ഒരു ബിയർ അടിച്ചിരുന്നു പക്ഷെ ഞാൻ അയ്യപ്പ ബൈജുവല്ല, വാഹനം നിർത്താതിരുന്നതിന് പിന്നിൽ; മാപ്പ് പറഞ്ഞ് ​ധന്യ!

കുറച്ച് മണിക്കൂറുകൾക്ക് മുമ്പാണ് സോഷ്യൽമീഡിയ താരവും യുട്യൂബറുമായ ഹെലൻ ഓഫ് സ്പാർട്ട എന്ന് അറിയപ്പെടുന്ന ധന്യ രാജേഷ് മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് പിടിയിലായിയെന്ന വാർത്ത പുറത്ത് വന്നത്. ധന്യയുടെ വാ​​ഹനം പോലീസ് കസ്റ്റഡിയിലാണെന്നും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വാർത്തയിലെ സത്യാവസ്ഥ വെളിപ്പെടുത്തി ധന്യ തന്നെ രം​ഗത്ത് എത്തിയിരിക്കുന്നു.

തന്റേത് മദ്യപിച്ച് വാ​ഹനം ഓടിച്ചതിന്റെ ഒരു പെറ്റി കേസ് മാത്രമാണെന്നും അറസ്റ്റിലാവുകയോ ജയിലിൽ അടയ്ക്കുകയോ ചെയ്തിട്ടില്ലെന്നും ധന്യ പറഞ്ഞു. ധന്യയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... എന്റെ ഭ​ഗവാനേ എല്ലാവരും കൂടി എന്റെ അച്ഛനേയും അമ്മയേയും വിളിച്ച് ഭയങ്കര ബുദ്ധിമുട്ടാണ്. ഹെലൻ ഓഫ് സ്പാർട്ട പോലീസ് സ്റ്റേഷനിലായി സെൻട്രൽ ജയിലിലായി എന്നെ തൂക്കി കൊന്നു എന്നെല്ലാമാണ് പറച്ചിൽ.

Dhanya Rajesh

പക്ഷെ ഞാൻ എന്റെ പഞ്ചിൽ (കാർ) കുത്തിയിരിക്കുന്നുണ്ട്. പാവം എന്റെ അമ്മ. നിങ്ങൾ എന്റെ അമ്മയെ വിളിച്ച് ബുദ്ധിമുട്ടിക്കരുത്. ഞാൻ ജയിലിലല്ല. ഞാൻ ഒളിവിലാണ് എന്റെ വാഹനം പോലീസ് കസ്റ്റഡിയിലാണ് എന്നൊക്കെ നിങ്ങൾ വാർത്ത കണ്ട് കാണും. എന്റെ വാഹനത്തിൽ നിന്നും എംഡിഎംഎ കിട്ടി എന്നൊക്കെ ചിലർ പറഞ്ഞ് പരത്തുന്നുണ്ട്. ആദ്യം തന്നെ പറയാം എന്റെ ഭാ​ഗത്ത് നിന്ന് വന്ന വലിയൊരു മിസ്റ്റേക്കാണ്.

ഒരു പരിപാടിയുടെ ഇടയിൽ വെച്ച് ഒരു ബിയർ കഴിച്ചു. മദ്യപിച്ച് വണ്ടിയോടിക്കാൻ പാടില്ല. അത് എന്റെ ഭാ​​ഗത്ത് നിന്ന് വന്ന തെറ്റാണ്. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. വണ്ടി നിർത്താതിരുന്നത് എന്നെ അറിയുന്ന ആൾക്കാരുണ്ട്. അതൊരു പ്രശ്നമാകണ്ട അതൊരു വീഡിയോയായി വരേണ്ടെന്ന് കരുതിയാണ് നിർത്താതെ പോയത്.

