'അസുഖ ബാധിതയായ ഭാര്യയുണ്ട്, അതിനിടയിലാണ് ഈ റിലേഷൻ, പുള്ളിക്കാരൻ പേടിച്ചു, ആ സ്ത്രീയുടെ മാനസീകാവസ്ഥ...'

സജ്ന നൂർ-റസൂൽ പൂക്കുട്ടി റിലേഷൻഷിപ്പ് വീണ്ടും ചർച്ചയാകുന്ന സാഹചര്യത്തിൽ വിഷ‌യത്തിൽ തനിക്ക് അറിയാവുന്ന ചില കാര്യങ്ങൾ തുറന്ന് പറഞ്ഞ് റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ യുട്യൂബർ വിവി ഹിയർ. അസുഖ ബാധിതയായ ഭാര്യയുള്ള ആളാണ് റസൂൽ പൂക്കുട്ടിയെന്നും വിവി ഹിയർ പറയുന്നു. യുട്യൂബറുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... കുറേ നാളുകളായി സജ്ന നൂർ-റസൂൽ പൂക്കുട്ടി വിഷയം സോഷ്യൽമീഡിയ ചർച്ച ചെയ്യുന്നുണ്ട്.

ധുരന്ധർ: ദി റിവഞ്ചിന്റെ ഗ്രാൻഡ് ഡിജിറ്റൽ പ്രീമിയറുമായി ജിയോ ഹോട്ട്സ്റ്റാർ
ധുരന്ധർ: ദി റിവഞ്ചിന്റെ ഗ്രാൻഡ് ഡിജിറ്റൽ പ്രീമിയറുമായി ജിയോ ഹോട്ട്സ്റ്റാർ

കഴിഞ്ഞ ദിവസം താൻ രണ്ടര മാസം ​ഗർഭിണിയാണെന്നത് പോസ്റ്റിലൂടെ സജ്ന വെളിപ്പെടുത്തിയിരുന്നു. പക്ഷെ സജ്നയും ഫിറോസും ഇതുവരെ ഡിവോഴ്സായിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഇതേ സജ്ന കുറച്ച് നാളുകൾക്ക് മുമ്പ് പറഞ്ഞിരുന്നു തനിക്കും ഫിറോസിനും ഇടയിൽ മൂന്നാമതൊരാൾ വന്നതുകൊണ്ടല്ല ബന്ധം പിരി‌ഞ്ഞതെന്നും മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും.

Sajna Noor Rasool Pookutty

കൂടാതെ ഫിറോസിനെ എതിരേയും ഇവർ കുറേ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനെല്ലാം ശേഷമാണ് കഴിഞ്ഞ ദിവസം ​ഗർഭിണിയാണെന്ന പോസ്റ്റുമായി എത്തിയത്. ആ പോസ്റ്റ് കണ്ടപ്പോൾ സജ്ന ആരെയെങ്കിലും ഭീഷണിപ്പെടുത്താൻ വേണ്ടി ഇട്ട പോസ്റ്റാണോയെന്ന് തോന്നിപ്പോയി. ഈ ഒരു വിഷയം എനിക്ക് തുടക്കം മുതൽ അറിയാം. പക്ഷെ ഞാൻ വീഡിയോ ചെയ്തിട്ടില്ല.

ഇത് എവിടെ വരെ പോകുമെന്നാണ് എല്ലാവരും നോക്കി കൊണ്ടിരുന്നത്. സജ്ന കാരണം അഫക്ടഡായിട്ടുള്ള ഒരുപാട് പേർക്ക് പറയാനുള്ളതെല്ലാം ഞാൻ കേട്ടതാണ്.‌ എന്തോ ഒരു ഇന്റൻഷന്റെ പുറത്താണ് സജ്ന ആ പോസ്റ്റിട്ടത്. നിലവിൽ ആ പോസ്റ്റ് അവിടെയില്ല ഡിലീറ്റ് ചെയ്ത് കളഞ്ഞിട്ടുണ്ട്. പബ്ലിക്കായി ഇടാമെങ്കിൽ പിന്നെ എന്തിന് ആ പോസ്റ്റ് ഡിലീറ്റ് ചെയ്യണം?.

