എല്ലാ സിനിമയിലും ചെലവ് കൂടുന്നു, വിഘ്നേശ് ശിവന് എന്താണ് സംഭവിക്കുന്നത്? എൽഐകെ വിജയം അനിവാര്യം

കരിയറിലെ നിർണായക സമയത്തിലൂടെയാണ് സംവിധായകൻ വിഘ്നേശ് ശിവൻ കടന്ന് പോകുന്നത്. ഒന്നിന് പിറകെ ഒന്നായി വിവാദങ്ങൾ നേരിട്ട വിഘ്നേശ് കരിയറിൽ വലിയ പരാജയങ്ങൾ നേരിട്ട് കഴിഞ്ഞു. കാത്ത് വാക്ക്ല രണ്ട് കാതൽ എന്ന സിനിമയുടെ പരാജയം, അജിത്ത് ചിത്രത്തിൽ നിന്നും പിന്മാറേണ്ടി വന്നത് എന്നിവയെല്ലാം വിഘ്നേശിനെ മാർക്കറ്റ് വാല്യു ഇല്ലാത്ത സംവിധായകനാക്കി.

ഇതിനിടെയാണ് വിഘ്നേശ് എൽഐകെ ( ലൗ ഇൻഷുറൻസ് കമ്പനി) എന്ന സിനിമ പ്രഖ്യാപിച്ചത്. എന്നാൽ പല പ്രശ്നങ്ങൾ ഈ പ്രൊജക്ട് ഷൂട്ടിം​ഗ് ഘട്ടത്തിൽ നേരിട്ടു. സാമ്പത്തിക പ്രശ്നം, പ്രതിഫലം കൊടുക്കാനാകാതായത്, മോശം വിഎഫ്എക്സ് എന്നിങ്ങനെ പല പ്രശ്നങ്ങൾ ഇതിൽ പെടുന്നു. ബഡ‍്ജറ്റ് കൂടുന്നതായിരുന്നു പ്രധാന പ്രശ്നം. നായകൻ പ്രദീപ് രം​ഗനാഥന് പ്രതിഫലത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായി. പ്രദീപ് അവസാന ഘട്ടത്തിൽ ചിത്രവുമായി സഹകരിക്കാതിരുന്നു. ‌

Vignesh Shivan

ഒടുവിൽ പ്രശ്നങ്ങളെല്ലാം ഒരുവിധം തീർത്ത് ഏപ്രിൽ 10 ന് എൽഐകെ റിലീസ് ചെയ്തു. ചിത്രത്തിന്റെ ബോക്സ് ഓഫീസ് പെർഫോമൻസ് വിഘ്നേശ് ശിവനെ സംബന്ധിച്ച് നിർണായകമാണ്. കരിയറിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്താനുള്ള അവസരമാണ് സംവിധായകന് ഇത്. വിഘ്നേശിനെക്കുറിച്ച് ഫിലിം ജേർണലിസ്റ്റ് ബാലാജി പ്രഭു പറഞ്ഞ വാക്കുകളും ഇതിനിടെ ശ്രദ്ധ നേടുന്നു.

വിഘ്നേശ് ആദ്യം പറയുന്ന ബഡ്ജറ്റിനേക്കാൾ പല മ‌ടങ്ങ് അധികം ചെലവിട്ടാണ് സിനിമകൾ തീർക്കുക. അതാണ് നാനും റൗഡി താനിൽ സംഭവിച്ചത്. ബഡ്ജറ്റ് കൂടുന്നത് ധനുഷിന് ഇഷ്ടപ്പെട്ടില്ല. ഷൂട്ടിം​ഗ് നിർത്തി വെച്ചു. അതിന് ശേഷം നയൻതാര തന്റെ കയ്യിലുള്ള പണം നൽകിയാണ് സിനിമ പൂർത്തിയാക്കിയത്. സിനിമ ഹിറ്റായി. നയൻതാര ചെലവാക്കിയ തുക ധനുഷ് തിരികെ നൽ‌കി. വിഘ്നേശ് ശിവൻ എൽഐകെയുടെ ഷൂട്ടിം​ഗിനും ഇത്തരത്തിൽ അമിതമായി പണം ചെലവഴിച്ചു. പ്രദീപ് രം​ഗനാഥനാണ് ഹീറോ.

ഈ സിനിമയുടെ ബഡ്ജറ്റ് 70 കോടിയാണെന്ന് പറയുന്നു. 70 കോടി ബഡ്ജറ്റായാൽ എന്ത് സാമ്പത്തിക ലാഭമാണ് ഈ സിനിമയിൽ നിന്നുണ്ടാകുക. ലാഭം കാണാൻ പറ്റാത്ത അവസ്ഥയാണ്. ഡിജിറ്റൽ റെെറ്റ്സ് ബിസിനസ് നടക്കാൻ ഒരുപാട് നാളുകളെടുത്തെന്നും ബാലാജി പ്രഭു പറയുന്നു. പ്രതിസന്ധി ഘട്ടത്തിൽ വിഘ്നേശ് ശിവന് ആത്മധെെര്യം നൽകിക്കൊണ്ട് ഭാര്യ നയൻതാര ഒപ്പമുണ്ടായിരുന്നു. എൽഐകെ സാമ്പത്തിക പ്രശ്നം നേരിട്ടപ്പോൾ നയൻതാര തന്നെ സഹായിച്ചതിനെക്കുറിച്ച് കഴിഞ്ഞ ദിവസം വിഘ്നേശ് ശിവൻ സംസാരിക്കുകയുണ്ടായി.

Read more about: vignesh shivan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X