വിരസതയും ഈ​ഗോയും കാരണം വേർപിരിഞ്ഞു, മറ്റൊരു പങ്കാളിയെ തേടി പോകാതിരുന്നതിന് കാരണമുണ്ട്; പ്രിയദർശൻ പറയുന്നു!

വേർപിരിഞ്ഞവർ വീണ്ടും ഒന്നിക്കുക ഒരുമിച്ച് ദാമ്പത്യ ജീവിതം നയിക്കുക എന്നത് വളരെ വിരളമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. പൊതുവെ ഇത്തരം കാര്യങ്ങൾ സിനിമയിൽ മാത്രം സംഭവിച്ചാണ് നമ്മൾ മലയാളികൾ കണ്ടിട്ടുള്ളത്. എന്നാൽ അങ്ങനെയല്ല. യഥാർത്ഥ ജീവിതത്തിലും ഇത്തരം കാര്യങ്ങൾ സംഭവിക്കുമെന്ന് പ്രിയ​ദർശനും ലിസിയും നമുക്ക് കാണിച്ച് തന്നു. പത്ത് വർഷം മുമ്പാണ് ഇരുവരും വിവാഹബന്ധം വേർപെടുത്തി രണ്ട് വഴിക്ക് പോയത്.

'അത്രയും നോവിച്ച ആളല്ലേ, ദിലീപ് പോയി കാണണമായിരുന്നു; നിലത്ത് പായയിൽ കിടന്നുറങ്ങുന്ന രഞ്ജിത്ത്...'
'അത്രയും നോവിച്ച ആളല്ലേ, ദിലീപ് പോയി കാണണമായിരുന്നു; നിലത്ത് പായയിൽ കിടന്നുറങ്ങുന്ന രഞ്ജിത്ത്...'

എന്നാൽ ഇപ്പോൾ ഇരുവരും വീണ്ടും ഒരുമിച്ചിരിക്കുകയാണ്. ആരും ചെയ്യാൻ മടിക്കുന്ന ഒന്നാണ് വേർപിരിഞ്ഞ പങ്കാളിയുമായി വീണ്ടും ചേർന്ന് ജീവിക്കുക എന്നത്. താനും ലിസിയും അങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതിന് പിന്നിൽ ശക്തമായ കാരണമുണ്ടെന്ന് പ്രിയ​ദർശൻ ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Priyadarshan Lissy

ലിസിയുമായി വേർപിരിഞ്ഞത് വിരസതയും ഈ​ഗോയും കാരണമാണെന്നും പ്രിയദർശൻ പറ‍ഞ്ഞു. മുപ്പത്തിരണ്ട് വർഷത്തെ വിവാഹ ജീവിതത്തിനുശേഷം ഒരുതരം വിരസതയും ഈഗോയും ഞങ്ങൾക്കിടയിൽ വന്നു. അത് നിന്നെ കാരണം ആയിരുന്നോ ഞാൻ കാരണം ആയിരുന്നോ എന്നൊന്നും പറയാനാകില്ല. ഒരു തരത്തിലുള്ള ഇഗോ. അത് കുറച്ച് കടുപ്പമുള്ളതായിരുന്നു. അതുകൊണ്ട് വേർപിരിയുന്നതാണ് നല്ലതെന്ന് ഞങ്ങൾ തീരുമാനിച്ചു.

കുറച്ച് വർഷങ്ങൾക്കുശേഷം ഞങ്ങൾക്ക് പരസ്പരം മിസ്സ് ചെയ്യുന്നതായി തോന്നി. അതുകൊണ്ടാണ് വീണ്ടും ഒന്നായത്. അതായത് എങ്ങൊക്കെയോ ഒളിഞ്ഞുകിടക്കുന്ന ഒരു സത്യമായ സ്നേഹം ഉണ്ടായിരുന്നു എന്നതാണ് അർത്ഥം. ഞാൻ അവളെ തീർച്ചയായും മിസ് ചെയ്തിരുന്നു. അവളും എന്നെ മിസ് ചെയ്തിരുന്നു. അങ്ങനെ തന്നെയാണ് വീണ്ടും ഒന്നായത്. അത്രേയുള്ളൂ.

തന്തയ്ക്ക് പറഞ്ഞാൽ നിന്നെയും തല്ലുമെടാ; ഒടുവിലാന്റെ നാഭിക്കും ചവിട്ടി, കൂടുതൽ പറയാതിരുന്നത് സുരേഷ്കുമാർ കാരണം!
തന്തയ്ക്ക് പറഞ്ഞാൽ നിന്നെയും തല്ലുമെടാ; ഒടുവിലാന്റെ നാഭിക്കും ചവിട്ടി, കൂടുതൽ പറയാതിരുന്നത് സുരേഷ്കുമാർ കാരണം!

