വിവാഹം സ്വന്തമായെടുത്ത തീരുമാനം, തകർന്നപ്പോൾ അനുഭവിച്ച മാനസിക സംഘർഷം; മറ്റൊരു വിവാഹം മഞ്ജു ചിന്തിക്കില്ല?
മലയാളികൾക്ക് മഞ്ജു വാര്യരെ പോലെ പ്രിയപ്പെട്ട മറ്റൊരു നടിയില്ല. മികച്ച നടി, നല്ല വ്യക്തിത്വം തുടങ്ങി പല കാരണങ്ങളാൽ മഞ്ജുവിന് ജനങ്ങൾക്ക് ഇഷ്‌ടക്കൂടുതലുണ്ട്. മഞ്ജുവിന്റെ ജീവിതത്തിലുണ്ടായ സംഭവ വികാസങ്ങൾ ആരാധകർക്കറിയാവുന്നതാണ്. 47 കാരിയായ മഞ്ജു തന്റേതായ സന്തോഷങ്ങൾക്ക് ഇന്ന് സമയം കണ്ടെത്തുന്നുണ്ട്. യാത്രകളും റെെഡിംഗുമൊക്കെയായി ജീവിതം ആസ്വദിക്കുകയാണ് മഞ്ജു. ജീവിതത്തിലൊരു പങ്കാളിയെ മഞ്ജുവിനി ആഗ്രഹിക്കുന്നില്ലേയെന്നാണ് സോഷ്യൽ മീഡിയയിലെ ചോദ്യം. ഇനിയൊരു വിവാഹമോ കുടുംബ ജീവിതമോ നടിയുടെ മനസിലേ ഉണ്ടാകില്ലെന്ന് ആരാധകർ പറയുന്നു.
19 വയസിലാണ് മഞ്ജു നടൻ ദിലീപിനെ വിവാഹം ചെയ്യുന്നത്. കരിയറിൽ വലിയ താരമൂല്യമുള്ള സമയം. എന്നാൽ കരിയറും പ്രശസ്തിയുമൊന്നും വേണ്ടെന്ന് വെച്ച് മഞ്ജു ദിലീപിന്റെ ഭാര്യയായി വീട്ടിലൊതുങ്ങി. ഒടുവിൽ 14 വർഷം നീണ്ട വിവാഹ ജീവിതത്തിൽ നിന്നും മഞ്ജു പുറത്ത് വന്നത് കണ്ണീരോടെയാണ്. ജന്മം നൽകിയ മകൾ ഒപ്പമില്ല, കരിയറിൽ ഇനി ഭാവിയുണ്ടോ എന്നറിയാത്ത ഘട്ടം. മാനസികമായി തകർന്ന നാളുകൾ മഞ്ജു നേരിട്ടുണ്ട്.

വിവാഹ ബന്ധം അവസാനിപ്പിക്കുക എന്നത് മഞ്ജുവിന് എളുപ്പത്തിലെടുക്കാവുന്ന തീരുമാനമായിരുന്നില്ല. ഒരിക്കൽ ഇതേക്കുറിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി സംസാരിച്ചിട്ടുണ്ട്. മഞ്ജു വാര്യരുമായി ഇടപഴകുമ്പോൾ അവൾ ഒരു അനാഥയെ പോലെ തോന്നിയിരുന്നു. അച്ഛനും അമ്മയും ഒക്കെ എതിർത്തിട്ടാണ് ഇയാളുടെ (ദിലീപ്) കൂടെ പോയി ജീവിച്ചത്. സ്വാഭാവികമായും അതിലൊരു ബുദ്ധിമുട്ട് ഉണ്ടാകും. താനെടുത്ത ജീവിതത്തിൽ ഇങ്ങനെയൊരു പരാജയം സംഭവിച്ചല്ലോ എന്ന് തോന്നും.
എന്താണ് ചെയ്യേണ്ടത്, പെെസയില്ല. അമ്മയും അച്ഛനും സഹോദരനും നീ ഇങ്ങോട്ട് പോര് എന്ന് പറയും. കയറി ചെല്ലാൻ ഒരു വീടുണ്ട്. ഇല്ലെന്നല്ല. പക്ഷെ ഇനിയെന്ത് എന്ന കൺഫ്യൂഷൻ അന്ന് ഉണ്ടായിരുന്നു. ഒരുപാട് ചിന്തിച്ച് ഡിപ്രഷനടിച്ച് വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് മഞ്ജു വാര്യർ അന്ന് കടന്ന് പോയതെന്നും ഭാഗ്യലക്ഷ്മി തുറന്ന് പറഞ്ഞു.
തന്റെ ജീവിതത്തിലെ വലിയൊരു ഭാഗം തന്നെ ദിലീപുമൊത്തുള്ള കുടുംബ ജീവിതത്തിനായാണ് മഞ്ജു മാറ്റി വെച്ചത്. ബന്ധം പിരിഞ്ഞപ്പോൾ മകൾ പോലും ഒപ്പമില്ല. ജീവനാംശവും ആവശ്യപ്പെട്ടില്ല. തന്റെ മുപ്പതുകളിൽ ജീവിതം വീണ്ടും ഒന്നിൽ നിന്ന് തുടങ്ങുകയായിരുന്നു മഞ്ജു. ഇനി വീണ്ടുമൊരു വിവാഹത്തെക്കുറിച്ച് മഞ്ജു ആലോചിക്കാൻ പോലും സാധ്യതയില്ലെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.


Click it and Unblock the Notifications
















