മഞ്ജുവുമായി എന്തും സംസാരിക്കാനാകുമായിരുന്നു, പിരിഞ്ഞ ശേഷം വീഴ്ച; ദിലീപിന്റെ വഴിയെ വിജയും?
വിജയ് ഭാര്യ സംഗീതയുമായി പിരിഞ്ഞ് നടി തൃഷയെ വിവാഹം ചെയ്യുമോ എന്ന ചോദ്യം ആരാധകർക്കിടയിൽ ശക്തമാണ്. സംഗീത ഡിവോഴ്സ് പെറ്റീഷൻ നൽകി ദിവസങ്ങൾക്കുള്ളിൽ വിജയ് തൃഷയ്ക്കൊപ്പം ഒരു വിവാഹത്തിൽ പങ്കെടുക്കാനെത്തി. പലരും അമ്പരപ്പോടെയാണ് ഈ ദൃശ്യങ്ങൾ കണ്ടത്. വിജയ് ഇതെന്ത് ഭാവിച്ചാണെന്നാണ് ചോദ്യങ്ങൾ. ബന്ധം മറച്ച് വെക്കാത്തതിൽ ചിലർ വിജയ്നെ അഭിനന്ദിക്കുന്നുമുണ്ട്. വിജയ്-സംഗീത വിവാഹമോചന വിവാദം മലയാളികളെ ഓർമ്മിക്കുന്നത് ദിലീപ്-മഞ്ജു വാര്യർ വിവാഹ മോചനമാണ്.
ഇന്ന് തൃഷ ആരോപണം നേരിടുന്നത് പോലെ അന്ന് ആരോപണം സോഷ്യൽ മീഡിയയിലൂടെ നേരിട്ടത് കാവ്യ മാധവനാണ്. മഞ്ജു വാര്യരുമായി പിരിഞ്ഞ് അടുത്ത വർഷം കാവ്യയെ ദിലീപ് വിവാഹം ചെയ്തു. അതേസമയം കാവ്യയല്ല തന്റെയും മഞ്ജുവിന്റെയും വിവാഹം തകരാൻ കാരണമെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. കാവ്യയെ കല്യാണം കഴിച്ചത് കൊണ്ട് കാവ്യയെ വെള്ളപൂശുകയല്ല. പക്ഷെ സത്യസന്ധമായ കാര്യം പിരിഞ്ഞതിന് കാരണം കാവ്യയല്ല. കാരണം, കാവ്യ കാരണമാണ് എന്റെ ജീവിതം മുഴുവൻ പോയതെങ്കിൽ അത് വലിയൊരു ബോംബ് ആണ്. തീക്കളിയാണ്. പിന്നെ ഞാനത് പോയി ടച്ച് ചെയ്യില്ല. അതല്ലാത്തത് കൊണ്ട് തന്നെയാണ് കാവ്യയെ വിവാഹം ചെയ്തത് എന്നാണ് ദിലീപ് ഒരിക്കൽ പറഞ്ഞത്.

മഞ്ജു വാര്യരുമായി പിരിഞ്ഞതിനെക്കുറിച്ചും ദിലീപ് അന്ന് സംസാരിച്ചു. ആദ്യ ഭാര്യയും തമ്മിലുള്ള സൗഹൃദമെന്ന് പറയുന്നത് ഒരു ഭാര്യ ഭർതൃ ബന്ധമൊന്നുമായിരുന്നില്ല. അത്രയും ശക്തരായ കൂട്ടുകാരായിരുന്നു. എന്തും സംസാരിക്കാൻ പറ്റുന്നവർ. അത് പോലെയുള്ള സൗഹൃദബന്ധത്തിലാണ് ഇങ്ങനെയുള്ള സങ്കടകരമായ അവസ്ഥയുണ്ടായത്. അതിൽ വിഷമം ഉണ്ട്, ഇല്ലെന്ന് പറയുന്നില്ലെന്നും അന്ന് ദിലീപ് പറഞ്ഞു. അതേസമയം മഞ്ജുവുമായി പിരിഞ്ഞ ശേഷം ദിലീപിന്റെ ജനപ്രീതിയിൽ വലിയ വീഴ്ചയുണ്ടായി. കരിയറിലുണ്ടായ പരാജയങ്ങൾ പോലും മഞ്ജുവിന്റെ ആരാധകർ വേർപിരിയലുമായി ബന്ധപ്പെടുത്തി. ദിലീപിന്റെ ജീവിതത്തിലെ ഭാഗ്യമായിരുന്നു മഞ്ജുവെന്നാണ് ഇവരുടെ വാദം.


Click it and Unblock the Notifications















