അഹാന എന്ത് പറഞ്ഞാലും സിന്ധുവിന് ഡബിൾ ഓക്കെ, ദിയ ഗ്രേറ്റാണ്, അവൾ വാ തുറന്നാൽ എല്ലാം തീരും; ഷെഫീന ബീവി!
കസിൻ തൻവിയുടെ വീഡിയോയ്ക്ക് പിന്നാലെ കുടുംബത്തിന് നേരെ കടുത്ത സൈബർ ആക്രമണം ഉണ്ടായപ്പോൾ അമ്മയുടെ അമ്മയെ നോക്കാത്തതിന് പിന്നിലെ കാരണം വ്യക്തമാക്കി അഹാന കൃഷ്ണ എത്തിയിരുന്നു. അമ്മൂമ്മയുടെ സ്വഭാവ ദൂഷ്യം കൊണ്ടാണ് തങ്ങളാരും അടുക്കാത്തത് എന്നാണ് അഹാന പറഞ്ഞത്. ഒപ്പം തന്റെയും കുടുംബത്തിന്റെയും ഫെയിം വെച്ചാണ് തൻവി ഫെയ്മസ് ആയത് എന്നതടക്കമുള്ള കാര്യങ്ങളും അഹാന പറഞ്ഞിരുന്നു.
ഈ വിഡീയോ വന്നതിന് പിന്നാലെ തൻവിയും അഹാനയ്ക്കുള്ള മറുപടിയുമായി എത്തുകയും അമ്മൂമ്മയെ അഹാന തല്ലാൻ ഒരുങ്ങിയ കാര്യം വരെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ആ കുടുംബത്തിൽ തന്നെ സ്നേഹിക്കുന്ന ഒരേയൊരാൾ ദിയയാണെന്നാണ് തൻവി പറഞ്ഞത്.

ഇപ്പോഴിതാ കെകെ ഫാമിലിയുടെ കുടുംബത്തിൽ നടക്കുന്ന കോലാഹാലങ്ങളിൽ പ്രതികരിക്കുകയാണ് യുട്യൂബർ ഷെഫീന ബീവി. ഇന്ന് അമ്മയോട് ചെയ്യുന്നതിന് എല്ലാം ഭാവിയിൽ സിന്ധു അനുഭവിക്കുമെന്ന് ഷെഫീന ബീവി പറയുന്നു. അഹാന വഷളായതിന് കാരണക്കാരിയും സിന്ധു കൃഷ്ണയാണെന്നും ഷെഫീന ബീവി പറഞ്ഞു. അവരുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... അഹാന വഷളായതിന് കാരണം സിന്ധു കൃഷ്ണ. സിന്ധുവിന് പണം വേണം അത് മകൾ കൊണ്ട് കൊടുക്കുന്നു.
ഈ രീതിയിലേക്ക് വളർന്നതിന് കാരണക്കാരി അഹാനയാണെന്ന ധാരണ സിന്ധുവിനുണ്ട്. അതുകൊണ്ട് അഹാന എന്ത് പറഞ്ഞാലും സിന്ധുവിന് അത് ഡബിൾ ഓക്കെയാണ്. അഹാനയ്ക്ക് ഇഷ്ടമില്ലെന്ന ഒറ്റ കാരണം കൊണ്ടാണ് സിന്ധു അമ്മയെ അവരുടെ വീട്ടിൽ കൊണ്ടുവന്ന് നിർത്താത്തത്. നാളെ സിന്ധുവിന്റെ ഗതി ആ അമ്മയുടേതിനേക്കാൾ കഷ്ടമാകും. ദിയ വാ തുറന്നാൽ എല്ലാം തീരും.
അവൾ പലയിടങ്ങളിലും പറയാതെ പറഞ്ഞ കുറേ കാര്യങ്ങളുണ്ട്. പലപ്പോഴായി ആ കുട്ടി പറഞ്ഞത് എനിക്ക് കുടുംബത്തിൽ നിന്നും സപ്പോർട്ടില്ല. അമ്മയും സഹോദരങ്ങളും എല്ലാമുണ്ട്. ഡ്യൂപ്ലിക്കേറ്റ് ഫോട്ടോയെടുപ്പും ബഹളങ്ങളും എല്ലാമുണ്ട്. എന്നിരുന്നാലും തനിക്ക് അവരുടെ സപ്പോർട്ട് ഇല്ലെന്ന് ദിയ പറഞ്ഞിട്ടുണ്ട്. പക്ഷെ കൃഷ്ണകുമാറിന്റെ കുടുംബത്തിൽ മികവ് പുലർത്തി ബിസിനസ് ചെയ്ത് ഉയർന്ന് വന്നത് ദിയ മാത്രമാണ്.
അതിന്റെ ഒരു പരുഷമായ രീതിയാണ് ദിയയ്ക്കുള്ളത്. ഫാമിലി ഗ്രൂപ്പിന്റെ റാണിയും അഹാനയാണ്. അതുകൊണ്ടാണ് തൻവിയെ പിടിച്ച് പുറത്താക്കിയത്. തൻവിയുടെ അമ്മ കൂടിയുള്ള ഗ്രൂപ്പാണിത്. പക്ഷെ തൻവിക്ക് എതിരെ ഇങ്ങനൊരു ഒറ്റപ്പെടുത്തലും ആക്രമവും നടക്കുമ്പോൾ അവർ നിൽക്കുന്നത് സിന്ധുവിന്റെ കുടുംബത്തിന് ഒപ്പമാണ് അല്ലാതെ മകൾക്കൊപ്പമല്ല.

