ബന്ധുക്കളെ പിന്നെ നോക്കാം, കടക്കെണിയിലാകുന്നു; സൂര്യ പുറത്ത് വന്നേ പറ്റൂ! താരം നേരിടുന്നത്
സൂര്യയുടെ കരിയറിലെ തകർച്ചയ്ക്ക് കാരണം ബന്ധുക്കളുമായി ചേർന്ന് സിനിമ ചെയ്യുന്നതാണെന്ന വിമർശനം കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. കഴിഞ്ഞ കുറേക്കാലമായി ഡ്രീം വാരിയേർസ് പിക്ചേർസ്, സ്റ്റുഡിയോ ഗ്രീൻ എന്നീ പ്രൊഡക്ഷൻ ഹൗസുകളാണ് സൂര്യയുടെ സിനിമകൾ നിർമിക്കുന്നത്. കറുപ്പ്, എൻജികെ എന്നിവയാണ് ഡ്രീം വാരിയേർസ് പിക്ചേർസ് നിർമ്മിച്ച സൂര്യയുടെ സിനിമകൾ. എൻജികെ പരാജയപ്പെട്ട സിനിമയാണ്. കറുപ്പിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.
സൂര്യയുടെ വൻ പരാജയ സിനിമ കംഗുവ നിർമിച്ചത് സ്റ്റുഡിയോ ഗ്രീൻ ആണ്. ഈ രണ്ട് പ്രൊഡക്ഷൻ ഹൗസുകളുടെയും തലപ്പത്ത് സൂര്യയുടെ ബന്ധുക്കളാണ്. സ്റ്റുഡിയോ ഗ്രീനിന്റെ സ്ഥാപകൻ കെഇ ജ്ഞാനവേൽ രാജ സൂര്യയുടെ കസിൻ ആണ്. ഡ്രീം വാരിയേർസ് പിക്ചേർസിന്റെ മേധാവി എസ്ആർ പ്രഭുവും സൂര്യയുടെ ബന്ധുവാണ്. ഇതേക്കുറിച്ച് ഫിലിം ജേർണലിസ്റ്റ് ബിസ്മി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

സൂര്യ അഭിനയിക്കുന്ന സിനിമയായാലും കാർത്തി അഭിനയിക്കുന്ന സിനിമയായാലും അത് ഏത് നിർമാതാക്കൾ നിർമിച്ചാലും ആരാധകർക്കെന്താണ്. പടം നല്ലതല്ലെങ്കിൽ വിമർശനം വരും. പക്ഷെ ബന്ധുക്കൾ നിർമിക്കുന്ന സിനിമകളിൽ തന്നെ അഭിനയിക്കുന്നത് സൂര്യക്കും കാർത്തിക്കും തിരിച്ചടിയാകുന്നുണ്ട്. അതാണ് പ്രധാന വിഷയം. ഇനിയെങ്കിലും പുറത്തുള്ളവർക്കൊപ്പം സിനിമകൾ ചെയ്യണം.
സിനിമകളിൽ അവസരമില്ലാതിരിക്കുന്ന ഘട്ടത്തിൽ തിരിച്ച് വരവിന് വേണ്ടിയാണ് പൊതുവേ ഒരു നായകൻ സ്വന്തം പ്രൊഡക്ഷൻ ഹൗസിൽ സിനിമകൾ ചെയ്യുക. അതിനുദാഹരണമാണ് നടൻ അർജുൻ. ഒരു ഘട്ടത്തിൽ അർജുന്റെ മാർക്കറ്റ് പോയി. അപ്പോൾ സേവകൻ, പ്രതാപ്, കർണ എന്നിങ്ങനെ സ്വന്തം സിനിമകൾ അർജുൻ കൊണ്ട് വന്നു. അതോടെ കരിയറിലെ പീക്കിലെത്തി.
ഒരു നിർമാതാവിന് എത്ര ലാഭം ലഭിക്കുന്നുണ്ടെന്ന് നായകൻമാർക്ക് അറിയാം. ആരെങ്കിലും ഈ പടമെടുത്ത് സമ്പാദിക്കുന്നതിന് പകരം നമ്മൾ തന്നെ സമ്പാദിക്കുന്നതല്ലേ നല്ലത് എന്ന് ചിന്തിക്കുന്നതാണ് മറ്റൊരു കാരണം. ഈ കാരണം കൊണ്ടാണ് സൂര്യയും കാർത്തിയും കുടുംബക്കാരുടെ സിനിമകൾ ചെയ്യുന്നത്.
നിങ്ങൾ വളരുമ്പോൾ ഒപ്പമുള്ളവരും വളരണമെന്ന് വിചാരിച്ച് ഇങ്ങനെ ചെയ്തു. പക്ഷെ ഇന്ന് അത് വലിയ കടത്തിലേക്ക് എത്തിച്ചേർന്നില്ലേ. കംഗുവ പടത്തിനുണ്ടായ പ്രശ്നം. ഇപ്പോൾ കറുപ്പ് സിനിമയ്ക്കും ഉണ്ടായ പ്രശ്നം. മറുവശത്ത് കാർത്തിയും ഇങ്ങനെ. ഇത്തരം സാഹചര്യത്തിൽ നിന്ന് പുറത്ത് വരണം. അത് സൂര്യക്കും കാർത്തിക്കുമാണ് നല്ലത്. ആരാധകർ പക്ഷെ അത് ആലോചിച്ച് ആശങ്കപ്പെടേണ്ടതില്ല. ബഡ്ജറ്റിൽ ഇവർ നിയന്ത്രണം വെക്കുന്നില്ലെന്ന് തോന്നുന്നു. കറുപ്പിന്റെ ബഡ്ജറ്റ് 118 കോടിയാണ് പ്ലാൻ ചെയ്തത്. അത് 130 കോടിയായി. ഡിജിറ്റൽ, സാറ്റ്ലെെറ്റ് വിൽപ്പന നടക്കാത്തതിനാൽ റിലീസ് ചെയ്യാതെ വെച്ചു. അതോടെ പലിശ കൂടിയിരിക്കാമെന്നും ബിസ്മി പറയുന്നു.
അതേസമയം ബന്ധുക്കളുടെ പ്രൊഡക്ഷൻ ഹൗസിന് കീഴിൽ സൂര്യ നേരത്തെ നിരവധി ഹിറ്റ് സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ സൂര്യക്ക് കരിയറിൽ മോശം സമയമാണ്. വലിയ പ്രതീക്ഷയോടെ വരുന്ന സിനിമകൾ ഓരോന്നായി പരാജയപ്പെടുന്നു. കരിയറിൽ ഒരു തിരിച്ച് വരവ് സൂര്യക്ക് അനിവാര്യമാണ്. റിലീസിന് ഒരുപാട് തടസങ്ങൾ നേരിട്ട ശേഷമാണ് സൂര്യ നായകനായ പുതിയ ചിത്രം കറുപ്പ് ബിഗ് സ്ക്രീനിലെത്തിയത്.


Click it and Unblock the Notifications