തൃഷയുടെ അമ്മയ്ക്ക് മുന്നിൽ സം​ഗീത, ഭർത്താവിനെ തിരികെ നേടിയെന്ന് വിശ്വസിച്ച കാലം...; ശ്രദ്ധ നേടി ദൃശ്യങ്ങൾ
തൃഷയുടെ അമ്മയ്ക്ക് മുന്നിൽ സം​ഗീത, ഭർത്താവിനെ തിരികെ നേടിയെന്ന് വിശ്വസിച്ച കാലം...; ശ്രദ്ധ നേടി ദൃശ്യങ്ങൾ

സകലമാനെപേരും ഇതിനോടകം ആ പോസ്റ്റ് കണ്ടു. ഡിലീറ്റ് ചെയ്തിട്ടും പ്രയോജനമൊന്നുമില്ല. ഇതിന്റെയൊക്കെ പിന്നിൽ എന്തൊക്കയോ കാര്യങ്ങളുണ്ട്. സജ്ന റിലേഷൻഷിപ്പിലാകുന്നതിൽ മറ്റാർക്കും കുഴപ്പമില്ല. അവർ അക്കാര്യങ്ങൾ പബ്ലിക്കിൽ കൊണ്ടുവന്ന് ഇടുന്നതിനാലാണ് യുട്യൂബേഴ്സ് അത് എടുത്ത് ചർച്ച ചെയ്യുന്നത്. ഈ സ്ത്രീക്ക് രണ്ട് മക്കളുണ്ട്.

വളർന്ന് വരുമ്പോൾ അവരെയാകും ഇവർ ഇപ്പോൾ ചെയ്യുന്ന കാര്യങ്ങളെല്ലാം കൂടുതൽ ബാധിക്കുക. ഇവർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാവുന്നില്ല. ഇപ്പോൾ സജ്ന ചെയ്യുന്ന കാര്യങ്ങൾ കാണുമ്പോൾ ഫിറോസ് ഖാനെ കുറ്റം പറയാൻ തോന്നുന്നില്ല. ഫിറോസിന് എതിരെ വീഡിയോ ചെയ്തിട്ടുള്ളയാളാണ് ഞാൻ.

Sajna Noor Rasool Pookutty

പക്ഷെ ഈ വിഷയത്തിൽ അയാളുടെ ഭാ​ഗത്ത് ന്യായമുണ്ടെന്ന് തോന്നുന്നു. പിന്നെ റസൂൽ പൂക്കുട്ടി അയാൾക്ക് ഒരു ഭാര്യയുണ്ട്. അവർ അസുഖ ബാധിതയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് റസൂൽ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ഇറങ്ങി തിരിച്ചിരിക്കുന്നത്. റസൂൽ പൂക്കുട്ടി ഇതിനെ കുറിച്ച് ഒന്നും മിണ്ടുന്നില്ല. പുള്ളിക്കാരൻ പേടിച്ച് നിൽക്കുകയാണ്.

അദ്ദേഹം വളരെ പാവമായ ഒരു മനുഷ്യനാണ്. എന്തെങ്കിലും തീരുമാനമുണ്ടാക്കിയില്ലെങ്കിൽ കാണിച്ച് തരും, ഞാനിപ്പോൾ എല്ലാം പോസ്റ്റ് ചെയ്യും തുടങ്ങിയ ഭീഷണിയും കാര്യങ്ങളുമെല്ലാം സജ്ന-റസൂൽ വിഷയത്തിലുണ്ട്. കൂടുതലൊന്നും ഞാൻ പറയുന്നില്ല. പറയേണ്ട സാഹചര്യം വന്നാൽ പറയാം. അസുഖ ബാധിതയായ റസൂൽ പൂക്കുട്ടിയുടെ ഭാര്യ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞ് കഴിയുമ്പോഴുള്ള അവരുടെ മാനസീകാവസ്ഥ കൂടി ചിന്തിച്ച് നോക്കൂ എന്നും വിവി ഹിയർ പറയുന്നു.

അച്ഛനെ കൊല്ലാൻ പദ്ധതിയിടുന്ന മകൻ! ഡാർക്ക്‌ കോമഡിയുമായി രൂപേഷ് പീതാംബരൻ! ടീസർ റിലീസായി
അച്ഛനെ കൊല്ലാൻ പദ്ധതിയിടുന്ന മകൻ! ഡാർക്ക്‌ കോമഡിയുമായി രൂപേഷ് പീതാംബരൻ! ടീസർ റിലീസായി

ഫിറോസ് ഖാനുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷമാണ് റസൂലുമായി അടുത്തതെന്നാണ് സജ്ന പറഞ്ഞത്. റസൂലുമായി അടുപ്പത്തിലാണെന്ന് ആദ്യം ഫോട്ടോ സഹിതം പുറത്തുവിട്ട് വെളിപ്പെടുത്തിയതും സജ്ന തന്നെയാണ്. ഇപ്പോൾ നടി രണ്ടര മാസം ​ഗർഭിണിയാണ്. റസൂലിന്റെ കുഞ്ഞാണെന്നാണ് സജ്ന പറയുന്നത്.

Read more about: rasool pookutty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X