അയാളുടെ ഭാര്യ, അയാളുടെ മക്കൾ, അയാൾക്കല്ലേ അവരോട് ആദ്യം ഉത്തരവാദിത്തമുണ്ടാകേണ്ടത്?, ധാർമിക രോഷം പെണ്ണിനോട്!

എല്ലാം അവസാനിച്ചുവെന്ന് വിജയ് ആരാധകർ കരുതിയിരിക്കവെയാണ് ഇന്നലെ നടനും തമിഴ്നാടിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് നടി തൃഷ എത്തുന്നത്. നടന്റെ പിറന്നാൾ ​ഗംഭീരമായി തന്നെ ആഘോഷിച്ചുവെന്ന് സൂചിപ്പിച്ചുള്ളതായിരുന്നു നടിയുടെ പോസ്റ്റ്. തൃഷയുടെ ബെർത്ത് ഡെ വിഷ് പോസ്റ്റ് വൈറലായതോടെ നിരവധി ഹേറ്റ് കമന്റുകളും എഐ വീഡിയോകളും നടിക്ക് എതിരെ പുറത്തിറങ്ങി.

എന്റെ സമാധാനത്തിന് വേണ്ടിയാണ് ചെയ്തത്, ആശ്വസിപ്പിക്കാൻ അറിയില്ല കണ്ടശേഷം മാറി നിന്നു, കിച്ചു വരും; സായ് കൃഷ്ണ!
എന്റെ സമാധാനത്തിന് വേണ്ടിയാണ് ചെയ്തത്, ആശ്വസിപ്പിക്കാൻ അറിയില്ല കണ്ടശേഷം മാറി നിന്നു, കിച്ചു വരും; സായ് കൃഷ്ണ!

വിജയിയുടെ സമീപത്ത് നിന്ന് തൃഷയെ ഓടിച്ച് വിടുന്നതും നടിയുടെ മുഖത്ത് കേക്ക് തേച്ച് പരിഹസിക്കുന്നതും അടക്കമുള്ള എഐ വീഡിയോകളാണ് വിജയ് ആരാധകരും തൃഷയുമായുള്ള നടന്റെ ബന്ധത്തെ എതിർക്കുന്നവരും പോസ്റ്റ് ചെയ്തത്. ഇത്തരത്തിൽ തൃഷയെ മാത്രം കുറ്റപ്പെടുത്തി പോസ്റ്റുകളും വീഡിയോകളും ഇറക്കുന്നതിന് എതിരെ ഒരു വിഭാ​ഗത്തിന് എതിർപ്പുണ്ട്.

Trisha Vijay birthday

അക്കൂട്ടത്തിൽ ഒരാളായ ഫേസ്ബുക്ക് യൂസർ അനു ചന്ദ്ര പങ്കിട്ട കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മക്കളോടും ഭാര്യയോടും തൃഷയെക്കാൾ കൂടുതൽ വിജയിക്ക് അല്ലേ ആദ്യം ഉത്തരവാദിത്വമുണ്ടാകേണ്ടതെന്ന് അനു ചന്ദ്ര കുറിപ്പിലൂടെ ചോ​ദിച്ചു. ആ കുറിപ്പ് ഇങ്ങനെയാണ്... അല്ല... അപ്പോ അവിഹിതത്തിൽ പെടുന്ന പെണ്ണിന് മാത്രമാണോ ഇവിടെ പ്രശ്നമുള്ളത്?.

രാവിലെ മുതൽ പലതരത്തിലുള്ള ഓരോരോ ഫോട്ടോസും വീഡിയോസും കാണുമ്പോ തോട്ട് ഞാൻ ഇങ്ങനെ ആലോചിക്കുകയായിരുന്നു... അവിഹിതത്തിൽ പെടുന്ന പെണ്ണിന് മാത്രമാണോ ഇവിടെ പ്രശ്നമുള്ളതെന്ന്. തൃഷയുടെ മുഖത്ത് കേക്ക് വാരിപൊത്തുന്നു, തൃഷയെ ഒരുത്തൻ വന്ന് പിടിച്ച് വലിച്ചുകൊണ്ട് പോകുന്നു... എന്തെല്ലാം ടൈപ്പ് ഫോട്ടോസും വീഡിയോസുമാണ് ഇറങ്ങുന്നത്.

