എവിടെ പോയാലും നിഴലായി കാണുമായിരുന്നു, മകളുടെ തീരുമാനങ്ങളിൽ അമ്മയ്ക്ക് എതിർപ്പ്?; ഉമ കൃഷ്ണന് എന്ത് സംഭവിച്ചു?
നാല് വർഷത്തോളമായി തൃഷയേയും വിജയിയേയും ചേർത്ത് പ്രചരിച്ചിരുന്ന ഗോസിപ്പുകൾക്ക് സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി ഫയൽ ചെയ്തോടെ ശക്തി പ്രാപിച്ചിരിക്കുന്നു. ഹർജിയിൽ സംഗീത പരാമർശിച്ചിരിക്കുന്ന നടി തൃഷ കൃഷ്ണനാണെന്ന നിഗമനത്തിൽ തെന്നിന്ത്യൻ സിനിമാ ലോകവും ആരാധകരും എത്തി കഴിഞ്ഞു. കുടുംബം തകർത്ത സ്ത്രീ എന്ന ടാഗും തൃഷയ്ക്ക് ചാർത്തി കിട്ടി.
നടിയുമായുള്ള വഴിവിട്ട ബന്ധം കണ്ടുപിടിച്ചതിന്റെ പേരിലാണ് താൻ വിവാഹമോചനം ആവശ്യപ്പെടുന്നതെന്ന് സംഗീത വെളിപ്പെടുത്തിയത് മുതൽ നടിക്ക് എതിരെ രൂക്ഷമായ പരിഹാസവും സൈബർ ആക്രമണവുമാണ് നടക്കുന്നത്. എന്നാൽ ഇപ്പോൾ നടക്കുന്ന കോലാഹലങ്ങളിൽ തൃഷ ഇതുവരേയും പ്രതികരിച്ചിട്ടില്ല. മാത്രമല്ല കഴിഞ്ഞ ദിവസം വിജയിക്കൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

വിജയ്-സംഗീത-തൃഷ വിവാദങ്ങൾ ആളി കത്തുന്ന സാഹചര്യത്തിൽ റെഡ്ഡിറ്റിൽ പ്രത്യക്ഷപ്പെട്ട പുതിയൊരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തൃഷയുടെ അമ്മയ്ക്ക് എന്ത് സംഭവിച്ചു?. നടിയുടെ സമീപകാല സോഷ്യൽമീഡിയ പോസ്റ്റുകളിൽ ഒന്നും അമ്മ ഉമ കൃഷ്ണന്റെ സാന്നിധ്യം ഇല്ല എന്നതാണ് പുതിയ ചർച്ചകൾക്ക് പിന്നിലെ കാരണം. ഒരു കാലത്ത് തൃഷ എവിടെയായിരുന്നാലും അമ്മ ഉമയും അവിടെ നിഴലായി ഉണ്ടാകുമായിരുന്നു.
തന്റെ കരിയർ ഇത്രത്തോളം മെച്ചപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് പിന്നിലെ കാരണം അമ്മയാണെന്ന് തൃഷ തന്നെ പല വേദികളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. വിജയിയുമായുള്ള ബന്ധത്തിന് അമ്മയ്ക്ക് എതിർപ്പുള്ളതുകൊണ്ടാണോ മകൾക്കൊപ്പം എവിടേയും പ്രത്യക്ഷപ്പെടാത്തത് എന്ന രീതിയിലും ചർച്ചകൾ നടക്കുന്നുണ്ട്. മകളെ ശരിയും തെറ്റും പഠിപ്പിക്കാൻ കഴിയാതെ പോയ അമ്മ എന്നും ചില റെഡ്ഡിറ്റ് യൂസേഴ്സ് ഉമയെ വിമർശിച്ച് കുറിച്ചു.
മകളോട് നല്ല തീരുമാനങ്ങൾ എടുക്കാനോ അല്ലെങ്കിൽ വിവാഹമോചിതയാതോ അവിവാഹിതനോ ആയ ഒരു നല്ല പങ്കാളിയെ കണ്ടെത്താനോ ഉമ എന്തുകൊണ്ട് മകളെ ഉപദേശിക്കുന്നില്ല?. ശരിയും തെറ്റും എന്താണെന്ന് പഠിപ്പിക്കേണ്ടത് അമ്മയുടെ ഉത്തരവാദിത്തമല്ലേ?. വിവാഹിതനായ ഒരു പുരുഷനുമായി ഡേറ്റ് ചെയ്യരുതെന്ന് ഉപദേശിക്കാൻ ഉമയ്ക്ക് കഴിഞ്ഞില്ലേ?. ഒറ്റ കുട്ടിയായി ഓമനപുത്രിയായി വളർന്നതിന്റെ കുറവുകൾ തൃഷയുടെ തീരുമാനങ്ങളിലുണ്ട് എന്നിങ്ങനെ നീളുന്നു ഉമയെ വിമർശിച്ചുള്ള കമന്റുകൾ.
അമ്മയ്ക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും തൃഷ പങ്കുവെച്ചിട്ട് നാളുകൾ ഏറെയായിയെങ്കിലും അമ്മ ഉമയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വനിത ദിനത്തിൽ നിറഞ്ഞ് നിന്നത് മകൾ തൃഷയായിരുന്നു. സൈബർ ബുള്ളിയിങ് ശക്തമായി നടക്കുന്നതുകൊണ്ടാകാം അമ്മയുടെ ചിത്രങ്ങൾ പങ്കിടുന്നതിൽ തൃഷ പരിധി നിശ്ചയിച്ചത്.

