കുടുംബത്തിൽ നിന്ന് അടക്കം പരാതികൾ, സ്ത്രീവിഷയത്തിൽ നാണംകെട്ട് തലകുനിച്ചവർ, പിഷാരടിക്ക് ശോഭനമായ ഭാവിയുണ്ട്!
പുതിയ കേരള നിയമസഭയിൽ കലാകാരന്മാർക്ക് അഭിമാനിക്കാവുന്ന മൂന്ന് കലാകാരന്മാരാണ് ജയിച്ച് എംഎൽഎമാർ ആയിരിക്കുന്നത്. കരുനാഗപള്ളി എംഎൽഎയായ സി.ആർ മഹേഷ്, നിലമ്പൂർ എംഎൽഎയായ ആര്യാടൻ ഷൗക്കത്ത്, പാലക്കാട് എംഎൽഎയായ രമേഷ് പിഷാരടി എന്നിവരാണവർ. സിനിമയുടെ സമസ്ത മേഖലയിലും സാന്നിധ്യം ഉറപ്പിച്ച രമേഷ് പിഷാരടി നിമയസഭയിൽ എത്തുന്നുവെന്നത് സിനിമാക്കാരായ എല്ലാവർക്കും വളരെ സന്തോഷമേകുന്ന കാര്യമാണ്.
ഇപ്പോഴിതാ ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചവരും തോറ്റവരുമായ സെലിബ്രിറ്റി സ്ഥാനാർത്ഥികളെ കുറിച്ച് ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു. പാലക്കാട് യുഡിഎഫിന് വേണ്ടി മത്സരിച്ച് വിജയിച്ച രമേഷ് പിഷാരടി പാലക്കാടുകാർക്ക് അസറ്റും സിനിമാക്കാർക്ക് അഭിമാനവുമാണെന്ന് ആലപ്പി അഷ്റഫ് പറഞ്ഞു. അഷ്റഫിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം.... കഴിഞ്ഞ നിയമസഭയിൽ സിനിമാക്കാരായ രണ്ട് നടന്മാരുണ്ടായിരുന്നു.

എന്നാൽ ആ രണ്ടുപേരും ഇപ്പോഴില്ല. ഗണേഷ്കുമാറും മുകേഷുമാണ് ആ രണ്ടുപേർ. ഇവർ സ്ത്രീവിഷയത്തിൽ അപവാദം കേട്ട് നാണംകെട്ട് തലകുനിച്ച് നിൽക്കേണ്ടി വന്നവരാണ്. അത് സിനിമാക്കാരെ സംബന്ധിച്ച് വലിയ നാണക്കേടിനും പേരുദോഷത്തിനും വഴിവെച്ചു. മുകേഷിന്റെ കാര്യത്തിൽ കുടുംബത്തിൽ നിന്നും പുറത്ത് നിന്നും പരാതികൾ ഉയർന്ന് വന്നിട്ടുണ്ട്.
എന്നാൽ ഗണേഷിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ സമ്പൂർണ്ണ പതനത്തിന് ഇടവരുത്തിയത് കുടുംബത്തിൽ നിന്നും മാത്രമാണ്. പക്ഷെ പിഷാരടിയുടെ പേരിൽ ഇത്തരം ഏടാകൂടങ്ങൾ ഒന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം അദ്ദേഹം സിനിമയിൽ വന്നിട്ട് വർഷങ്ങൾ ഏറെയായിയെങ്കിലും ഇന്നുവരേയും ഒരു പേരുദോഷവും ഉണ്ടാക്കിയിട്ടില്ല. സ്വഭാവത്തിലും പെരുമാറ്റത്തിലും വെച്ചടി വെച്ചടി മികവ് തെളിയിക്കുകയാണ് ഉണ്ടായത്.
ഇതൊന്നും കൈമോശം വരുത്താതെ കിട്ടിയ ഭാഗ്യത്തിലും ഉയർച്ചയിലും അഹങ്കാരം തോന്നാതെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചാൽ തീർച്ചയായും ശോഭനമായ ഒരു രാഷ്ട്രീയ ഭാവി പിഷാരടിക്ക് ഉണ്ടാകും. സിനിമയും സ്റ്റേജ് ഷോകളും എല്ലാം മാറ്റിവെച്ച് നല്ലൊരു ജനസേവകനാകുമെന്ന് ജനങ്ങൾക്ക് കൊടുത്ത വാക്ക് പിഷാരടി അക്ഷരം പ്രതിപാലിക്കുമെന്ന് ഉറപ്പാണ്. സെലിബ്രിറ്റികളായ കരമന സുധീർ, അഞ്ജലി നായർ, റോബിൻ രാധാകൃഷ്ണൻ, വിവേക് ഗോപൻ, അഖിൽ മാരാർ തുടങ്ങിയവരൊക്കെ മത്സരരംഗത്ത് ഉണ്ടായിരുന്നുവെങ്കിലും അവരെയെല്ലാം ജനം കണ്ടില്ലെന്ന് നടിച്ചു.
ഇവർക്കൊന്നും നിലംതൊടാൻ കഴിഞ്ഞില്ല. ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടതായും വന്നു. മന്ത്രി എന്ന നിലയിൽ കുറച്ചൊക്കെ നല്ല പ്രവർത്തനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും പലരുടേയും പ്രാക്കും ശാപവുമൊക്കെ ഏറ്റ് വാങ്ങിയിട്ടുണ്ടെന്നത് പറയാതെ വയ്യ.

