന കാലത്ത് ന‌ടൻ നാ​ഗാർജുന അനുഷ്ക ഷെട്ടിയെ കണ്ടെത്തുകയും സിനിമയിലേക്ക് ക്ഷണിക്കുകയുമായിരുന്നു. വലിയ പരി​ഗണനയും പ്രതിഫലവും അനുഷ്കയ്ക്ക് ടോളിവുഡിൽ ലഭിച്ചു. ആദ്യ സിനിമ സൂപ്പർ വലിയ ഹിറ്റായില്ല. എന്നാൽ നാ​ഗാർജുന തന്നെ വീണ്ടും അനുഷ്കയെ തുടരെ നായികയാക്കി.

ശുദ്ധമായ ഭക്തിയോടെയാണ് എത്തിയത്, എന്റെ മനസ് അമ്മയ്ക്ക് അറിയാം, ഞാൻ കാരണം വേദനയുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു!
ശുദ്ധമായ ഭക്തിയോടെയാണ് എത്തിയത്, എന്റെ മനസ് അമ്മയ്ക്ക് അറിയാം, ഞാൻ കാരണം വേദനയുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു!

ര​ഗഡ തമരു​ഗം എന്ന സിനിമകളിൽ അനുഷ്കയെ നടൻ നായിക‌യാക്കി. പക്ഷെ ഈ ചിത്രങ്ങൾ വിജയിച്ചില്ല. എന്നിട്ടും ഈ കൂട്ടുകെട്ട് അവസാനിച്ചില്ല. സാെകഡ ചിന്നി നയന, ഊപിരി, കെഡി എന്നീ നാ​ഗാർജുനയുടെ സിനിമകളിൽ അനുഷ്ക അതിഥി വേഷത്തിലെത്തി. അപ്പോഴേക്കും പ്രഭാസുൾപ്പെടെയുള്ള തെലുങ്കിലെ മറ്റ് താരങ്ങൾക്കൊപ്പം അനുഷ്ക അഭിനയിച്ചു.

More from Filmibeat

Read more about: anushka shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X