പിടിച്ചതിനേക്കാൾ വലുത് മാളത്തിൽ എന്ന് പറഞ്ഞതുപോലെ വീഡിയോയേക്കാൾ കൂടുതൽ ഞാൻ ഇപ്പോൾ ഫെയ്മസായി. ശേഷം എന്റെ വീടിന് മുന്നിൽ വണ്ടി നിർത്തി. പോലീസുകാർ മദ്യപിച്ചിരുന്നുവോ എന്ന് ചോദിച്ചപ്പോൾ അതേ എന്ന് ഞാൻ മറുപടി പറ‍ഞ്ഞു. പെറ്റി അടിക്കേണ്ടി വരും. അതിനായി ഊതുന്ന യന്ത്രത്തിലൂടെ ഊതി.

ശേഷം കോടതിയിൽ പെറ്റി അടയ്ക്കണമെന്ന് പറഞ്ഞു. മദ്യപിച്ച് വാഹനം ഓടിച്ച് എന്തെങ്കിലും സംഭവിച്ചശേഷം ഖേദിച്ചിട്ട് കാര്യമില്ല. ഇക്കാര്യങ്ങളെല്ലാം പോലീസ് എനിക്ക് പറഞ്ഞ് തന്നു. ശേഷം അവർ പോയി. എന്റെ വണ്ടി എന്റെ കയ്യിൽ തന്നെ ഉണ്ടായിരുന്നു. ഓപ്പറേഷൻ തൂഫാൻ നടക്കുന്നത് കൊണ്ട് തന്നെ വണ്ടി ചെക്ക് ചെയ്യണമെങ്കിൽ ചെയ്യാമെന്നും പോലീസിനോട് ഞാൻ പറഞ്ഞു. സ്ഥിരമായി ബിയർ അടിക്കുന്നയാളല്ല. ഈ സംഭവം കഴിഞ്ഞിട്ട് രണ്ട് ദിവസമായി.

Dhanya Rajesh

പക്ഷെ വാർത്തയായത് ഇപ്പോഴാണെന്ന് മാത്രം. കോമണായി മദ്യപിച്ച് വാ​ഹനം ഓടിക്കുന്ന വ്യക്തിക്ക് കിട്ടുന്ന പെറ്റിയാണ് എനിക്ക് കിട്ടിയത്. മദ്യം പ്രമോട്ട് ചെയ്യുകയോ മദ്യം കഴിക്കാൻ ആരെയും ഞാൻ ഇതുവരെയും പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല. സ്ഥിരമായി മദ്യപിക്കുന്നയാളല്ല ഞാൻ. പലരും ഞാൻ മദ്യമല്ല ലഹരിയാണ് ഉപയോ​ഗിച്ചതെന്ന് കമന്റ് ബോക്സിൽ പറയുന്നത് കണ്ടതുകൊണ്ട തന്നെ ഞാൻ ആശുപത്രിയിൽ പോയി ടെസ്റ്റിന് വിധേയയായി.

ആൽക്കഹോൾ സ്ഥിര ഉപയോ​ഗമുണ്ടോയെന്നതും പരിശോധിച്ചു. നിങ്ങൾ പറയുന്നത് പോലെ അയ്യപ്പ ബൈജുവല്ല ഞാൻ. അതുപോലെ ഡിവൈഎസ്പി ഓഫീസിൽ പോയി ഞാൻ അന്വേഷിച്ചു. മദ്യപിച്ച് വാഹനം ഓടിച്ചത് വാർത്തയാവില്ലെന്നാണ് അവിടെ നിന്ന് ലഭിച്ച വിവരം. പക്ഷെ പബ്ലിക്ക് ഫി​ഗറായതുകൊണ്ട് സ്വഭാവികമായി വാർത്ത വരുമെന്നും പറഞ്ഞു.

ഇതൊന്നും ഞാൻ ആവർത്തിക്കില്ല. ഞാൻ ആരെയും കൊന്നിട്ടില്ല. പിന്നെ മാപ്രാകളോട് പറയാനുള്ളത് നിങ്ങൾ എന്റെ വാർത്ത കൊടുത്തപ്പോൾ വെച്ച ഫോട്ടോകൾ എല്ലാം അടിപൊളിയായിരുന്നു. പിന്നെ ഞാൻ ഇൻഫ്ലൂവൻസർ അല്ല. അങ്ങനെ പറയരുത് എന്നും ധന്യ രാജേഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X