സർജറി ചെയ്തത് മറച്ചതല്ല, മഞ്ജുവിന്റെ കഴുത്തിലെ പാച്ച് ഇക്കാരണത്താൽ; അത്രയും യാത്രകൾ
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മഞ്ജു വാര്യരുടെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ട്രെഡീഷണൽ ലുക്കിലുള്ള മഞ്ജുവിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു. 47 കാരിയായ മഞ്ജുവിന്റെ തിളങ്ങുന്ന സൗന്ദര്യത്തിന് പിന്നിലെ രഹസ്യമെന്തെന്ന ചോദ്യം ആരാധകർക്കുണ്ട്. മഞ്ജുവിനോട് ചോദിച്ചപ്പോഴേക്കെ നിറഞ്ഞ ചിരിയോടെ മനസിന്റെ സന്തോഷം എന്ന മറുപടിയാണ് പലർക്കും ലഭിച്ചത്. സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നതിനേക്കാൾ മനസിന്റെ സന്തോഷത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് മഞ്ജു വ്യക്തമാക്കിയതാണ്. എന്ന് കരുതി സൗന്ദര്യത്തിന്റെ കാര്യം പാടേ അവഗണിക്കുന്നയാളുമല്ല മഞ്ജു.
കൃത്യമായി ഡയറ്റിംഗും സ്കിൻ കെയറുമെല്ലാം ഇതിന് പിന്നിലുണ്ട്. കഴിഞ്ഞ ദിവസമാണ് നടി ഭാവനയുടെ പുതിയ സിനിമ അനോമി കാണാൻ മഞ്ജു തിയറ്ററിലെത്തിയത്. മഞ്ജുവിന് ചുറ്റും ഓൺലെെൻ മീഡിയകൾ തടിച്ച് കൂടി. സോഷ്യൽ മീഡിയയിൽ വെെറലായ ദൃശ്യങ്ങളിൽ മഞ്ജുവിന്റെ കഴുത്തിൽ സ്റ്റിക്കർ പോലെ ഒന്ന് കാണാം. ഇത് എന്താണെന്നാണ് ഇപ്പോൾ നെറ്റിസൺസിന്റെ ചോദ്യം.

പലരും തങ്ങളുടെ ഭാവനയിൽ അനുമാനത്തിലെത്തി. കഴുത്തിലെ ചുളിവിനുള്ള പ്ലാസ്റ്റിക് സർജറി ചെയ്തതിന്റെ പാടാണെന്ന് വരെ വാദം. എന്നാൽ യഥാർത്ഥത്തിൽ ഇത് മോഷൻ സിക്ക്നെസ് പാച്ച് ആണ്. ഇക്കാര്യം ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. യാത്രയ്ക്കിടയിൽ ഉണ്ടാകുന്ന തലകറക്കം, ഛർദ്ദി, അസ്വസ്ഥത എന്നിവ (യാത്രക്ഷീണം അഥവാ Motion Sickness) ഒഴിവാക്കാനാണ് സാധാരണയായി ഇത്തരം പാച്ചുകൾ ഉപയോഗിക്കുന്നത്. ചെവിയുടെ പുറകിലോ കഴുത്തിലോ ആണ് ഇത് ഒട്ടിക്കാറുള്ളത്.
ഇതിൽ അടങ്ങിയിരിക്കുന്ന മരുന്ന് (സാധാരണയായി സ്കോപ്പോളമിൻ - Scopolamine) ചർമ്മത്തിലൂടെ സാവധാനം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു.ഉപയോഗം: വിമാനം, ബസ്, അല്ലെങ്കിൽ കപ്പൽ യാത്രകൾക്ക് മുൻപാണ് ഇത് ഉപയോഗിക്കുന്നത്. ഫലം: ആന്തരിക കർണ്ണത്തിലെ ബാലൻസിനെ നിയന്ത്രിച്ച് തലകറക്കം വരാതെ ഇത് സഹായിക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ വന്ന കമന്റ്.
കരിയറിൽ വലിയ തിരക്കിലാണ് മഞ്ജു വാര്യർ. ഒന്നിന് പിറകെ ഒന്നായി ബിഗ് ബഡ്ജറ്റ് സിനിമകൾ ചെയ്യുന്നു. പല ഇവന്റുകൾക്കുമെത്തുന്നു. യാത്രകളിലാണ് മിക്കപ്പോഴും മഞ്ജു. അതുകൊണ്ടായിരിക്കാം ഈ പാച്ച് ഉപയോഗിച്ചത്. എമ്പുരാന്റെ വിജയത്തിളക്കത്തിലാണ് മഞ്ജു വാര്യർ ഇന്ന്. മലയാളത്തിൽ പിന്നീട് മറ്റൊരു സിനിമയും നടി കമ്മിറ്റ് ചെയ്തിട്ടില്ല. മികച്ച തിരക്കഥകൾക്കായുള്ള കാത്തിരിപ്പിലാണ് നടി. തമിഴിലും മഞ്ജു ഇന്ന് സിനിമകൾ ചെയ്യുന്നുണ്ട്. മിസ്റ്റർ എക്സ് ആണ് റിലീസ് ചെയ്യാനുള്ള മഞ്ജുവിന്റെ തമിഴ് ചിത്രം. ഏറെ നാളായി റിലീസ് നീണ്ട് പോകുകയാണ്. ആര്യ, ഗൗതം കാർത്തിക് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.


Click it and Unblock the Notifications