ഇത്ര സിംപിളായ കാര്യമാണ്. നമുക്കൊരു കൂട്ട് എപ്പോഴും അത്യാവശ്യമാണ്. ജീവിതത്തിൽ ഒരാൾ കൂടെയുണ്ടാകുന്നതും ആ കംപാനിയൻഷിപ്പും വളരെ പ്രധാനമാണ്. വേർപിരി‍ഞ്ഞശേഷം ഞങ്ങൾ രണ്ടുപേരും മറ്റൊരു വിവാഹ ബന്ധത്തിലേക്ക് പോയില്ല. എന്തുകൊണ്ട് എന്നാൽ ഇനി വരുന്നയാൾ ഇതിലും മോശമായിരിക്കുമോ എന്നൊരു ചിന്ത രണ്ടുപേരുടെയും മനസിലുണ്ടായിരുന്നു. വീണ്ടും കണ്ടുമുട്ടിയപ്പോൾ ഞങ്ങൾ അത് മനസിലാക്കി.

വിവാഹം എന്ന സ്ഥാപനത്തിൽ നമ്മൾ ബന്ധിക്കപ്പെട്ടിട്ടില്ല. ഓരോരുത്തരും സ്വന്തം ജീവിതം ജീവിച്ചുകൊണ്ടായിരിക്കും മുന്നോട്ട് പോകുക എന്നും പ്രിയദർശൻ പറഞ്ഞു. സിനിമാ സെറ്റിൽ വെച്ചാണ് ലിസിയെ പ്രിയൻ കാണുന്നതും ഇരുവരും പ്രണയത്തിലാകുന്നതും. 1990ൽ അത്യാഢംബരപൂർവമായിരുന്നു വിവാഹം. കല്യാണശേഷം അഭിനയം വിട്ട ലിസി കുടുംബിനി റോളിൽ ഒതുങ്ങി.

Priyadarshan Lissy

സിദ്ധാർത്ഥ്, കല്യാണി എന്നിങ്ങനെ രണ്ട് മക്കളും പിറന്നു. വിവാഹം കഴിഞ്ഞ് 24 വർഷം പിന്നിട്ടപ്പോഴാണ് ഇരുവരും നിയമപരമായി വേർപിരിഞ്ഞത്. വിവാഹമോചനം ആവശ്യപ്പെട്ട് ലിസിയാണ് ആദ്യം ചെന്നൈ കുടുംബകോടതിയിൽ ഹർജി നൽകിയത്. പ്രിയദർശനെതിരെ നൽകിയ ഗാർഹികപീഡനക്കേസിൽ പിന്നീട് ഹൈക്കോടതിയുടെ ഇടപെടലോടെ ഒത്തുതീർപ്പുണ്ടാക്കുകയും പരസ്പരസമ്മതപ്രകാരമുള്ള വിവാഹമോചനഹർജി നൽകുകയും ചെയ്യുകയായിരുന്നു.

പിന്നീട് ഇരുവരുടെയും സ്വത്തുക്കൾ പങ്കുവെക്കുന്നതുൾപ്പടെയുൾപ്പടെയുള്ള നടപടികളും പൂർത്തിയാക്കി. നിയമപ്രകാരം ആറ് മാസം പിരിഞ്ഞ് താമസിച്ച ശേഷം രണ്ട് തവണ കോടതി കേസ് പരിഗണിച്ചെങ്കിലും മോഹൻലാൽ ചിത്രം ഒപ്പത്തിന്‍റെ തിരക്കുകളിലായതിനാൽ പ്രിയദർശൻ കോടതിയിലെത്തിയിരുന്നില്ല. തുടർന്ന് രണ്ട് തവണ കേസിൽ വിധി പറയുന്നത് കോടതി മാറ്റി വെച്ചു.

അശ്വിൻ ദിയയുടെ ജോലിക്കാരനെ പോലെയായി, ഇതിനാണോ ഇത്രയും പഠിച്ചത്; ഐടി ജോലി വിട്ടു?
അശ്വിൻ ദിയയുടെ ജോലിക്കാരനെ പോലെയായി, ഇതിനാണോ ഇത്രയും പഠിച്ചത്; ഐടി ജോലി വിട്ടു?

ജ്യോത്സ്യന്‍റെ നിർദേശപ്രകാരമാണ് വേർപിരിയലെന്നും ഇരുവരും ഉടൻ വീണ്ടും വിവാഹിതരാകുമെന്നുമുള്ള തരത്തിൽ ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ലിസിയും പ്രിയദർശനും രംഗത്തെത്തിയിരുന്നു. നിരവധി കോലാഹലങ്ങൾ ഇരുവരുടേയും വേർപിരിയലുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. അടുത്തിടെ ഒരു വിവാഹ ചടങ്ങിൽ ലിസിയും പ്രിയദർശനും ഒരുമിച്ചാണ് എത്തിയത്. അത് ചർച്ചയായപ്പോഴാണ് വീണ്ടും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചുവെന്ന് പ്രിയദർശൻ വെളിപ്പെടുത്തി‌യത്.

More from Filmibeat

Read more about: priyadarshan lissy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X