ഗണേഷ് കുമാർ പരാജയപ്പെട്ടുവെന്ന് അറിഞ്ഞപ്പോൾ ഉമ്മൻചാണ്ടിയുടെ മക്കൾ മീഡിയയിലൂടെ വെളിപ്പെടുത്തിയ ചില കാര്യങ്ങളുണ്ട്. എന്റെ അപ്പ സ്വപ്നം കണ്ട മാറ്റമാണ് പത്തനാപുരത്ത് സംഭവിച്ചത്. എന്റെ അപ്പയ്ക്കും ഞങ്ങളുടെ കുടുംബത്തിനും ഇപ്പോഴാണ് നീതി കിട്ടിയത്. പത്തനാപുരത്തെ പ്രബുദ്ധരായ ജനങ്ങൾക്ക് ഒരായിരം നന്ദി എന്നതായിരുന്നു അത്. കൂടാതെ ഗണേഷ് കുമാറിന്റെ കുടുംബത്തുള്ള സ്ത്രീകൾ പോലും പത്തനാപുരത്തെ ജനങ്ങൾക്ക് നന്ദി പറഞ്ഞുവെന്നതാണ് സത്യം.
മുകേഷിന്റെ തീരുമാനം എന്തായാലും നന്നായി. അല്ലെങ്കിൽ ഗണേഷ് കുമാറിനേക്കാളും പരിതാപകരമായ സ്ഥിതിയാകുമായിരുന്നു മുകേഷിന്. തെരഞ്ഞെടുപ്പ് സമയത്ത് ഏറ്റവും കൂടുതൽ വ്യക്തിഹത്യയ്ക്ക് പാത്രമായ ആൾ കൂടിയാണ് പിഷാരടി. അദ്ദേഹം വിജയിക്കില്ലെന്നും വലിയ പരാജയം ഏറ്റുവാങ്ങുമെന്നുമാണ് പാലക്കാടിന് പുറത്തുള്ളവർ പിഷാരടിയുടെ കാര്യത്തിൽ വിധിയെഴുതിയത്.
കോമാളിയായിപ്പോലും അദ്ദേഹത്തെ പലരും ചിത്രീകരിച്ചു. എന്നാൽ വിവേകത്തോടെയും പക്വതയോടെയും അതിലുപരി സ്നേഹത്തോടെയും ബഹുമാനത്തോടെയുമുള്ള ഇടപെടലുകളും സംസാരശൈലിയും കൊണ്ട് തള്ളിപ്പറഞ്ഞവരെ കൊണ്ട് തന്നെ കയ്യടിപ്പിക്കുകയും അനുമോദിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് പിഷാരടി ഫലം വന്നപ്പോൾ എത്തി. എന്തായാലും പിഷാരടി പാലക്കാടുകാർക്ക് അസറ്റും സിനിമാക്കാർക്ക് അഭിമാനവുമാണെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.


Click it and Unblock the Notifications


