വിജയ്ക്ക് ജയ് വിളി വന്നാൽ പ്രശ്നമാകും, തൃഷ മാറി നിൽക്കുന്നു; വീട് പൊളിക്കാനൊരുങ്ങി വിജയുടെ പിതാവ്
വിജയും തൃഷയും പ്രണയത്തിലാണെന്ന് തമിഴകത്ത് ഏറെക്കാലമായി സംസാരമുണ്ട്. വിജയുടെ ഭാര്യ സംഗീത ഡിവോഴ്സ് പെറ്റീഷൻ നൽകിയതോടെ ഈ അഭ്യൂഹത്തിന് ആക്കം കൂടി. ഗോസിപ്പുകൾ രൂക്ഷമാകുന്നതിനിടെ തൃഷയുടെ പുതിയ സിനിമ കറുപ്പ് റിലീസിനെത്തുകയാണ്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ തൃഷ പങ്കെടുത്തില്ല. ആർജെ ബാലാജി സംവിധാനം ചെയ്ത കറുപ്പിൽ സൂര്യയാണ് നായകൻ. തൃഷ മാറി നിൽക്കുന്നതിനെക്കുറിച്ച് ഫിലിം ജേർണലിസ്റ്റ് ബിസ്മി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
വിജയുമായി തൃഷ ബന്ധത്തിലാണെന്ന് സംസാരമുണ്ട്. മീഡിയകൾക്ക് മുന്നിൽ ഇപ്പോൾ വന്നാൽ ചോദ്യങ്ങൾ വരും. അതല്ലെങ്കിൽ ഓഡിയോ ലോഞ്ചിൽ തൃഷ സംസാരിക്കുമ്പോൾ എല്ലാവരും വിജയ് എന്ന് വിളിച്ച് കൂവിയാൽ ആ ഇവന്റിന്റെ മൂഡ് തന്നെ മാറ്റും. അതുകാെണ്ട് തൃഷ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാതിരുന്നതാകാം. മറ്റൊരു സംസാരം ഷൂട്ടിനിടെ ആർജെ ബാലാജിക്കും തൃഷയ്ക്കുമിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരിക്കാം എന്നതാണ്. പൊതുവെ സംസാരം കൂടുതലാണ് ആർജെ ബാലാജിക്ക്. എല്ലാവരോടും സംസാരിക്കുന്നത് പോലെ തൃഷയോട് സംസാരിച്ച് അവർ തിരിച്ച് കടിച്ചിരിക്കാൻ സാധ്യതയുണ്ടെന്നും ബിസ്മി പറയുന്നു.

വിജയ് താമസിച്ച വീടുകളിലൊന്ന് പിതാവ് എസ്എ ചന്ദ്രശേഖർ പൊളിക്കുകയാണെന്നും ബിസ്മി പറയുന്നുണ്ട്. സാലിഗ്രാമത്തിൽ വിജയ്ക്ക് രണ്ട് മൂന്ന് വീടുകളുണ്ട്. അതിലൊരു വീടാണ് ഇപ്പോൾ പൊളിക്കുന്നത്. വിജയ് കല്യാണം കഴിഞ്ഞ് കുറച്ച് വർഷങ്ങൾ ആ വീട്ടിലാണ് കഴിഞ്ഞിരുന്നത്. പിന്നീട് വിജയ് താമസം മാറി. വിജയുടെ മാതാപിതാക്കൾ അവിടെ താമസിച്ചു. പിന്നീട് അവരും താമസം മാറി.
ആ വീട് വാടയ്ക്ക് കൊടുത്തു. ഇപ്പോൾ അവരും വീട് വിട്ടു. ആ വീട് പൊളിക്കാനുള്ള നടപടികൾ നടന്ന് കൊണ്ടിരിക്കുകയാണ്. ആ വീട് ഇടിച്ച് അപാർട്മെന്റ് ഉണ്ടാക്കി അതിന്റെ വാടക കൊണ്ട് ജീവിക്കേണ്ട അവസ്ഥ ഇപ്പോഴില്ല. മാത്രമല്ല ഈ വീട് ഇടിഞ്ഞ് വീഴാറായിട്ടുമില്ല. ഒരുപക്ഷെ വിജയ് മുഖ്യമന്ത്രിയായാൽ വിജയ് വാങ്ങിയ വീട് എന്ന മൂല്യം ആ വീടിന് ലഭിക്കും. എന്നാൽ ഈ ചിന്ത എസ്എ ചന്ദ്രശേഖറിന് വന്നില്ല.
ആ വീട് എസ്എ ചന്ദ്രശേഖറിന്റേതാണ്. വിജയുടേത് അല്ല. ഈ വീട് സിനിമാ ഷൂട്ടിന് നൽകാറുണ്ടായിരുന്നു അദ്ദേഹം. കരിയറിൽ വീഴ്ച വന്ന കാലത്താണത്. ശോഭ ചന്ദ്രശേഖറും വിജയുമെല്ലാം ഷൂട്ടിംഗ് നടക്കവെ ആ വീട്ടിലെ ഒരു മുറിയിൽ തന്നെയിരിക്കും. എസ്എ ചന്ദ്രശേഖറിന് സ്വന്തം വീട് വാടകയ്ക്ക് കൊടുക്കേണ്ടി വന്നല്ലോ എന്ന് ഞങ്ങളന്ന് ചിന്തിച്ചിട്ടുണ്ടെന്നും ബിസ്മി പറയുന്നു.


Click it and Unblock the Notifications