ഭർത്താവിന്റെ മരണശേഷം ഉമയ്ക്ക് എല്ലാമെല്ലാം മകളാണ്. 2012ലാണ് തൃഷയ്ക്ക് അച്ഛനെ നഷ്ടപ്പെട്ടത്. എന്റെ ഒരേയൊരു മകളാണ് തൃഷ. അവളാണെന്റെ ലോകം. ഞങ്ങൾ തമ്മിലുള്ള ബന്ധം വളരെ കരുത്തുറ്റതാണ്. ഏതൊരു അമ്മ-മകൾ ബന്ധത്തിലുമുള്ളതുപോലെ ഞങ്ങൾ തമ്മിലും പ്രശ്‌നങ്ങളുണ്ടാവാറുണ്ട്. പക്ഷെ മോശം സമയത്തും നല്ല സമയത്തും പരസ്പരം സത്യസന്ധത പുലർത്താറുണ്ട്. അതാണ് ഞങ്ങളുടെ ബന്ധത്തിന്റെ അടിത്തറയും.
ഞങ്ങളുടെ ജീവിതത്തിൽ കുറേ സംഭവങ്ങളുണ്ട്. പലതും വളരെ മോശമായിട്ടുള്ളവ. അതൊക്കെയാണ് ഞങ്ങളെ തമ്മിൽ കൂടുതൽ അടുപ്പിച്ചത് എന്നാണ് മകളെ കുറിച്ച് സംസാരിക്കവെ ഒരിക്കൽ ഉമ പറഞ്ഞത്. എന്ത് പ്രശ്‌നം വന്നാലും ഒരിക്കലും പതറരുതെന്ന് തന്നെ പഠിപ്പിച്ചത് അമ്മയാണെന്ന് നടിയും പറയാറുണ്ട്. മറ്റെന്തിലുമുപരി അടുത്ത സുഹൃത്തുക്കളാണ് ഞങ്ങൾ.
എന്റെ ജീവിതത്തിൽ അമ്മയ്ക്ക് അറിയാത്തതായി ഒരു കാര്യവുമില്ല. അത് ജോലിയുടെ കാര്യത്തിലാണെങ്കിലും സ്വകാര്യജീവിതത്തിലാണെങ്കിലും അതിൽ മാറ്റമില്ല എന്നാണ് തൃഷ പറഞ്ഞത്. പ്രായം അറുപത്തിയഞ്ചിൽ എത്തിയെങ്കിലും തൃഷയെക്കാൾ സുന്ദരിയാണ് അമ്മ ഉമ. മുമ്പ് നിരവധി സിനിമാ അവസരങ്ങൾ ഉമയെ തേടി എത്തിയിരുന്നു. പക്ഷെ അതെല്ലാം അവർ നിരസിച്ചു. മകൾക്ക് വേണ്ടി ജീവിക്കാനായിരുന്നു എന്നും ഉമയ്ക്ക് താൽപര്യം. മറ്റൊന്നും അവർ ആഗ്രഹിച്ചിരുന്നില്ല.


Click it and Unblock the Notifications
















