പോയത് സന്തോഷത്തോടെ! തിരികെ വന്നത് ഹൃദയം തകര്‍ന്ന്! നന്ദനയെ നഷ്ടമായ ആ ദിനത്തെക്കുറിച്ച് ചിത്ര

അകാലത്തില്‍ പൊലിഞ്ഞുപോയ മകളെക്കുറിച്ച് എപ്പോഴും വാചാലയാവാറുണ്ട് ചിത്ര. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു ചിത്രയ്ക്ക് മകള്‍ ജനിച്ചത്. നന്ദന എന്നായിരുന്നു മകള്‍ക്ക് പേരിട്ടത്. അമ്മ ജീവിതം ആസ്വദിച്ച് വരുന്നതിനിടെ, അപ്രതീക്ഷിതമായി മകളെ നഷ്ടപ്പെടുകയായിരുന്നു. ദുബായില്‍ ഒരു പരിപാടിക്കായി പോയ സമയത്തായിരുന്നു നന്ദനയുടെ വേര്‍പാട്. നീന്തല്‍കുളത്തില്‍ വീണതായിരുന്നു. 2011 ലെ വിഷുക്കാലത്തായിരുന്നു നന്ദന വിടവാങ്ങിയത്. ഇപ്പോഴിതാ മറ്റൊരു വിഷുക്കാലത്ത് മകളെക്കുറിച്ചുള്ള പോസ്റ്റുമായെത്തിയിരിക്കുകയാണ് ചിത്ര. ചിരിച്ച മുഖത്തോടെയുള്ള നന്ദനയുടെ ഫോട്ടോയും കുറിപ്പിനൊപ്പമായി ചേര്‍ത്തിരുന്നു.

നീ കൂടെയില്ലെന്നോര്‍ക്കുമ്പോള്‍ വേദനയാണ്. പക്ഷേ എന്റെ ഹൃദയത്തില്‍ നീ എന്നുമുണ്ട്, നമ്മള്‍ കണ്ടുമുട്ടുന്നത് വരെ എന്നായിരുന്നു ചിത്ര കുറിച്ചത്. കാലങ്ങളെത്ര കഴിഞ്ഞാലും ആ ഓര്‍മ്മകളില്‍ നിന്നും മോചനമില്ല. ആ വേദന ശരിക്കും മനസിലാക്കുന്നു. നിങ്ങളുടെ പാട്ടുകളില്‍ വരെ ആ കുഞ്ഞിന്റെ സാന്നിധ്യമുണ്ട്. ഈ മുഖം ഞങ്ങളുടെ മനസില്‍ നിന്നും മാഞ്ഞിട്ടില്ല. മറ്റൊരു ലോകത്ത് ഈശ്വരന്റെ സാന്നിധ്യത്തില്‍ സുഖമായി കഴിയുന്നുണ്ടായിരിക്കും എന്ന് വിശ്വസിക്കുക. മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ മക്കളെ നഷ്ടപ്പെടുന്നതിനെക്കാളും വലിയൊരു വേദന ജീവിതത്തില്‍ ഇല്ല. നിരവധി പേരാണ് ചിത്രയുടെ കുറിപ്പിന് താഴെയായി ആശ്വാസവാക്കുകളുമായെത്തിയത്.

KS Chithra new post
Photo Credit: KS Chithra / Facebook

നിന്നോടൊപ്പം ജീവിക്കാനായി കുറച്ചുകൂടെ സമയം കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്. നല്ല കുട്ടികളെ സ്വര്‍ഗത്തിലേക്ക് നേരത്തെ ആവശ്യമുള്ളത് കൊണ്ടാവാം നിന്നെയും കൊണ്ടുപോയത്. ഞങ്ങളുടെ മാലാഖക്കുഞ്ഞായ നിന്നോടുള്ള സ്‌നേഹം എങ്ങനെ വിവരിക്കണമെന്നറിയില്ല എന്നായിരുന്നു നന്ദനയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്ര കുറിച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം അവളുടെ വിയോഗം തന്നെയാണ്. മരണം വരെ അതുണ്ടാവും. ഇനി പാട്ടിലേക്ക് ഇല്ല. പാടാനൊന്നും കഴിയില്ല എന്ന് കരുതിയതാണ്. എന്നാല്‍ എങ്ങനെയാണെന്നെറിയില്ല വീണ്ടും പാട്ടിലേക്ക് തിരിച്ചുവന്നു. അവളുടെ തീരുമാനമായിരിക്കാം അത്.

കാലം മുറിവുണക്കും എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. ഈയൊരു അവസ്ഥയിലൂടെ പോയവര്‍ക്കറിയാം അങ്ങനെയൊരു കാര്യമില്ലെന്ന്. മരണം കൊണ്ടല്ലാതെ ഈ വേദന മാറില്ല. ഇനി നിന്നെ തൊടാനെ, കൂടെയിരിക്കാനോ, കാണാനോ കഴിയില്ലെന്നറിയാം. എന്നാലും എന്നും എന്റെ ഹൃദയത്തില്‍ നീ ജീവിച്ചിരിക്കുന്നുണ്ട്. എന്നെങ്കിലും നമ്മള്‍ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് നേരത്തെ മറ്റൊരു പോസ്റ്റില്‍ ചിത്ര കുറിച്ചിരുന്നു. വിശേഷാവസരങ്ങളിലും, ഓര്‍മ്മ ദിനത്തിലുമെല്ലാം നന്ദനയെക്കുറിച്ച് വാചാലയായി എത്താറുണ്ട് ചിത്ര. സിനിമാപാട്ടുകളും, സ്റ്റേജ് പരിപാടികളും റിയാലിറ്റി ഷോയുമൊക്കെയായി സജീവമാണ് ചിത്ര ഇപ്പോള്‍.

More from Filmibeat

Read more about: ks chithra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X