ആഗ്രഹിച്ചത് പോലെ 'ഗുല്‍മോഹര്‍'! വീടിന്റെ പേരിനെക്കുറിച്ച് മാളവിക പറഞ്ഞത്? തേജസിനെക്കുറിച്ചും മറുപടി
ആഗ്രഹിച്ചത് പോലെ 'ഗുല്‍മോഹര്‍'! വീടിന്റെ പേരിനെക്കുറിച്ച് മാളവിക പറഞ്ഞത്? തേജസിനെക്കുറിച്ചും മറുപടി

അല്ല അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ... ഒപ്പമിരിക്കുന്ന അയാൾക്ക് പ്രശ്നമൊന്നുമില്ലേ?. അയാളുടെ ഭാര്യ, അയാളുടെ മക്കൾ... അയാൾക്കല്ലേ അവരോടൊക്കെ ആദ്യത്തെ ഉത്തരവാദിത്തമുണ്ടാകേണ്ടത്. അതില്ലാതെ ഒരു പെണ്ണ് ചിരിച്ച് കാണിച്ചപ്പോഴേക്കും ഇറങ്ങി പോകാൻ അയാൾക്ക് പറ്റിയെങ്കിൽ അയാളല്ലേ ഇവിടത്തെ ആദ്യത്തെ കുറ്റക്കാരൻ.

പക്ഷെ അയാളുടെ മുഖത്ത് ആരും കേക്ക് വാരിപൊത്തുന്നുമില്ല. അയാളെ ഒരുത്തനും കേക്കിന് സമീപത്ത് നിന്ന് പിടിച്ച് വലിച്ചുകൊണ്ട് പോകുന്നുമില്ല. പകരം ധാർമിക രോഷം മൊത്തം ആ പെണ്ണിനോട്. സത്യത്തിൽ ഇമ്മാതിരി അവിഹിത കഥകളിൽ സ്ത്രീയെ മാത്രം കുറ്റപ്പെടുത്തുകയും പുരുഷന്റെ പങ്ക് സൗകര്യപൂർവം മറക്കുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പൊക്കെ എന്തൊരു ബോറാണ് ഹേ! എന്നായിരുന്നു കുറിപ്പ്.

Trisha Vijay birthday

പോസ്റ്റിനേയും അനു ചന്ദ്രയുടെ നിരീക്ഷണത്തേയും അനുകൂലിച്ചുള്ള പ്രതികരണങ്ങളാണ് ഏറെയും വന്നത്. നാല് വർഷം മുമ്പാണ് വിജയിയും തൃഷയും പ്രണയത്തിലാണെന്ന ​ഗോസിപ്പുകൾ പ്രചരിച്ച് തുടങ്ങിയത്. മാത്രമല്ല ആ ​ഗോസിപ്പുകൾക്ക് ആക്കം കൂട്ടുന്ന തരത്തിൽ നാല് വർഷമായി വിജയ്ക്ക് തൃഷ മുടങ്ങാതെ പിറന്നാൾ ആശംസകൾ നേരാറുമുണ്ട്. ഇത്തവണ അത് വൈകിയപ്പോൾ ഇരുവരും വേർപിരിഞ്ഞുവെന്നും നടൻ ഭാര്യ സം​ഗീതയുമായും മക്കളുമായും വീണ്ടും ഒത്തുചേരാൻ പോകുന്നുവെന്നും കഥകൾ പ്രചരിച്ചിരുന്നു.

ലിയോയിൽ നായകനും നായികയുമായി അഭിനയിച്ചശേഷമാണ് ഇരുവരുടേയും റിലേഷൻഷിപ്പ് ശക്തമായതെന്നും റിപ്പോർട്ടുകളുണ്ട്. ഇരുവരുടേയും ബന്ധം ഭാര്യ സം​ഗീത തന്നെയാണ് ആദ്യം കണ്ടെത്തിയത്. ശേഷം ഇനി റിലേഷൻഷിപ്പ് തുടരില്ലെന്ന് സം​ഗീതയ്ക്ക് നടൻ ഉറപ്പ് നൽകി.

മറുപടി കേട്ടശേഷം അച്ഛൻ പറഞ്ഞു ഇതിലും ഭേദം മരിക്കുന്നതാണെന്ന്, ആറ് മാസം കഴിഞ്ഞപ്പോൾ അദ്ദേഹം പോയി; ധ്യാൻ!
മറുപടി കേട്ടശേഷം അച്ഛൻ പറഞ്ഞു ഇതിലും ഭേദം മരിക്കുന്നതാണെന്ന്, ആറ് മാസം കഴിഞ്ഞപ്പോൾ അദ്ദേഹം പോയി; ധ്യാൻ!

അങ്ങനെയാണ് വിവാഹമോചനം വേണ്ടെന്ന് വെച്ച് വിജയിക്കൊപ്പം തുടരാൻ സം​ഗീത ആ​ദ്യം തീരുമാനിച്ചത്. പക്ഷെ വിജയ് വാക്ക് തെറ്റിച്ച് വീണ്ടും തൃഷയുമായി അടുത്തതോടെ സം​ഗീത ദാമ്പത്യം അവസാനിപ്പിച്ച് മക്കളുമായി മാറി താമസിക്കുകയായിരുന്നു. ഒരു നടിയുമായുള്ള വിജയിയുടെ അവിഹിതബന്ധമാണ് വിവാഹമോചനത്തിനായി കോടതിയെ സമീപിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് സം​ഗീത ഹർജിയിൽ വ്യക്തിമാക്കിയിരുന്നു.

Read more about: trisha krishnan vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X