അശ്വിന്റെ അവസ്ഥ നിമിഷിന് വരില്ല, ഇത് ഭാര്യവീട്ടിൽ അശ്വിൻ തന്നെ വരുത്തിവെച്ച സാ​ഹചര്യം; ചർച്ച

അഹാന കൃഷ്ണയും അമ്മൂമ്മയും കസിൻ തൻവിയും തമ്മിലുള്ള പ്രശ്നം സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായി തുടരുകയാണ്. അമ്മൂമ്മയെ അസഭ്യം പറഞ്ഞ അഹാനയ്ക്ക് നേരെ വ്യാപക വിമർശനം വരുന്നുണ്ട്. അമ്മ സിന്ധു കൃഷ്ണ അഹാനയെ പിന്തുണച്ചു. അഹാനയുടെ പങ്കാളിയെന്ന് പറയപ്പെ‌ടുന്ന സിനിമോ‌ട്ടോ​ഗ്രാഫർ നിമിഷ് രവിയും അഹാനയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് പിന്തുണയറിയിച്ചിട്ടുണ്ട്. ഇതോടെ പല അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ വന്നു. അഹാനയുടെയും കുടുംബത്തിന്റെയും സ്വഭാവം മനസിലായ സ്ഥിതിക്ക് വലിയ അപകടത്തിലേക്കാണ് നിമിഷ് വിവാഹത്തിലൂടെ കാലെടുത്ത് വെക്കാൻ പോകുന്നതെന്ന് കമന്റുകളുണ്ട്. കെകെ കുടുംബത്തിലെ ഇപ്പോഴുള്ള മരുമകൻ അശ്വിൻ ​ഗണേശിനെക്കുറിച്ചും കമന്റുകളുണ്ട്.

ഭാര്യയുടെ വീട്ടിൽ യാതൊരു പരി​ഗണനയും അശ്വിൻ ​ഗണേശിന് ലഭിക്കുന്നില്ല. അഹാന കൃഷ്ണയും അശ്വിനും ഇൻസ്റ്റ​ഗ്രാമിൽ അൺഫോളോ ചെയ്തെന്ന് വാദമുണ്ട്. ഇതിനിടെ ദിയ കൃഷ്ണയാണെങ്കിൽ ഭർത്താവിന്റെ വീട്ടുകാരെ തള്ളിപ്പറയുന്ന തരത്തിൽ നിരന്തരം ഇൻസ്റ്റ​ഗ്രാം സ്റ്റോറികൾ പങ്കുവെക്കുന്നു. ഭാര്യയായ ദിയയുടെ വീട്ടിലെ അവ​ഗണനയ്ക്ക് പുറമെ ഇപ്പോൾ സോഷ്യൽ മീഡിയയിലെ പരിഹാസങ്ങളും നേരിടേണ്ട അവസ്ഥയാണ് അശ്വിനെന്നും നാളെ ഇതേ സ്ഥിതി നിമിഷിനും വന്നേേക്കുമെന്നും റെഡിറ്റിൽ അഭിപ്രായമുണ്ട്.

Ahaana Krishna

എന്നാൽ ചിലർ ഈ വാദത്തെ അം​ഗീകരിക്കുന്നില്ല. നിമിഷ് അറിയപ്പെടുന്ന സിനിമോട്ടോ​ഗ്രാഫറാണ്. കോടികൾ പ്രതിഫലം വാങ്ങുന്നയാൾ. പണവും പ്രശസ്തിയുമുള്ളതിന്റെ പരി​ഗണന നിമിഷിന് ലഭിച്ചേക്കുമെന്നതാണ് ഇവർ പറയുന്നത്. മറുവശത്ത് അശ്വിൻ സാധാരണക്കാരനാണ്. ദിയയെ വിവാഹം ചെയ്തതും ദിയ നൽകുന്ന ആഡംബര ലെെഫ് സ്റ്റെെലും വലിയ സൗഭാ​ഗ്യമായി കാണുന്നയാൾ. ഈ പരി​ഗണനയേ അശ്വിന് ലഭിക്കൂ, കാരണം അമിത വിനയം കാണിച്ച് അശ്വിൻ തന്നെ വരുത്തി വെച്ച സാഹചര്യമാണിതെന്നും അഭിപ്രായങ്ങളുണ്ട്.

അമ്മൂമ്മയെയും കസിൻ തൻവിയെയും പൂർണമായും തള്ളിക്കളയുന്ന പരാമർശമാണ് കഴിഞ്ഞ ദിവസം അഹാന നടത്തിയത്. അമ്മൂമ്മ എന്നും പ്രശ്നക്കാരിയാണെന്നും ആ സ്ത്രീ വളരെ മോശമായി സംസാരിക്കാറുണ്ടെന്നും അഹാന പറയുന്നു. തൻവി ഓരോ ഘട്ടത്തിലും തനിക്കാെപ്പമുള്ളവരെ കുറ്റം പറയുന്നയാളാണെന്നും അഹാന പറഞ്ഞു. തൻവി പറയുന്നത് പോലെ തൻവിയുടെ അമ്മ വില്ലത്തിയല്ലെന്നും അഹാന പറഞ്ഞു. ഇതോടെ അഹാനയ്ക്ക് നേരെ വ്യാപക വിമർശനം വന്നു.

തൻവിയുടെ കുട്ടിക്കാലത്ത് അച്ഛനും അമ്മയും വേർപിരിഞ്ഞതാണ്. അച്ഛനൊപ്പമായിരുന്നു തൻവി. എന്നാൽ അച്ഛന്റെ മരണ ശേഷം തിരിച്ച് വരേണ്ടി വന്നു. അമ്മ മറ്റൊരു വിവാഹം ചെയ്ത് കുടുംബ ജീവിതം നയിക്കുന്നതിനാൽ അമ്മൂമ്മയും അപ്പൂപ്പനുമാണ് തൻവിയെ വളർത്തിയത്. ചെറിയ പ്രായത്തിലേ തൻവി അനുഭവിച്ച മാനസിക പ്രയാസങ്ങൾ അഹാന പൂർണമായും തള്ളിക്കളയുന്നെന്നും ഇത് വളരെ മോശമാണെന്നും അഭിപ്രായങ്ങൾ വന്നു. പിന്നാലെ തൻവി അമ്മൂമ്മയെ അഹാന അസഭ്യം പറയുന്ന മെസേജുകളും പുറത്ത് വിട്ടു.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X