പണത്തിന് ഭാര്യയെ വിളിക്കണം, സെറ്റിൽ ചാരൻമാർ; ഇറങ്ങിയോടിയ രവി വീണ്ടും ആരതിക്കരികിലേക്ക്? ‌

രവി മോഹൻ-കെനീഷ ഫ്രാൻസിസ് ബ്രേക്കപ്പ് കോളിവുഡിൽ ചർച്ചയാകുകയാണ്. ഇവരു‌ടെ ബന്ധം തു‌ടങ്ങിയ നാൾ മുതൽ വിവാദഹമാണ്. നിയമപരമായി ആരതി രവി ഭാര്യയായിരിക്കെയാണ് രവി മോ​ഹൻ കെനീഷയ്ക്കൊപ്പം മറ്റൊരു ജീവിതം തുടങ്ങിയത്. ആരതിക്ക് ഡിവോഴ്സ് നോട്ടീസും അയച്ചു. എന്നാൽ ബന്ധം പിരിയാൻ ആദ്യം ആരതി തയ്യാറായില്ല. തന്നെയും രണ്ട് മക്കളെയും രവി മോഹൻ ഉപേക്ഷിക്കുകയായിരുന്നെന്ന് ആരോപിച്ച് ആരതി രം​ഗത്ത് വന്നു. പിന്നീ‌ടുണ്ടായ പ്രശ്നങ്ങൾ ചെറുതല്ല.

എന്തുമാകാം... അച്ഛന്റേയും അമ്മയുടേയും ചിലവിലല്ലേ, സമ്പാദ്യം ആഢംബരത്തിന്; 21 വയസ് മുതൽ സമ്പാദിക്കുന്നു!
എന്തുമാകാം... അച്ഛന്റേയും അമ്മയുടേയും ചിലവിലല്ലേ, സമ്പാദ്യം ആഢംബരത്തിന്; 21 വയസ് മുതൽ സമ്പാദിക്കുന്നു!

2005 ലാണ് രവി മോഹനും ആരതി രവിയും പ്രണയത്തിലാകുന്നത്. അന്ന് രവി മോഹൻ ജയം രവിയെന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രശസ്ത നിർമാതാവ് സുജാത വിജയകുമാറിന്റെ മകളാണ് ആരതി. ഖുശ്ബു സുന്ദർ, തൃഷ തുടങ്ങി സിനിമാ ലോകത്തെ നിരവധി പേർക്ക് ഇവരുടെ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നു.

Ravi Mohan

2009 ൽ വിവാ​ഹം നടന്നു. സന്തോഷകരമായ ജീവിതം നയിക്കുന്ന ദമ്പതികളായാണ് ഇവരെ പുറം ലോകം കണ്ടത്. രണ്ട് ആൺമക്കൾ ഇവർക്ക് പിറന്നു. ജയം രവി അക്കാലത്ത് താരമൂല്യമുള്ള സെൻസേഷണൽ താരമാണ്. അക്കാലത്തൊന്നും നടന്റെ പേര് ​ഗോസിപ്പ് കോളങ്ങളിൽ വന്നിട്ടില്ല. രവിക്കൊപ്പം മിക്കപ്പോഴും ആരതിയെയും കാണാായിരുന്നു. രവിയുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചിരുന്നത് ആരതിയാണ്.

ഭാര്യയെ ചീത്ത പറഞ്ഞ് കാമുകി, പിന്നാലെ രവി മോഹനുമായി തെറ്റിപ്പിരിഞ്ഞു; കാല് പിടിച്ചിട്ടും നടൻ കേട്ടില്ല?
ഭാര്യയെ ചീത്ത പറഞ്ഞ് കാമുകി, പിന്നാലെ രവി മോഹനുമായി തെറ്റിപ്പിരിഞ്ഞു; കാല് പിടിച്ചിട്ടും നടൻ കേട്ടില്ല?

വ്യക്തി ജീവിതത്തിലും കരിയറിലും ആരതിയുടെ നിയന്ത്രണം പരിധി വിട്ടതോടെയാണ് രവിയുടെ ക്ഷമ നശിച്ചതെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നു. രവി അധ്വാനിച്ചുണ്ടാക്കുന്ന പണത്തിന് മേൽ ആരതിക്കായിരുന്നു നിയന്ത്രണം. സ്വന്തം പണം ചെലവിടാൻ ആരതിയോട് ചോദിക്കേണ്ട സ്ഥിതി. അതും ചെറിയ കാര്യങ്ങൾക്ക് പോലും. ഒരിക്കൽ നടൻ വിക്രം പൊന്നിയൻ സെൽവൻ സിനിമയുടെ പ്രൊമോഷൻ സമയത്ത് ഒരു അഭിമുഖത്തിൽ തമാശയായി ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

ഞങ്ങൾ പാർട്ടി ചെയ്യുമ്പോൾ ഞാൻ മാനേജരിൽ നിന്നാണ് പണം ചോദിക്കുക. എന്നാൽ രവി ഭാര്യയോടാണ് ചോദിക്കുക എന്നാണ് വിക്രം പറഞ്ഞത്. സെറ്റുകളിൽ ജയം രവിയെ നിരീക്ഷിക്കാൻ ആളുകളെ ഏർപ്പെടുത്തുക, സ്വന്തമായി വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങുക, എന്നാൽ രവി വാങ്ങിയാൽ കണക്ക് ബോധിപ്പിക്കേണ്ടി വരിക എന്നിവയെല്ലാം രവിയെ അസ്വസ്ഥനാക്കി.

ഇതിനിടെ ആരതിയുടെ അമ്മ സുജാതയുടെ പ്രൊഡക്ഷൻ ഹൗസിൽ രവി സിനിമകൾ ചെയ്തു. ഇവ പരാജയപ്പെട്ടു. സുജാത വിജയകുമാറും രവിയും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായി. ഇതെല്ലാം രവി-ആരതി ബന്ധത്തെ ഉലച്ചു. രവി മോ​​ഹ​ൻ ഒരു ദിവസം വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു എന്നാണ് ആരതി പറയുന്നത്. ഇതിനിടെ ഹീലർ ആയ കെനീഷയുമായി രവി അടുത്തു. ഇവർ ഒരുമിച്ച് ജീവിതവും തുടങ്ങി.

രവി മോഹൻ തന്റേതാണെന്ന് ഉറക്കെ പറയുന്ന ആരതിയെ അമ്പരപ്പോടെയാണ് ജനം കണ്ടത്. ഭാര്യയും മക്കളുമുള്ള ആളല്ലേയെന്ന് ചോദ്യങ്ങൾ വന്നു. ആരതിയെ വ്യക്തിഹത്യ ചെയ്യുന്ന കമന്റുകളും കെനീഷയുടെ ഭാ​ഗത്ത് നിന്നുണ്ടായി. എന്നാലിന്ന് കെനീഷയുമായുള്ള രവിയുടെ ബന്ധവും അവസാനിച്ചിരിക്കുന്നു.

Read more about: jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X