ആറ് മണി കഴിഞ്ഞാൽ വിജയ്ക്ക് മദ്യപാനം, പിതാവ് മറയ്ക്കാൻ ശ്രമിക്കുന്നു, പ്രതീക്ഷിക്കാതെയുള്ള ചോദ്യം: ചെ​ഗുവേര

വിജയുടെ രാഷ്ട്രീയ ഭാവി എന്താണെന്നറിയാൻ ഇനി ആഴ്ചകൾ മാത്രം. ജനങ്ങൾ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. കന്നിയങ്കത്തിൽ വിജയ്ക്കുള്ള വിജയ സാധ്യതകൾ എത്രയെന്ന ചോദ്യങ്ങൾ വരുന്നുണ്ട്. ശക്തമായ പ്രചരണമാണ് വിജയും അനുയായികളും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. ഇതിനിടെ വിജയ്ക്ക് പിന്തുണ നൽകിക്കൊണ്ട് പിതാവ് എസ്എ ചന്ദ്രശേഖർ കഴിഞ്ഞ ദിവസം ഒരു അഭിമുഖം നൽകുകയുണ്ടായി. അഭിമുഖത്തിനിടെ ഒരു ചോദ്യം വന്നു. വെെകുന്നേരം ആറ് മണിക്ക് ശേഷം വിജയ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാത്തതിന് കാരണം എന്തെന്നായിരുന്നു ചോദ്യം.

പടം ഇറങ്ങിയാൽ കാണാൻ മലയാളികൾ വേണം, പക്ഷെ മലയാളികളോട് വേർതിരിവ്; ദുൽഖർ സൽമാന് വിമർശനം
പടം ഇറങ്ങിയാൽ കാണാൻ മലയാളികൾ വേണം, പക്ഷെ മലയാളികളോട് വേർതിരിവ്; ദുൽഖർ സൽമാന് വിമർശനം

രാത്രിയായാൽ കുറ്റകൃത്യങ്ങൾ നടക്കും. ഇതൊഴിവാക്കാനാണ് രാത്രിയിൽ വിജയ് പ്രചാരണ പരിപാടികളിൽ നിന്നും മാറി നിൽക്കുന്നതെന്നാണ് എസ്എ ചന്ദ്രശേഖർ പറഞ്ഞത്. ഈ വാദത്തിനെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് വിജയ്ക്കെതിരെ തമിഴ് യൂട്യൂബ് ചാനലുകളിൽ നിരന്തരം സംസാരിക്കുന്ന ചെ​ഗുവേര. വിജയ് ആറ് മണിക്ക് ശേഷം പുറത്തേക്ക് വരാത്തതിന് മറ്റൊരു കാരണമുണ്ടെന്ന് ചെ​ഗുവേര പറയുന്നു.

Vijay

ആ ചോദ്യം ചോദിച്ചയുടനെ അദ്ദേഹത്തിന്റെ റിയാക്ഷൻ കണ്ട് നോക്കൂ. ആ ചോദ്യം ചോദിച്ച ആങ്കറെ ഞാൻ പ്രശംസിക്കുന്നു. പ്രതീക്ഷിക്കാതെയുള്ള ചോദ്യത്തിൽ ആദ്യം എസ്എ ചന്ദ്രശേഖറിന് ഉത്തരംമുട്ടി. ഒരു നിമിഷം നിശബ്ദനായി. എന്നിട്ട് പറഞ്ഞ മറുപ‌ടി ഇരുട്ടിൽ കുറ്റകൃത്യങ്ങൾ നടക്കുന്നത് കൊണ്ടാണ് എന്നാണ്. എത്ര രാഷ്ട്രീയ കക്ഷികളുണ്ട്. അവർ രാത്രി പ്രചാരണം നടത്താറില്ലേ. സത്യത്തിൽ വിജയ് ആറ് മണി കഴിഞ്ഞാൽ മദ്യപിച്ച് കിടക്കുകയാണ്. സത്യം പറയാൻ എസ്എ ചന്ദ്രശേഖർ മടിക്കുന്നെന്നും ചെ​ഗുവേര പറയുന്നു. മദ്രാസ് മെയിൽ എന്ന തമിഴ് യൂട്യൂബ് ചാനലിലാണ് പരാമർശം.

എത്ര ശ്രമിച്ചാലും സത്യത്തെ മറയ്ക്കാനോ തടയാനോ കഴിയില്ല... ഒടുവിൽ അത് പുറത്തുവരും! വിവാദങ്ങൾ‌ക്കിടെ ഫിറോസ് ഖാൻ!
എത്ര ശ്രമിച്ചാലും സത്യത്തെ മറയ്ക്കാനോ തടയാനോ കഴിയില്ല... ഒടുവിൽ അത് പുറത്തുവരും! വിവാദങ്ങൾ‌ക്കിടെ ഫിറോസ് ഖാൻ!

അതേസമയം വിജയ്ക്കെതിരെ രാഷ്ട്രീയ എതിരാളികൾ ഇല്ലാക്കഥകൾ ഉണ്ടാക്കുന്നുണ്ടെന്നാണ് എസ്എ ചന്ദ്രശേഖർ പറയുന്നത്.
ഇം​ഗ്ലീഷിൽ ക്യാരക്ടർ അസാസിനേഷൻ എന്ന് പറയും. വ്യക്തിഹത്യ. വിജയ് ഇത്തരക്കാരനാണ്, കുടുംബത്തിന് എതിരാണ്, അച്ഛനോടും അമ്മയോടും എതിർപ്പുണ്ട് എന്നിങ്ങനെ പറഞ്ഞ് വ്യക്തിഹത്യ നടത്തുന്നു. അതാണ് ഇപ്പോൾ പറയുന്ന വ്യക്തിപരമായ കാര്യങ്ങൾ.

എപ്പോഴോ സംഭവിച്ച് സമരസപ്പെട്ട ഒരു വിഷയത്തെ ഇപ്പോൾ വലിച്ചിഴച്ചു. കഴിഞ്ഞ കാര്യമാണ്. അത് വീണ്ടും ഈ സമയത്ത് വരുന്നതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളാണെന്നും എസ്എ ചന്ദ്രശേഖർ പറയുന്നു. വിജയ്ക്കെതിരെ ചില യൂട്യൂബ് ചാനലിൽ ആസൂത്രിതമായി തെറ്റായ പ്രചരണങ്ങൾ നടത്തുന്നുണ്ടെന്നും എസ്എ ചന്ദ്രശേഖർ പറയുന്നു.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X