അതിൽ നിന്ന് തന്നെ വ്യക്തമല്ലേ തൻവി എന്താണ് അനുഭവിക്കുന്നത് എന്നത്. ഓസിക്ക് മാത്രമെ തന്നോട് സ്നേഹമുള്ളുവെന്ന് പറയുമ്പോൾ തൻവിയുടെ തൊണ്ട ഇടറുന്നു. ഞാൻ എപ്പോഴും തെറ്റിദ്ധരിക്കുന്ന ഒരാളാണ് ദിയ. ഇക്കാര്യത്തിൽ ദിയ ഗ്രേറ്റാണ്. ഒറ്റപ്പെട്ട് പോയ ഒരാൾക്കൊപ്പം ആര് നിൽക്കുന്നുവോ അവർ ഗ്രേറ്റാണ്.
തനിച്ച് ആക്കപ്പെട്ടതിന്റെ വേദന തൻവിയുടെ വാക്കുകളിലുണ്ട്. ഒസിഡിയും എൻപിഡിയും ഉള്ള അമ്മൂമ്മയെ സഹിച്ച് തൻവി നിന്നിട്ടുണ്ടെങ്കിൽ ആ കുട്ടി അനുഭവിച്ച ബുദ്ധിമുട്ടുകൾ നിസാരമായിരിക്കില്ല. അതിന്റെ ഒപ്പം നിന്നില്ലെങ്കിലും തൻവിയെ ശത്രുപക്ഷത്ത് നിർത്താതിരിക്കാൻ അഹാന ശ്രമിക്കുകയെങ്കിലും ചെയ്യണമായിരുന്നു. ഓസിക്ക് മര്യാദയുണ്ടെന്ന് തൻവിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. ഈ പാപമൊന്നും സിന്ധുവിനെ വിട്ടുപോകില്ല.
എന്ത് തെറ്റ് ചെയ്തിട്ടാണ് തൻവിയെ ഒറ്റപ്പെടുത്തുന്നത്. അമ്മൂമ്മയെ സ്നേഹിക്കുന്നത് കൊണ്ടോ? എന്നാണ് ഷെഫീന ബീവി ചോദിച്ചത്. മൂന്ന് മാസം മുമ്പാണ് സിന്ധുവിന്റെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നു.


Click it and Unblock the Notifications


